Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Kerala

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരം: കെ.മുരളീധരന്‍ എം.എല്‍.എ

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരം: കെ.മുരളീധരന്‍ എം.എല്‍.എ

Kerala
പത്തനംതിട്ട :വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരമാണന്നും പ്രളയ ക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനര്‍ സൃഷ്ടിക്കുന്നതിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു . കെ.കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌നേഹസ്പര്‍ശം ഹോം കെയര്‍ ആംബുലന്‍സ് സര്‍വ്വീസ് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം . കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജിന്റെ അദ്ധ്യഷതയില്‍ കൂടിയ സമ്മേളനത്തില്‍ 85 പേര്‍ക്കുള്ള ചികിത്സാ സഹായവിതരണം മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ നിര്‍വ്വഹിച്ചു . ആന്‍റോ ആന്‍റണി എം.പി, മുന്‍ പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.മോഹന്‍ രാജ്,വേള്‍ഡ് മലയാളി കൗണ്‍സ
ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലേക്ക്

ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലേക്ക്

Kerala, USA
പാലക്കാട്: ഫോമായുടെ നേതൃത്വത്തില്‍ ലെറ്റ് ദെം സ്മയില്‍ എഗൈനും (LTSA) ഒത്തുചേര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം നടത്തുന്നമെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പിന്‍റെ ആറാം ദിനം കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ഗോവിന്ദപുരത്തു വെച്ച് വളരെ ഭംഗിയായി നടന്നു. ഊര് വിലക്കും, ജാതി തിരിവും കൊണ്ട് അടുത്ത കാലഘട്ടം വരെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഒരു ഗ്രാമമാണ് ഗോവിന്ദാപുരം. ഇരുന്നൂറോളം ആദിവാസി വിഭാഗത്തില്‍ പെട്ട ജനങ്ങളാണ് ഗോവിന്ദപുരത്തു നടന്ന മെഡിക്കല്‍ ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇത്തരത്തില്‍ ആദിവാസി ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോഴാണ് അത് സാധാരണക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും കൂടുതല്‍ പ്രയോജനകരമാകുന്നത് എന്ന് ക്യാമ്പ് സന്ദര്‍ശിച്ച ഫോമാ ചാരിറ്റി പ്രതിനിധി ഡോ. സാം ജോസഫ് അഭിപ്രായപ്പെട്ടു. പാലക്കാട് യാക്കരയിലും, ഗോവിന്ദപുരത്തും ക്യാമ്പ് സംഘടിപ്പിക്കാന്‍ സഹായിച്ച പരിസ്ഥിതി സം
യാക്കരയിലെ ഫോമാമെഡിക്കല്‍ ക്യാമ്പ് വന്‍വിജയം

യാക്കരയിലെ ഫോമാമെഡിക്കല്‍ ക്യാമ്പ് വന്‍വിജയം

Kerala, USA
പാലക്കാട്: പരിസ്ഥിതി സംരക്ഷണ സംഘടനയായ മെപ്‌കോ യുടെ സഹായസഹകരണത്തോടു കൂടി പാലക്കാട് യാക്കരയില്‍ ഫോമാ LTSA കൂട്ടായ്മ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഫോമായുടെ നേതൃത്വത്തില്‍ , ലെറ്റ് ദെം സ്മയില്‍ എഗൈന്‍ (LTSA) ജനുവരി 12 ന് ആരംഭിച്ച മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ ഇതിനോടകം വിവിധ ജില്ലകളിലെ അഞ്ച് പ്രദേശങ്ങളിലായി ആയിരത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. നമ്മുടെ കുറവുകള്‍ ഒന്നുമല്ലെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നു അത്. യാക്കരയിലെ മെഡിക്കല്‍ ക്യാമ്പ് കഴിഞ്ഞെത്തുപോള്‍ ഉണ്ടായ ഒരു വികാരം അത് മാത്രമായിരുന്നുവെന്ന് ഫോമാ ഭാരവാഹികള്‍ ആത്മഗതത്തോടെ അറിയിച്ചു. ശ്രീ.സുമേഷ് അച്യുതന്റെയും (പ്രസിഡന്റ്, മെപ്‌കോ), ശ്രീ.സുഭാഷ് യാക്കരയുടെയും (കൗണ്‍സിലര്‍, പാലക്കാട് നഗരസഭാ), പ്രദേശത്തെ മറ്റ് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സഹായ സഹകരണം കൊണ്ടാണ് മെഡിക്കല്‍ ക്യാമ്പ് വിജയമാക്കാന്‍ കഴിഞ്ഞതെന്ന് ഫ
തിരുവനന്തപുരത്ത് 20 ന് അയ്യപ്പഭക്തസംഗമം: 2 ലക്ഷം പേര്‍ പങ്കെടുക്കും

തിരുവനന്തപുരത്ത് 20 ന് അയ്യപ്പഭക്തസംഗമം: 2 ലക്ഷം പേര്‍ പങ്കെടുക്കും

Kerala, Sliders
തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. ജനുവരി 20 നാലു മണിക്ക്് പുത്തരികണ്ടം മൈതാനിയില്‍ നടക്കുന്ന സംഗമത്തില്‍ ആധ്യാത്മികാചാര്യന്മാരും സമൂദായ സംഘടനാ നേതാക്കളും പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി 2 ലക്ഷം പേര്‍ പങ്കെടുക്കുന്ന നാമജപയാത്ര ഉണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളാണ് പങ്കെടുക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ കിഴക്കേകോട്ടയില്‍ സംഗമിക്കും. സംഗമത്തിന്റെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ 18 ന് രാവിലെ അയ്യപ്പമണ്ഡപങ്ങള്‍ ഒരുക്കും. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വെച്ച് പൂജയുണ്ടാകും. 18 ന് വൈകിട്ട് നഗരത്തില്‍ വനിതകളുടെ വാഹനപ്രചരണയാത്രയും നടത്തും. സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് കോട്ടയ്ക്കകം
അല്‍മാസ് 2018 റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

അല്‍മാസ് 2018 റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

Kerala, USA
ഉഴവൂര്‍ : ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അല്‍മാസിന്റെ വാര്‍ഷിക പൊതു സമ്മേളനം ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച കൂട്ടായ്മയില്‍ എല്ലാ മുന്‍കാല അധ്യാപകരും മുന്നൂറിലധികം പ്രതിനിധികളും പങ്കെടുത്തു. അലുമ്‌നി പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി സ്വാഗതവും സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യൂ റിപ്പോര്‍ട്ടും, ട്രഷറര്‍ പ്രൊഫ. ബിജു തോമസ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സിസ് സിറിയക്ക് ഇ , ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് എന്നീ മുന്‍അധ്യാപകര്‍ ആശംസകളര്‍പ്പിച്ചു. 199295 ഇക്കണോമിക്‌സ് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ചാരിറ്റി ഫണ്ട് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി ഏറ്റുവാങ്ങുകയും, അര്‍ഹരായ പൂര്‍വ്വ
വ്യത്യസ്തമായൊരു പുസ്തക പ്രകാശനം

വ്യത്യസ്തമായൊരു പുസ്തക പ്രകാശനം

Kerala
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രഭാഷകനുമായ പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍ രചിച്ച "സഫലം സൗഹൃദം സഞ്ചാരം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കോട്ടയം നവജീവനില്‍ നവജീവന്‍ അന്തേവാസികള്‍ക്കൊപ്പം നടന്നു. മുന്‍ എം.എല്‍.എ. ശ്രീ. തോമസ് ചാഴികാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് പ്രകാശനം നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ. ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. കുര്യാസ് കുമ്പളക്കുഴി പുസ്തക അവതരണം നടത്തി. ശ്രീ. മാത്യൂസ് ഓരത്തേല്‍, റവ. ഫാ. എബ്രഹാം പറമ്പേട്ട്, റവ. ഫാ. സജി കൊച്ചുപറമ്പില്‍, പ്രൊഫ. മാത്യു പ്രാല്‍, ശ്രീ. സി.എല്‍. തോമസ്, ശ്രീ. ജോസ് കണിയാലി, പ്രൊഫ. ഷീല സ്റ്റീഫന്‍, ഷെവ. എബ്രഹാം ചാക്കോ, ഡോ. എം.എം. മാത്യു, ശ്രീ. പി.യു. തോമസ്, ശ്രീ. എബ്രഹാം നടുവത്തറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജു ആലപ്പാട്ട്
പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി

പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി

Kerala, Sliders, USA
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, നോര്‍ത്ത് കാലിഫോര്‍ണിയയിലെ മലയാളി മുസ്!ലിം സംഘടനയായ കെ.എം.സി.എ (കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍) 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്തിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.എ പ്രസിഡന്റ് ആസിഫ് ഇ.ടി.വി, കെ.എം.സി.എ ബോര്‍ഡ് മെമ്പര്‍ ഷബീറലി, ജിബ്‌രീല്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം കെ.എം.സി.എ, നോര്‍ത്ത് കാലിഫോര്‍ണിയയിലെ മറ്റു മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് "മലയാളീ ഫുഡ് ഫെസ്റ്റിവല്‍" സംഘടിപ്പിക്കുകയുണ്ടായി. അതിനു പുറമെ, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ വിവിധ കമ്പനികളുടെ ഡൊണേഷന്‍ മാച്ചിങ് സംവിധാനം ഉപയോഗപ്പെടുത്തി വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പുന
ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല; തൃപ്തി

ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല; തൃപ്തി

Kerala
ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ തൃപ്തിദേശായിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ അവര്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ തൃപ്തി ദേശായി നിയമോപദേശം തേടിയതായാണ് സൂചന. നേരത്തെ തൃപ്തി ദേശായിയുമായി പോലീസ് ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരുന്നില്ല. ആഭ്യന്തര ടെര്‍മിനലിനു പുറത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യവും പോലീസ് തൃപ്തി ദേശായിയെ ബോധ്യപ്പെടുത്തി. എന്നാല്‍ ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മടങ്ങിപ്പോകില്ലെന്നുമുള്ള നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്നത്.
രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
ശബരിമല സന്ദര്‍ശനത്തിന് ശ്രമിച്ച വിഷയവുമായി ബന്ധപ്പെട്ട കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പത്തനംതിട്ട പോലീസാണ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന് രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഞാന്‍ ഒരു മത വിശ്വാസിയാണ്, എനിക്ക് അവിടെ പോകാന്‍ അവകാശമുണ്ട്. ആരുടേയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
തൃപ്തിക്കെതിരായ പ്രതിഷേധത്തില്‍ 250 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു

തൃപ്തിക്കെതിരായ പ്രതിഷേധത്തില്‍ 250 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു

Kerala
നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസ്. സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ സമരം നടത്തിയതിനാണ് കേസ്. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളം അതിസുരക്ഷാമേഖലയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ സമരം നടത്തുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.