Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Cinema Charithram

Cinema Charithram

ശിക്ഷ

ശിക്ഷ

Cinema Charithram
അസിം കമ്പനിയുടെ ബാനറിൽ മുഹമ്മദ് ആസം നിർമിച്ച മലയാളചലച്ചിത്രമാണ് ശിക്ഷ. ജിയോപിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഫെബ്രുവരി 6-ന് പ്രദർശനം തുടങ്ങി. സുരേന്ദ്രന്‍ നല്ലവനും ശുദ്ധഹൃദയനുമായിരുന്നു. തന്‍റെ ഭാര്യാസഹോദരനുമായി ഭാര്യയുടെ ഓഹരി സംബന്ധിച്ചുള്ള കേസ്സ് തനിക്ക് പ്രതികൂലമായ വിധിയുണ്ടായതു മുതല്‍ സുരേന്ദ്രന്‍റെ സ്വഭാവത്തിലും അല്‍പ്പം മാറ്റം സംഭവിച്ചു. രാമുണ്ണിമേനോനോട് എങ്ങിനേയും പ്രതികാരം ചെയ്തേ അടങ്ങൂ എന്നൊരു വൈരാഗ്യബുദ്ധി സുരേന്ദ്രനിലുണ്ടായി. സുരേന്ദ്രന്‍റെ ഭാര്യ മീനാക്ഷിയും മേനോന്‍റെ ഭാര്യ തങ്കമ്മയും ഒരേ ആശുപത്രിയില്‍ വെച്ചു പ്രസവിക്കാനിടയായി. സുരേന്ദ്രന്‍ ആ തക്കം ശരിക്കും പ്രയോജനപ്പെടുത്തി. ആരും അറിയാതെ കുഞ്ഞുങ്ങളെ പരസ്പരം മാറ്റിക്കിടത്തി. തുടര്‍ന്നുണ്ടാകുന്ന കഥാമുഹൂര്‍ത്തങ്ങളാണ് ശിക്ഷ എന്ന സിനിമയില്‍. സത്യന്‍, പ്രേം നസീർ, കെ.പി. ഉമ്മർ, അടൂർ ഭാസി, ടി.എസ്. മുത്തയ്യ, സാധന, ഷീല, ട
ശാന്ത ഒരു ദേവത

ശാന്ത ഒരു ദേവത

Cinema Charithram
മഹത്തായ രക്തബന്ധത്തിന്‍റെ മാവേലിപ്പാട്ടും പാടി ജീവിത രംഗത്തില്‍ പൊന്നോണം കാണാനെത്തിയ ഒരു കൊച്ചേട്ടന്‍റേയും കൊച്ചനിയത്തിയുടേയും ഹൃദയരക്തത്തില്‍ മുക്കിയെടുത്ത ഒരു സ്നേഹകാവ്യമാണ് ശാന്ത ഒരു ദേവത. ഓമനപ്പൂമുഖം താമരപ്പൂവ് ഒരു നാളും വാ‌ടാത്ത സ്നേഹത്തിന്‍ പൂവ് ഒരു കൊച്ചുകുട്ടിയുടെ കളകണ്ഠത്തില്‍ നിന്നും ഊറി വരുന്ന ഇമ്പമേറിയ ഈരടികള്‍... രാത്രി വിജനമായ ഒരു പാഴടഞ്ഞ സ്ഥലം. എട്ടു വയസ്സുള്ള ഒരു ബാലന്‍റെ മടിയില്‍ നാലു വയസ്സുള്ള ഒരു ബാലിക കിടക്കുന്നു. ആ ബാലന്‍ പാട്ടു തുടരുന്നു. പ്രത്യക്ഷ ദൈവത്തെ നോക്കി നില്ക്കുന്ന ഭക്തനെപ്പോലെ ആ കൊച്ചു ബാലിക കൊച്ചേട്ടന്‍റെ മുഖത്തു നോക്കി പുഞ്ചിരി തൂകി ആ സ്നേഹഗാനം രസിക്കുന്നു. ബാലന്‍റെ അമ്മ ശാന്ത ജനിച്ചയുടന്‍ തന്നെ മരിച്ചു. അച്ഛന്‍ മദ്യപിച്ച് റോഡു നീളെ അലഞ്ഞു നടക്കുകയാണ്. ഈ ഓമനക്കുഞ്ഞുങ്ങളെ വഴിയാധാരമാക്കാന്‍ കൂട്ടു നിന്ന മദ്യത്തിന്‍റെ മാദക ശക്തിയില്‍ അച്ഛന്‍ എന
ഇളക്കങ്ങള്‍

ഇളക്കങ്ങള്‍

Cinema Charithram
നന്മകള്‍ നിറഞ്ഞ നാട്ടിന്‍പുറം, നാലുകെട്ടിന്‍റെ അകത്തളങ്ങളില്‍ ഒരു കിലുക്കാം പെട്ടി പോലെ തുള്ളിച്ചാടി നടന്ന അമ്മിണിക്കുട്ടി അവളുടെ കുരുന്നു മനസ്സില്‍ കൗമാരം വര്‍ണ്ണപ്പീലികള്‍ വിടര്‍ത്തി. പച്ചപുതച്ച വയലേലകളെ തഴുകി വന്ന കുളിര്‍ തെന്നല്‍ അവളുടെ കാതില്‍ കിന്നാരം പാടി. നിമിഷങ്ങളുടെ നുറുങ്ങുകള്‍ സ്വപ്നങ്ങളുടെ ചിറകില്‍ പറന്നു നടന്നതു കണ്ടവള്‍ സ്വയം മറന്നു. പുരുഷനെ, അവന്‍റെ സ്നേഹത്തെ, സാമീപ്യത്തെ, അംഗീകാരത്തെ, കാമിക്കുന്ന കളവറിയാത്ത ആ കൊച്ചു മനസ്സിന്‍റെ തുടിപ്പുകള്‍ എന്നെങ്കിലും ഒരിക്കല്‍ നിങ്ങളുടെ മനസ്സില്‍ തുടിച്ചിരുന്നവയാണ്, തുടിച്ചു കൊണ്ടിരിക്കുന്നവയാണ്. വിടപറയും മുമ്പേക്കു ശേഷം ശത്രുഫിലിംസ് കാഴ്ച വെയ്ക്കുന്ന ഇളക്കങ്ങള്‍ ഒരുത്തമ കുടുംബചിത്രമാണ്. രണ്ടു പെണ്‍കുട്ടികള്‍, വാടകവീട്, സൂര്യദാഹം, ശാലിനി എന്‍റെ കൂട്ടുകാരി, കൊച്ചു കൊച്ചു തെറ്റുകള്‍, കഥയറിയാതെ, വിടപറയും മുമ്പേ എന്നീ നല്ല ചിത്രങ്ങളുടെ