Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Malayalam Songs

Malayalam Songs

കളിയാട്ടം

കളിയാട്ടം

Malayalam Songs
Film: കളിയാട്ടം Music: കൈതപ്രം ദാമോദരൻ Lyricist: കൈതപ്രം ദാമോദരൻ Singer: ഭാവന രാധാകൃഷ്ണൻ എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം ഒരുപാടു നാളായ് കാത്തിരുന്നൂ നീ ഒരു നോക്കു കാണാൻ വന്നില്ല ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം മെക്കണ്ണെഴുതിയൊരുങ്ങി ഇന്നും വാൽക്കണ്ണാടി നോക്കി കസ്തൂരിമഞ്ഞൾക്കുറി വരച്ചു കണ്ണിൽ കാർത്തികദീപം കൊളുത്തി പൊൻ‌കിനാവിന്നൂഞ്ഞാലിൽ എന്തെ നീ മാത്രമാടാൻ വന്നില്ല എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം കാൽ‌പ്പെരുമാറ്റം കേട്ടാൽ ഞാൻ പടിപ്പുരയോളം ചെല്ലും കാൽത്തള കിലുങ്ങാതെ നടക്കും ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും കടവത്തു തോണി കണ്ടില്ല എന്തെ എന്നെ നീ തേടി വന്നില്ല എന്നോടെന്തിനീ പിണക്കം ഇന്ന
അമ്മയെ കാണാൻ

അമ്മയെ കാണാൻ

Malayalam Songs
Film: അമ്മയെ കാണാൻ Music: കെ രാഘവൻ Lyricist: പി ഭാസ്ക്കരൻ Singer: എസ് ജാനകി ഉണരുണരൂ... ഉണ്ണിപ്പൂവേ.. ആ... ആ....ആ.... കരിക്കൊടി തണലത്തു - കാട്ടിലെ കിളിപ്പെണ്ണിന്‍ കവിത കേട്ടുറങ്ങുന്ന പൂവേ കവിത കേട്ടുറങ്ങുന്ന പൂവേ (കരിക്കൊടി... ) കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ കണികാണാനുണരെടി പൂവേ കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ കണികാണാനുണരെടി പൂവേ ഉണരുണരൂ.... കുഞ്ഞിക്കാറ്റേ.. കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍ തോളിലേറ്റി കാവടിയാടുന്ന കാറ്റേ കാവടിയാടുന്ന കാറ്റേ കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ കളിയാട്ടം കാണെടി കാറ്റേ (2) ഉണരുണരൂ.....കരിമുകിലേ... പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ് പടവുകള്‍ കയറുന്ന മുകിലേ (2) പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ് പടവുകള്‍ കയറുന്ന മുകിലേ (2) മാനത്തെമുറ്റത്തിൻ മരത്തിന്മേല്‍ പടര്‍ന്നുള്ള മഴവില്ലുനനയ്ക്കടി മുകി
ഭാർഗ്ഗവീനിലയം

ഭാർഗ്ഗവീനിലയം

Malayalam Songs
Film: ഭാർഗ്ഗവീനിലയം Music: എം എസ് ബാബുരാജ് Lyricist: പി ഭാസ്ക്കരൻ Singer: കെ ജെ യേശുദാസ് താമസമെന്തേ...വരുവാന്‍.. താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍ ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്‌ മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്‌ (താമസമെന്തേ ......) തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ (2) പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (2) താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍
കിരീടം

കിരീടം

Malayalam Songs
Film: കിരീടം Music: ജോൺസൺ Lyricist: കൈതപ്രം ദാമോദരൻ Singer: എം ജി ശ്രീകുമാർ കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ പുള്ളോര്‍ക്കുടം പോലെ തേങ്ങി (കണ്ണീര്‍) ഉണ്ണിക്കിടാവിന്നു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി ആയിരം കൈ നീട്ടി നിന്നു സൂര്യതാപമായ് താതന്റെ ശോകം വിട ചൊല്ലവേ നിമിഷങ്ങളില്‍ ജലരേഖകള്‍ വീണലിഞ്ഞൂ കനിവേകുമീ വെണ്മേഘവും മഴനീര്‍ക്കിനാവായ് മറഞ്ഞു, ദൂരെ പുള്ളോര്‍ക്കുടം കേണുറങ്ങി (കണ്ണീര്‍‌) ഒരു കുഞ്ഞു പാട്ടായ് വിതുമ്പി മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു ആരെയോ തേടിപ്പിടഞ്ഞൂ കാറ്റുമൊരുപാടുനാളായലഞ്ഞു പൂന്തെന്നലില്‍ പൊന്നോളമായ് ഒരു പാഴ് കിരീടം മറഞ്ഞൂ കദനങ്ങളില്‍ തുണയാകുവാന്‍ വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ പുള്ളോര്‍ക്കുടം പോലെ വിങ്ങി (കണ്ണീര്‍)
പെരുമഴക്കാലം

പെരുമഴക്കാലം

Malayalam Songs
Film: പെരുമഴക്കാലം Music: എം ജയചന്ദ്രൻ Lyricist: റഫീക്ക് അഹമ്മദ് Singer: എം ജയചന്ദ്രൻ രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം ഒരു വേനലിൻ വിരഹബാഷ്പം ജലതാളമാർന്ന മഴക്കാലം ഒരു തേടലായ്‌ മഴക്കാലം (രാക്കിളി തൻ) പിയാ പിയാ പിയാ കൊ മിലൻ കി ആസ്‌ രെ കാഗ കാഗ സബ്‌ തന്‌ ഖൈയ്യൊ ഖാ മോരിയാ... ഓർമ്മകൾതൻ ലോലകരങ്ങൾ പുണരുകയാണുടൽ മുറുകേ പാതിവഴിയിൽ പുതറിയ കാറ്റിൽ വിരലുകൾ വേർപിരിയുന്നു സ്നേഹാർദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം തേങ്ങലിനേക്കാൾ പരിചിതമേതോ പേരറിയാത്ത വികാരം (രാക്കിളി തൻ) ഏ.....റസിയാ.... നീലരാവിൻ താഴ്‌വര നീളെ നിഴലുകൾ വീണിഴയുന്നൂ ഏതോ നിനവിൻ വാതിൽപ്പടിയിൽ കാൽപെരുമാറ്റം ഉണർന്നൂ ആളുന്ന മഴയിൽ ജാലക വെളിയിൽ മിന്നലിൽ ഏതോ സ്വപ്നം ഈ മഴതോരും പുൽകതിരുകളിൽ നീർമണി വീണു തിളങ്ങും (രാക്കിളി തൻ)
അവളുടെ രാവുകൾ

അവളുടെ രാവുകൾ

Malayalam Songs, Special
Film: അവളുടെ രാവുകൾ Music: എ ടി ഉമ്മർ Lyricist: ബിച്ചു തിരുമല Singer: എസ് ജാനകി ആ..ആഹഹഹാഹാ ആ.... രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല രജനീ കദംബങ്ങൾ മിഴി ചിമ്മിയില്ല മദനോത്സവങ്ങൾക്കു നിറമാല ചാർത്തി മനവും തനുവും മരുഭൂമിയായി നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകൾ- എന്നും അവളുടെ രാവുകൾ (രാകേന്ദു..) ആലംബമില്ലാത്ത നാളിൽ അവൾ പോലുമറിയാത്ത നേരം കാലം വന്നാ കന്നിപ്പൂവിൻ കരളിനുള്ളിൽ കളിയമ്പെയ്തു രാവിൻ നെഞ്ചിൽ കോലം തുള്ളും രോമാഞ്ചമായവൾ മാറി (രാകേന്ദു..) ആരോരുമറിയാതെ പാവം ആരെയോ ധ്യാനിച്ചു മൂകം കാലം വന്നാ പൂജാബിംബം കാണിക്കയായ് കാഴ്ച വെച്ചു നിർമ്മാല്യം കൊണ്ടാരാധിക്കാൻ ആകാതെയന്നവൾ നിന്നൂ (രാകേന്ദു..)
വീണ്ടും ചില വീട്ടുകാര്യങ്ങള്‍

വീണ്ടും ചില വീട്ടുകാര്യങ്ങള്‍

Malayalam Songs
Film: വീണ്ടും ചില വീട്ടുകാര്യങ്ങൾ Music: ജോൺസൺ Lyricist: കൈതപ്രം ദാമോദരൻ Singer: കെ ജെ യേശുദാസ്, സിന്ധു പ്രേംകുമാർ പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു പൊന്‍ വസന്തം നോക്കി നിന്നു ശാരദേന്ദുമുഖി ഇന്നെന്‍ പ്രേമ സായൂജ്യം താമസിക്കാന്‍ തീര്‍ത്തു ഞാന്‍ രാസകേളീ മന്ദിരം ഓമലേ ഞാന്‍ കാത്തു നില്‍പ്പൂ നിന്നെ വരവേല്‍ക്കാന്‍ എവിടെ നിന്‍ പല്ലവി എവിടെ നിന്‍ നോപുരം ഒന്നു ചേരാന്‍ മാറോടു ചേര്‍ക്കാന്‍ എന്തൊരുന്മാദം (പിന്‍ നിലാവിന്‍) കൊണ്ടു പോകാം നിന്നെയെന്‍ പിച്ചകപ്പൂപന്തലില്‍ താരഹാരം ചാര്‍ത്തി നിന്നെ ദേവവധുവാക്കാം അണിനിലാ പീലികള്‍ പൊഴിയുമീ ശയ്യയില്‍ വീണുറങ്ങാമാവോളമഴകിന്‍ തേന്‍കുടം നുകരാം (പിന്‍ നിലാവിന്‍)
രാജഹംസം

രാജഹംസം

Malayalam Songs
Film: രാജഹംസം Music: ജി ദേവരാജൻ Singer: കെ ജെ യേശുദാസ് Lyricist: വയലാർ രാമവർമ്മ സന്യാസിനീ ഓ... ഓ... സനാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്‌പവുമായ് വന്നു ആരും തുറക്കാത്ത പൂമുഖവാതിലിൽ അന്യനെപ്പോലെ ഞാൻ നിന്നു (സന്യാസിനീ) നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ എന്റെ സ്വപ്‌നങ്ങളലിഞ്ഞു സഗദ്‌ഗദം എന്റെ മോഹങ്ങൾ മരിച്ചു നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീണെന്റെയീ പൂക്കൾ കരിഞ്ഞു രാത്രി പകലിനോടെന്നപോലെ യാത്ര ചോദിപ്പൂ ഞാൻ (സന്യാസിനീ) നിന്റെ ഏകാന്തമാം ഓർമ്മതൻ വീഥിയിൽ എന്നെയെന്നെങ്കിലും കാണും ഒരിക്കൽ നീ എന്റെ കാൽപ്പാടുകൾ കാണും അന്നുമെന്നാത്മാവ് നിന്നോടു മന്ത്രിക്കും നിന്നെ ഞാൻ സ്‌നേഹിച്ചിരുന്നു രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാൻ (സന്യാസിനീ)
അമരം

അമരം

Malayalam Songs
Film: അമരം Music: രവീന്ദ്രൻ Lyricist: കൈതപ്രം ദാമോദരൻ Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ പരിഭവങ്ങളിൽ മൂടി നിൽക്കുമീ വിരഹവേള തൻ നൊമ്പരം ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ) തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ) പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ പൊന്നല ചൂടി പാമരവും ഇളകുമ്പോൾ കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ കാണാക്കടലൊളിയിൽ മേലേ പൂമുടിയിൽ ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴ
സൂര്യഗായത്രി

സൂര്യഗായത്രി

Malayalam Songs
Film: സൂര്യഗായത്രി Singer: കെ എസ് ചിത്ര ആ . . . . . . . . . . ആ . . . . . . . . . . ആലിലമഞ്ചലിൽ നീയാടുമ്പോൾ ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരത്തൂമിഴിയിൽ ചാഞ്ചാടും സ്വപ്നമേതോ‌ പൂവൽ പൊന്നും തേനും നാവിൽ തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട് (ആലില..) പൂരം നാളല്ലോ പേരെന്താകേണം ഓമ‍ൽ കാതിൽ ചൊല്ലാം (2) നാഗം കാക്കും കാവിൽ നാളെ പൂവും നീരും (2) ഉണ്ണിക്കൈകാൽ വളര് തിങ്കൾപ്പൂ പോൽ വളര് (ആലില..) തങ്കക്കൈക്കുള്ളിൽ ശംഖും താമരയും കാണും കണ്ണിൻ പുണ്ണ്യം (2) സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ (2) നീരാടാൻ പോയ് വരാം ആരോമൽ പൂങ്കുരുന്നേ (ആലില..)