Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

USA

usa

റവ. വിജു വർഗീസ് ഫെബ്രുവരി 12  ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

റവ. വിജു വർഗീസ് ഫെബ്രുവരി 12 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

USA
ഹൂസ്റ്റൺ : ഡാളസ് മാർത്തോമാ ചര്‍ച്ച ഓഫ് കാരോൾട്ടൺ വികാരിയും, നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന മീഡിയ കമ്മിറ്റി കൺവീനറും, സുവിശേഷ പ്രസംഗീകനുമായ റവ വിജു വർഗീസ്‌ ഫെബ്രുവരി 12 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ്‌ (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത് . വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.ഫെബ്രുവരി 12 ന് ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ. വിജു വർഗീസ്‌ അച്ഛന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464
ഹാരിസ് കൗണ്ടി കസ്സാന്‍ഡ്ര ഹോള്‍മണ്‍ അന്തരിച്ചു

ഹാരിസ് കൗണ്ടി കസ്സാന്‍ഡ്ര ഹോള്‍മണ്‍ അന്തരിച്ചു

USA
ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ക്രിമിനല്‍ കോര്‍ട്ട് ജ്ഡ്ജിയായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കസ്സാന്‍ഡ്ര ഹോള്‍മാന്‍(57) അന്തരിച്ചു. ഹെല്‍ത്ത് ഇഷ്യൂസാണ്മരണത്തിന് കാരണമെന്ന് ജഡ്ജി ഡാരല്‍ ജോര്‍ദന്‍ പറഞ്ഞു. 2018 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹാരിസ് കൗണ്ടിയുടെ ചരിത്രത്തില്‍ പത്തൊമ്പത് ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകള്‍ തിര്‌ഞ്ഞെടുക്കപ്പെട്ടതില്‍ കസ്സാന്‍ഡ്രയും ഉള്‍പ്പെട്ടിരുന്നു.ജഡ്ജിയായി ചുമതലയേറ്റു ഒരാഴ്ചയ്ക്കുള്ളില്‍ ലോക്കല്‍ ജസ്റ്റിസ് പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു കസ്സാന്‍ഡ്രയുടേത്. സൗത്ത് ടെക്‌സസ് കോളേജ് ഓഫ് ലൊയില്‍ നിന്നും 1994 ല്‍ ബിരുദമെടുത്ത ഇവര്‍ രണ്ടു പതിറ്റാണ്ടു ക്രിമിനല്‍ ലോയില്‍ പ്രാക്ടീസ് ചെയ്തിരുന്നു.ഹൂസ്റ്റണില്‍ സുപരിചിതയായ ജഡ്ജി കസ്സാന്‍ഡ്രയുടെ വിയോഗം വേദനാജനകമാണെന്ന് ജഡ്ജി ഷാനന്‍ ബാള്‍ഡ് വിന്‍ പറഞ്ഞു. മാതാവിന്റെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടു
ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചു; മാതാവ് അറസ്റ്റില്‍

ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചു; മാതാവ് അറസ്റ്റില്‍

USA
ഹൂസ്റ്റണ്‍: ശരീരത്തില്‍ പൊള്ളലേറ്റ ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നല്‍കാന്‍ വിസമ്മതിച്ച 19 വയസ്സുക്കാരി മാതാവ് അറസ്റ്റിലായി. കഴിഞ്ഞ വാരാന്ത്യമായിരുന്നു സംഭവം.സമീപത്തു താമസിക്കുന്നവര്‍ കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റു കൊണ്ടുള്ള പൊള്ളല്‍ കണ്ടതായി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്ന്ന പോലീസാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവി സിബില്‍ മെനാര്‍ഡ് കുട്ടിയെ ചികിത്സിക്കാന്‍ വിസമ്മതിച്ചതായി പോലീസിനോട് സമ്മതിച്ചു.അശ്രദ്ധമായി കുട്ടിക്കു അപകടം വരുത്തിവെക്കല്‍ വകുപ്പനുസരിച്ചു മാതാവിനെതിരെ കേസ്സെടുത്തതായി ഹാരിസ് കൗണ്ടി ഡപ്യൂട്ടി അറിയിച്ചു. അറസ്റ്റിലായ ഇവര്‍ക്ക് 15,000 ഡോളറിന്റെ ജാമ്യം അനുവദിച്ചതായി അധികൃതര്‍ പറഞ്ഞു. പി.പി. ചെറിയാന്‍
ലൈംഗികബന്ധത്തിന് പ്രതിഫലമായി 50 ഡോളര്‍ ഓണ്‍ലൈനില്‍ വാഗ്ദാനം ചെയ്തതിന് 13 വര്‍ഷം ജയില്‍ ശിക്ഷ

ലൈംഗികബന്ധത്തിന് പ്രതിഫലമായി 50 ഡോളര്‍ ഓണ്‍ലൈനില്‍ വാഗ്ദാനം ചെയ്തതിന് 13 വര്‍ഷം ജയില്‍ ശിക്ഷ

USA
ഡാളസ്: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഓണ്‍ലൈനിലൂടെ 50 ഡോളര്‍ വാഗ്ദാനം നല്‍കിയ പ്ലാനോയില്‍ നിന്നുള്ള മുപ്പത്തിഒന്നുക്കാരന്‍ ബ്രാഡ്‌ലി ജെയിംസിന് ലഭിച്ചത്. പതിമൂന്ന് വര്‍ഷം ജയില്‍ശിക്ഷയും, തുടര്‍ന്ന് 20 വര്‍ഷം അധികൃതരുടെ സൂപ്പര്‍ വിനും. ഫെബ്രുവരി 8 വെള്ളിയാഴ്ചയായിരുന്നു കോടതി വിധി. പതിമൂന്ന് വയസ്സുള്ള മകളെ ചിലത് പഠിപ്പിക്കാന്‍ ഒരാളെ ആവശ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയായിലൂടെ പിതാവ് പരസ്യം നല്‍കി. ഇത് കണ്ട് ബ്രാഡ്‌ലി ഞാന്‍ തയ്യാറാണെന്ന് മറുപടി നല്‍കികയും ചെയ്തു. പിതാവില്‍ നിന്നും അടുത്ത മെസ്സേജ് ലഭിച്ചത് പ്രതിഫലമായി 50 ഡോളര്‍ തരണമെന്നതായിരുന്നു. ഇരുകൂട്ടരും പറഞ്ഞു ഉറപ്പിച്ചതനുസരിച്ചു ഫോര്‍ട്ട് വര്‍ത്തിലുള്ള ജാക് ഇന്‍ ദി ബോക്‌സില്‍ കണ്ടുകുട്ടി. പിന്നെ ഒട്ടും താമസം ഉണ്ടായില്ല. ബ്രാഡ്‌ലിയെ പോലീസ് അറസ്റ്റു ചെയ്തു. ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടത് അണ്ടര്‍ കവര്‍ ഓ
ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ ചിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബ് അനുശോചിച്ചു

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ ചിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബ് അനുശോചിച്ചു

USA
ചിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ തുടക്കം മുതല്‍ അംഗമാവുകയും പ്രസ് ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി എന്നും നില കൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു ജോയ് ചെമ്മാച്ചേല്‍. ചിക്കാഗോ മലയാളി സമൂഹത്തില്‍ ജോയ് ചെമ്മാച്ചേലിനെ അറിയാത്തവര്‍ വിരളമായിരിക്കും. കാരണം അദ്ദേഹം എല്ലാ സംഘടനകളുമായും വ്യക്തികളുമായും വളരെ നല്ല ഹൃദയ ബന്ധം സ്ഥാപിച്ചിരുന്നു എന്നത് തന്നെ. എന്നും ആരെയും സഹായിക്കുവാന്‍ മറക്കാന്‍ കഴിയാത്ത പുഞ്ചിരിയുമായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. പ്രണാമം ഭാരത് എന്ന ചിക്കാഗോ യിലെ ആദ്യത്തെ മലയാളി ടെലിവിഷന്‍ പ്രോഗ്രാമിന്റെ തുടക്കക്കാരന്‍, ഏഷ്യാനെറ്റിലെ നിരവധി പ്രോഗ്രാമുകളുടെ അമരക്കാരന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ്, നിരവധി മലയാളം സീരിയലുകളിലും സിനിമകളിലും പ്രധാന വേഷങ്ങള്‍, പത്രങ്ങളിലെ ലേഖകന്‍, മണ്ണിനെയും മൃഗങ്ങളെയും ഒരുപോലെ സ്‌നേഹിച്ച കര്‍ഷകന്‍, സ്വന്തം ബിസിനസ
ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ഫെബ്രുവരി 15നു ചിക്കാഗോയില്‍

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ഫെബ്രുവരി 15നു ചിക്കാഗോയില്‍

USA
ചിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ചിക്കാഗോ പൗരാവലിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 15നു ചിക്കാഗോ യില്‍ വെച്ച് ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന സമ്മേളനം നടത്തുന്നതാണ്. വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെയാണ് പൊതുദര്‍ശനം. വെള്ളിയാഴ്ച രാവിലെ 9:30ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. അന്നേ ദിവസം വൈകുന്നേരം 7 മണിക്കാണ് അനുശോചന യോഗം ചേരുന്നത്. വളരെ ബൃഹത്തായൊരു സുഹൃദ്‌വലയത്തിനുടമയായ ജോയ് ചെമ്മാച്ചേലിന്റെ ആകസ്മിക വിയോഗം അദ്ദേഹത്തെ അറിയുന്നവരില്‍ വല്ലാത്തൊരു നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കുന്നതിനും ദുഃഖത്തില്‍ പങ്കാളികളാവുന്നതിനും എല്ലാ സുഹൃത്തുക്കളെയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നു. സ്ഥലം: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി, 7800 വെസ്റ്റ് ലയണ്‍സ് സ്ട്രീറ്റ്, മോര്‍ട്ടന്‍ ഗ്രോവ്, ഇല്ലിനോയി 60053 (St. Mary's Knanaya Catholic Church, 7800
കലയ്ക്ക് പുതിയ നേതൃത്വം; ഡോ. ജയ്‌മോള്‍ ശ്രീധര്‍ പ്രസിഡന്റ്

കലയ്ക്ക് പുതിയ നേതൃത്വം; ഡോ. ജയ്‌മോള്‍ ശ്രീധര്‍ പ്രസിഡന്റ്

USA
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന കല -ഡെലവേര്‍വാലി മലയാളി അസോസിയേഷന്റെ 2019-ലെ പ്രസിഡന്റായി ഡോ. ജെയ്‌മോള്‍ ശ്രീധര്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. കല സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും വാര്‍ഷിക കുടുംബ സംഗമത്തിനും മുമ്പായി നടന്ന ജനറല്‍ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഫോമയുടെ നാഷണല്‍ കമ്മിറ്റിയിലെ വിമന്‍സ് പ്രതിനിധിയും, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയും, ഫിലഡല്‍ഫിയയുടെ സമീപ പ്രദേശത്തുള്ള വൈഡനര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമാണ് ഡോ. ജെയ്‌മോള്‍. കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്ക് താഴെപ്പറയുന്നവരും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. കുര്യന്‍ മത്തായി (വൈസ് പ്രസിഡന്റ്), ജിന്റോ ആലപ്പാട്ട് (ജനറല്‍ സെക്രട്ടറി), ജോര്‍ജ് മാത്യു (ജോയിന്റ് സെക്രട്ടറി), ജോസഫ് സഖറിയ (ട്രഷറര്‍)
ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി ബാബു വര്‍ഗീസിനെ നിയമിച്ചു

ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി ബാബു വര്‍ഗീസിനെ നിയമിച്ചു

USA
മയാമി: ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് തൊഴില്‍ മേഖലയെ പ്രൊഫഷണല്‍ രീതിയില്‍ ക്രമീകരിച്ച് നിയന്ത്രിക്കുന്ന ഫ്‌ളോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ജിനീയേഴ്‌സ് (എഫ്.ബി.പി.ഇ) വൈസ് ചെയര്‍ ആയി ബാബു വര്‍ഗീസിനെ നിയമിച്ചു. ഈ നിയമന ഉത്തരവ് 2020 ഡിസംബര്‍ വരെയാണ്. കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡ ഗവര്‍ണര്‍ റിസ്ക് സോട്ട്, ബാബു വര്‍ഗീസിനെ എഫ്.ബി.പി.ഇ ബോര്‍ഡിലേക്ക് രണ്ടാം തവണയും നിയമിക്കുകയും, ഫ്‌ളോറിഡ സെനറ്റ് ഈ നിയമനത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. 1917-ല്‍ ഫ്‌ളോറിഡ സംസ്ഥാന നിയമ നിര്‍മാണ സമിതിയാണ് സംസ്ഥാന എന്‍ജിനീയറിംഗ് ബോര്‍ഡ് (എഫ്.ബി.പി.ഇ) രൂപീകരിച്ചത്. സംസ്ഥാന എന്‍ജിനീയറിംഗ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി വ്യക്തികളുടെ ജീവനും, ആരോഗ്യത്തിനും സുരക്ഷിതത്വം നല്‍കുന്നതിനും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും ഇന്ന് ഫ്‌ളോറിഡ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാല്പതിനായിരം എന്‍ജിനീയറിംഗ് ലൈസന
ഡെന്‍വറില്‍ അധ്യാപക സമരം ഒത്തുതീര്‍ന്നു, 11.7 ശതമാനം വരെ ശമ്പളവര്‍ധനവ്

ഡെന്‍വറില്‍ അധ്യാപക സമരം ഒത്തുതീര്‍ന്നു, 11.7 ശതമാനം വരെ ശമ്പളവര്‍ധനവ്

USA
ഡന്‍വര്‍: ശമ്പളവര്‍ദ്ധനവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും വേണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 11 തിങ്കളാഴ്ച മുതല്‍ ഡെന്‍വര്‍ അദ്ധ്യാപകര്‍ നടത്തിവന്നിരുന്ന ബഹിഷ്ക്കരണ സമരം യൂണിയനും, ഡന്‍വര്‍ പബ്ലിക് സ്ക്കൂള്‍ അധികൃതരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. ഫെബ്രുവരി 14 വ്യാഴാഴ്ച മുതല്‍ അദ്ധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് ഡന്‍വര്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് അറിയിച്ചു.2020 മുതല്‍ അദ്ധ്യാപകരുടെ ശമ്പളത്തില്‍ 11.7 ശതമാനം വര്‍ദ്ധനവ്, ആദ്യമായി നിയമനം ലഭിക്കുന്ന അദ്ധ്യാപകന് 45800 ഡോളറും ലഭിക്കുന്ന ഒത്തുതീര്‍പ്പിലാണ് ഇരുവരും ഒപ്പിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വാര്‍ഷീക ശമ്പളം 100,000 ഡോളര്‍ ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളില്‍ ഡന്‍വര്‍ അദ്ധ്യാപകര്‍ ആദ്യമായി നടത്തിയ ബഹിഷ്ക്കരണ സമരം വന്‍ വിജയമായിരുന്നുവെന്ന് ഡി.സി.റ്റി.എ. പ്രസിഡന്റ്
ഒക്കലഹോമ സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത്

ഒക്കലഹോമ സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത്

USA
ഒക്കലഹോമ: ഒക്കലഹോമ സിറ്റിയില്‍ ഫെബ്രുവരി 12 ചൊവ്വാഴ്ച നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത്.കഴിഞ്ഞ ഡിസംബറിലായിരുന്നു മേയര്‍ തിരഞ്ഞെടുപ്പില്‍ മുന്‍മേയര്‍ ചാള്‍സ് ലാബ്(72) നോമിനേഷന്‍ നല്‍കിയത്. മൂന്നാം തവണ മത്സരിക്കാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചെങ്കിലും മത്സരിക്കാന്‍ വിധി അനുവദിച്ചില്ല. മരണം ചാള്‍സിനെ തട്ടിയെടുക്കുകയായിരുന്നു.ഇതിനിടയില്‍ നോമിനേഷന്‍ പേപ്പറില്‍ നിന്നും പേര്‍ പിന്‍വലിക്കുന്നതിനും, മറ്റൊരാളെ മത്സരിപ്പിക്കുന്നതിനുള്ള സമയവും കഴിഞ്ഞിരുന്നു. ബാലറ്റ് പേപ്പറില്‍ ചാള്‍സിന്റെ പേര്‍ അച്ചടിച്ചുവന്നു. ചാള്‍സിന്റെ മുഖ്യ എതിരാളി നിലവിലുള്ള മേയര്‍ ഡാന്‍ ഒ.നീലായിരുന്നു. മറ്റൊരാള്‍ കൂടെ രംഗത്തുണ്ടായിരുന്നു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ അറിഞ്ഞുകൊണ്ടുതന്നെ ചാള്‍സിന് വോട്ടു നല്‍കി. കാരണം മറ്റൊന്നുമല്ല ഡാന്‍ വീണ്ടും മേയറാകുന്നത് വോട്ടര്‍മാര്‍ ഇ്