ചാവറ കുരിയാക്കോസ് അച്ചന്‍റെ മാദ്ധ്യസ്ഥപ്രാര്‍ത്ഥന

ത്രീത്വൈകസര്‍വ്വേശ്വരാ ജീവിതകാലം മുഴുവന്‍ ദൈവമഹത്വത്തിനും സ്വവിശുദ്ധീകരണത്തിനും അയല്‍ക്കാരുടെ ആതമരക്ഷയ്ക്കും വേണ്ടി അക്ഷീണം യത്‌നിച്ച അങ്ങേ ദാസനായ കുറിയാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധിയും അങ്ങേപക്കലുള്ള മാദ്ധ്യസ്ഥശ്കതിയും സവിശേഷം തെളിഞ്ഞുകാണുമാറു അദ്ദേഹം വഴിയായി ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിച്ചപേക്ഷിക്കുന്നതും ഞങ്ങള്‍ക്ക് ഏറ്റം ആവശ്യമായതുമായ ഈ അനുഗ്രഹം (ആവശ്യം പറയുക)ഞങ്ങള്‍ക്ക് നല്‍കുമാറാകണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു. മേരി ഫിലിപ്പ്

Continue Reading

മദര്‍ തെരേസയോടുള്ള പ്രാര്‍ഥന

മദര്‍ തെരേസായെ, ജീവിച്ചിരിക്കെ വിശുദ്ധയെന്ന് വിളിക്കപ്പെട്ട പാവങ്ങളുടെ അമ്മേ, ആത്മീയവും ഭൗതീകവുമായ വേദനകളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമേകാന്‍ ദൈവസന്നിധിയില്‍ മധ്യസ്ഥയായിരിക്കുന്ന വാഴ്ത്തപ്പെട്ടവളേ, എന്നെയും സമാധാനത്തിലും സ്നേഹത്തിലും സന്തോഷത്തിലും നയിക്കണമേ. ആമേന്‍. സുജ ഫിലിപ്പ്

Continue Reading

വി. യുദാശ്ലീഹായുടെ നൊവേന

മിശിഹായുടെ സ്നേഹിതനും, വിശ്വസ്ത ദാസനുമായ വി. യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമെ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്നസന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്കു വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമെ. എന്‍റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം പറയുക) അങ്ങയുടെ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമേന്‍. (ദിവസം 9 പ്രാവശ്യം ഈ […]

Continue Reading

വേളാങ്കണ്ണി മാതാവിനോടുള്ള പ്രാര്‍ഥന

ഓ, പരിശുദ്ധ കന്യകാമറിയമേ, യേശുവിന്‍റെ നിര്‍മല മാതാവിയിരിക്കുവാന്‍ പരിശുദ്ധ പരമ ത്രിത്വം അങ്ങയെ ആദിയില്‍തന്നെ തിരഞ്ഞെടുത്തുവല്ലോ. ഞങ്ങളുടെ കര്‍ത്താവിന്‍റെ മനുഷ്യാവതാര നിമിഷത്തിലും ഒമ്പതുമാസം തിരുവുദരത്തില്‍ അവിടുത്തെ വഹിച്ചപ്പോഴും അങ്ങേയ്ക്കുണ്ടായ സന്തോഷം അങ്ങയുടെ ഭക്തനായ ഈ വിനീത ദാസന്‍ (ദാസി) അങ്ങയെ ഓര്‍മ്മിപ്പിക്കട്ടെ. എന്‍റെ പ്രാര്‍ഥനയുടെ തീഷ്ണതകൊണ്ട് ആ സന്തോഷത്തെ പുതുക്കാന്‍, വര്‍ദ്ധിപ്പിക്കാന്‍പോലും കഴിഞ്ഞെങ്കിലെന്ന് ഞാന്‍ ഏറ്റവും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. കരുണാര്‍ദ്രയായ അമ്മേ, ആകുലരുടെ ആശ്രയമേ, അവര്‍ണനീയമായ അങ്ങയുടെ ആ സന്തോഷം ഭക്തിപൂര്‍വം അനുസ്മരിക്കുന്നവര്‍ക്ക് അങ്ങ് വാഗ്ദാനം ചെയ്തിട്ടുള്ള […]

Continue Reading

ഐ.എം.എസ് മാതാവിനോടുള്ള നൊവേന

ഏറ്റവും സ്നേഹമുള്ള ഐ.എം.എസ്. അമ്മേ (എല്ലാവരും ചേര്‍ന്ന്) ഈശോയുടെ അതിനിര്‍മല അമ്മയാകുവാന്‍ ദൈവപിതാവിനാല്‍ മുന്‍കൂട്ടി തെരഞ്ഞെടുക്കപ്പെട്ടവളെ മംഗലവാര്‍ത്താസമയത്ത് ഇതാ കര്‍ത്താവിന്‍റെ ദാസി എന്നുപറഞ്ഞ് ദൈവത്തിന് സമ്പൂര്‍ണമായി സമര്‍പ്പിച്ച അമ്മേ എന്നെ ഞാന്‍ പൂര്‍ണമായും അങ്ങയുടെ കരങ്ങളിലൂടെ ദൈവത്തിന് സമര്‍പ്പിക്കുന്നു. ദേവാലയത്തില്‍ തന്‍റെ മകനെ അവിടത്തെ തൃക്കരങ്ങളില്‍ സമര്‍പ്പിച്ചതു പോലെ എന്നേയും അമ്മ സമര്‍പ്പിക്കേണമേ. എന്‍റെ സമര്‍പ്പണം അനുസരിച്ച് ജീവിക്കാന്‍ എന്നെ സഹായിക്കേണമേ. അങ്ങേ തിരുക്കുമാരന്‍റെ അനന്തകാരുണ്യത്തില്‍ ആശ്രയിച്ച് ‘യാചിക്കുന്ന ഏവര്‍ക്കും നല്‍കപ്പെടും’ എന്ന വാഗ്ദാനത്തില്‍ ശരണപ്പെട്ട് അവിടത്തെ […]

Continue Reading

വി.അല്‍ഫോണ്‍സാമ്മയോടുള്ള നൊവേന

മിശിഹായുടെ സ്നേഹിതയും വിശ്വസ്ത ദാസിയുമായ വി. അല്‍ഫോണ്‍സാമേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധി ഇല്ലാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എന്‍റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം പറയുക) അങ്ങയുടെ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട വി. അല്‍ഫോണ്‍സാമേ, അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങയുടെ സഹായങ്ങളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമേന്‍. […]

Continue Reading

പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന

പരിശുദ്ധാത്മാവേ, എനിക്ക് എല്ലാം വെളിപ്പെടുത്തുകയും എനിക്കു വഴി കാണിച്ചുതരികയും എന്നോടു മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം ക്ഷമിക്കുവാനും, മറക്കുവാനും കഴിവുതരുന്ന ദൈവീകദാനം തരികയും എന്‍റെ ജീവിതത്തില്‍ എന്‍റെ എല്ലാ ചിന്തകളിലും ഉള്ളവനുമായ അങ്ങേയ്ക്ക് ഞാന്‍ നന്ദി പറയുന്നു. എത്ര വലിയ ഭൗതീകാഗ്രഹങ്ങള്‍ എന്നിലുണ്ടായാലും ഒരു നിമിഷംപോലും അങ്ങയില്‍നിന്ന് അകലുവാനോ വേര്‍പ്പെടുവാനോ ഞാന്‍ ആഗ്രഹിക്കുന്നില്ലയെന്ന് ഞാന്‍ തീര്‍ത്തുപറയുന്നു. നിത്യമഹത്വത്തില്‍ അങ്ങയോടുകൂടെ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവഹിതത്തിനു വിധേയപ്പെട്ടുകൊണ്ട് ഞാന്‍ അങ്ങയോടു ചോദിക്കുന്നു… ഈ പ്രാര്‍ത്ഥന വിശ്വാസത്തോടെ മൂന്നുദിവസം അടുപ്പിച്ചു പ്രാര്‍ത്ഥിക്കുക. മൂന്നുദിവസത്തിനുശേഷം […]

Continue Reading