ഐഎന്‍എഐയുടെ സ്പ്രിങ് കോണ്‍ഫറന്‍സ് വിജയകരമായി

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ അമിത ഹെല്‍ത്ത് പ്രസന്‍സ് ഹോളി ഫാമിലി മെഡിക്കല്‍ സെന്ററില്‍ വച്ച് നടത്തിയ കോണ്‍ഫറന്‍സ് വിജയകരമായിരുന്നു. ഐഎന്‍എഐ പ്രസിഡന്റ് ആനി എബ്രാഹം തിരി തെളിയിച്ച കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഇല്ലിനോയിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൂസന്‍ സ്വാര്‍ട്ട് ഹെല്‍ത്ത് കെയര്‍ പോളിസി അപ്‌ഡേറ്റിനെക്കുറിച്ച് ക്ലാസ് എടുത്തു. ഡോ. ആനി എബ്രാഹം സോഷ്യല്‍ മിഡിയ ആന്‍ഡ് നഴ്‌സിങ് പ്രാക്ടീസിനെക്കുറിച്ചും ക്ലാസ് നയിച്ചു. മിനി ജോണ്‍സന്‍, റാണി കാപ്പന്‍, ഡോ. ജസീന […]

Continue Reading

ഡാളസില്‍ കനത്ത ആലിപ്പഴ വര്‍ഷം

ഡാളസ് : ഞായറാഴ്ച(മാര്‍ച്ച് 24) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കനത്ത ഐസ് മഴ വിവിധ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്കും, പുറത്തുപാര്‍ക്ക് ചെയ്തു കിടന്നിരുന്ന വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ബേസ്‌ബോള്‍ വലിപ്പമുള്ള ഐസ് സൗത്ത് ഈസ്റ്റ് കോളിന്‍ കൗണ്ടി, മെക്കിനി ഫ്രിസ്‌ക്കൊ പ്ലാനൊ എന്നീ പ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു. ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ശക്തമായ ഐസ് മഴ ലഭിക്കുന്നത്. എല്‍ഡറാഡൊ ഇന്റിപെന്‍ഡന്റ് ഇന്റര്‍ സെക്ഷനിലെ മുഴുവന്‍ പ്രദേശങ്ങളും ഐസ് കൊണ്ടു മൂടി […]

Continue Reading

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2019 ലോഗോ പ്രകാശനം ചെയ്തു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന കലാമേള 2019 ന്റെ ലോഗോ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള കലാമേള ഈ വര്‍ഷം ഏപ്രില്‍ 27 ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തിഡ്രല്‍ ഹാളില്‍ വച്ച് നടത്തുന്നതാണ്.(5000 St. Charles Rd, Bell wood, IL-60104) ആല്‍വിന്‍ ഷിക്കൂര്‍ ചെയര്‍മാനും (630 274 5423), ഷൈനി ഹരിദാസ് (630 290 7143), സാബു കട്ടപ്പുറം (847 […]

Continue Reading

വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 24 ന് (ഞായറാഴ്ച ) ഇടവക സമൂഹം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുള്‍പ്പെടെ 40 ല്‍ പ്പരം കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നതെന്ന് തിരുനാളിന്റെ കോര്‍ഡിനേറ്റര്‍ ജോസ് ആന്റണി അറിയിച്ചു. ഞായറാഴ്ച രാവിലെ 11.30 ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് […]

Continue Reading

നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിക്ഷേധം ശക്തം

പിറ്റ്‌സ്ബര്‍ഗ്: നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിചേര്‍ത്തിരുന്ന പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കി വെറുതെവിട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു. മാര്‍ച്ച് 22-നു വെള്ളിയാഴ്ചയായിരുന്നു പതിനേഴുകാരനായ ആന്റ് വണ്‍റോസിനെ വെടിവെച്ചുകൊന്ന കേസില്‍ പോലീസ് ഓഫീസര്‍ മൈക്കിളിനെ വെറുതെ വിട്ടത്. ഇതില്‍ പ്രതിക്ഷേധിച്ച് ശനിയാഴ്ച സിവില്‍ ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകള്‍ ഹില്‍ ഡിസ്ട്രിക്ട് ഫ്രീഡം കോര്‍ണറില്‍ തടിച്ചുകൂടി. പ്ലാക്കാര്‍ഡുകളും, മുദ്രാവാക്യങ്ങളും വിളിച്ച് പിറ്റ്‌സ്ബര്‍ഗ് ടൗണ്‍ റോഡിലൂടെ സമാധാനപരമായാണ് പ്രകടനം നടന്നത്. ജാഥയെ അഭിസംബോധന ചെയ്ത് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് പ്രസംഗിച്ചു. ഇനിമേലില്‍ […]

Continue Reading

മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ത്രിദിന ക്യാമ്പ് വന്‍ വിജയം

മെല്‍ബണ്‍: ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയായ മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15, 16, 17 തീയതികളില്‍ അലക്‌സാണ്ടറായില്‍ സംഘടിപ്പിച്ച ത്രിദിന വാര്‍ഷിക ക്യാമ്പ് വന്‍ വിജയം. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപുരയിടത്തില്‍, മുന്‍ ചാപ്ലിന്‍മാരായ ഫാ. തോമസ് കുമ്പുക്കല്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി എന്നിവര്‍ പങ്കെടുത്ത ക്യാമ്പില്‍ ങഗഇഇ യുടെ മുന്‍ ചാപ്ലിനായിരുന്ന ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പും പുതിയ ചാപ്ലിനായി ചാര്‍ജെടുത്ത ഫാ. പ്രിന്‍സിന് സ്വീകരണവും […]

Continue Reading

എം.എ.സി.എഫ് റ്റാമ്പാ- വനിതാ ദിനാഘോഷം ഉജ്വല വിജയമായി

റ്റാമ്പാ: എം.എ.സി.എഫ് റ്റാമ്പാ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച “സെലിബ്രേറ്റ് വുമണ്‍’ പരിപാടി മാര്‍ച്ച് 16-നു പ്രൗഢഗംഭീരമായി നടത്തി. സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയുടെ പ്രധാന ഹാളില്‍ നടത്തിയ പരിപാടിയില്‍ “ഷൈനിംഗ് സ്റ്റാര്‍സ്’ അവാര്‍ഡ് ദാനവും, സാരി ഫാഷന്‍ മത്സരവും നടന്നു. ഹില്‍സ്ബറോ കൗണ്ടി കോളജ് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ബെറ്റി വിയമോണ്ടെസ് മുഖ്യ അതിഥിയായിരുന്നു. റ്റാമ്പായിലെ കലാ,കായിക, നേതൃത്വ, സേവന മേഖലകളില്‍ മികവു പുലര്‍ത്തിയ എഴു വനിതകള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. മേരി വട്ടമറ്റം, ജെസി […]

Continue Reading

ഫാമിലി കോണ്‍ഫറന്‍സ് ടീം ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു

വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. മാര്‍ച്ച് 10-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. കെ.പി. വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഫാ. ജോര്‍ജ് മാത്യു കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു. ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് ആമുഖ വിവരണം നല്‍കി ഇടവകാംഗങ്ങളെ കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്തു. ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ് രജിസ്‌ട്രേഷനെക്കുറിച്ചും, സുവനീറിനെക്കുറിച്ചും സംസാരിച്ചു. ജൂലൈ 17 […]

Continue Reading

ഡാളസില്‍ ആയിരങ്ങള്‍ അണിനിരന്ന സെന്റ് പാട്രിക് ഡേ പരേഡ്

ഡാളസ് : ‘സെന്റ് പാട്രിക് ഡെ’ യോടനുബന്ധിച്ച് മാര്‍ച്ച് 16 ശനിയാഴ്ച ഡാളസ്സില്‍ പതിനായിരങ്ങള്‍ അണിനിരന്ന പരേഡ് പങ്കെടുത്തവര്‍ക്കും, കാണികള്‍ക്കും ഒരേ പോലെ ആവേശം പകര്‍ന്നു. രാവിലെ ഗ്രീന്‍വില്‍ അവന്യൂവില്‍ നിന്നും പുറപ്പെട്ടു രണ്ടു മൈല്‍ ദൂരം പിന്നിട്ട പരേഡില്‍ നൂറ്റില്‍പരം ഫ്‌ളോട്ടുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നീല തൊപ്പിയും, നീല വസ്ത്രങ്ങളും, പച്ച വസ്ത്രങ്ങളും ധരിച്ചു. നൃത്ത ചുവടുകളോടെ നീങ്ങിയ പരേഡ് റോഡിനിരുവശവും നിന്നിരുന്ന കാണികള്‍ക്ക് കൗതുകകരമായി. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ചു ഒരു ലക്ഷം പേരെങ്കിലും പരേഡില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് […]

Continue Reading

ഒമ്പത് മിനിറ്റിനുള്ളില്‍ മാതാവ് ജന്മം നല്‍കിയത് 6 കുട്ടികള്‍ക്ക്

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള ഒരു യുവതി 9 മിനിട്ടിനുള്ളില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി. മാര്‍ച്ച് 15 വെള്ളിയാഴ്ച ടെക്‌സസ് വുമന്‍സ് ഹോസ്പിറ്റലില്‍ തെല്‍മ ചിയാക്കയാണ് നാലു ആണ്‍കുട്ടികള്‍ക്കും, രണ്ടു പെണ്‍കുട്ടികള്‍ക്കും ജന്മം നല്‍കിയത്. 12 ഔണ്‍സ് മുതല്‍ 2 പൗണ്ടുവരെ തൂക്കം ഉള്ള കുട്ടികള്‍ ആറു പേരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിറയാ നാറ്റല്‍ ഇന്റിന്‍സീവ് കെയര്‍ യൂണിറ്റില്‍ കുട്ടികള്‍ക്ക് വിദഗ്ദ ചികിത്സ നല്‍കികൊണ്ടിരിക്കുന്നതായും അറിയിപ്പില്‍ പറയുന്നു. 4.7 ബില്യന്‍ പ്രസവത്തില്‍ ഒരു മാത്രമാണ് ഇങ്ങനെ […]

Continue Reading