Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

India

പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്കും അഭിലാഷ് ടോമിക്കും രാഷ്ട്രപതിയുടെ മെഡല്‍

പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്കും അഭിലാഷ് ടോമിക്കും രാഷ്ട്രപതിയുടെ മെഡല്‍

India
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സൈനികപോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കും സേനാ മെഡലുകള്‍ ലഭിച്ചു. പ്രളയത്തില്‍പ്പെട്ട കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ വ്യോമസേനയിലെ ഗരുഡ് കമാന്‍ഡോ പ്രശാന്ത് നായര്‍ക്ക് വായുസേനാ മെഡലും പ്രളയബാധിത മേഖലയില്‍നിന്ന് ഗര്‍ഭിണിയെ രക്ഷപ്പെടുത്തിയ ഹെലികോപ്ടര്‍ പറപ്പിച്ച കമാന്‍ഡര്‍ വിജയ് വര്‍മയ്ക്ക് ധീരതയ്ക്കുള്ള നവ്‌സേനാ മെഡലും ലഭിച്ചു. പായ്‌വഞ്ചിയില്‍ ഒറ്റയ്ക്ക് സമുദ്രം ചുറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട നാവികസേനയിലെ കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും നവ്‌സേനാ മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരവാദം ഉപേക്ഷിച്ച് സൈന്യത്തില്‍ ചേര്‍ന്ന് വീരമൃത്യു വരിച്ച ലാന്‍സ് നായിക്ക് അഹമ്മദ് വാണിക്ക് അശോകചക്ര പുരസ്‌കാരം പ്രഖ്യാപിച്ചു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പരംവിശിഷ്ട സേവാ മെഡലും പ്രഖ്യാപിച്ചിട്
ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

India
ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഡാന്‍സ് ബാറുകള്‍ക്ക് ഉപാധികളോടെ സുപ്രിംകോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സമ്പൂര്‍ണ്ണ നിരോധനം കൊണ്ടു വരാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ്

തമിഴ്നാട്ടില്‍ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ്

India
തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കല്‍ തുടങ്ങിയ ജില്ലകളില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ് കരകടന്നു. 110 കിലോമീറ്ററോളം വേഗത്തില്‍ വീശിയ കാറ്റില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശമുണ്ടായി. ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം 12.30-ഓടെ വീശിത്തുടങ്ങിയ കാറ്റ് രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. ചുഴലിക്കാറ്റില്‍ തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട ജില്ലകളില്‍ നാശനഷ്ടങ്ങളുണ്ടാകുകയും ചെന്നൈ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്യുകയും ചെയ്തു.
ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധി അന്തരിച്ചു

ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധി അന്തരിച്ചു

India, Sliders 1
ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്ന അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മരണവേളയിൽ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങളും ഡിഎംകെയുടെ മുതിർന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. വൻജനാവലിയാണ്ആശുപത്രിക്കു മുന്നിലുള്ളത്. ചെന്നൈ നഗരത്തിൽ സുരക്ഷയ്ക്കായി വൻതോതിൽ പൊലീസുകാരെ നിയോഗിച്ചു. മൂന്നു ഭാര്യമാർ: പരേതയായ പത്മാവതി അമ്മാൾ, രാജാത്തി അമ്മാൾ, ദയാലു അമ്മാൾ. മകൻ എം.കെ.സ്‌റ്റാലിനെ രാഷ്‌ട്രീയ പിൻഗാമിയായി കണ്ട അദ്ദേഹം മറ്റൊരു മകനായ അഴഗിരിയുമായി ഇടക്കാലത്ത് അകൽച്ചയിലായിരുന്നു. മകൾ കനിമൊഴിയും രാഷ്ട്രീയത്തില്‍ സജീവം. മറ്റു മക്കൾ: എം.കെ. മുത്തു, എം.കെ. തമിഴരശ്, എം.കെ. സെൽവി.
ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ മയക്കു മരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി പിടിയില്‍

ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ മയക്കു മരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി പിടിയില്‍

India
ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ മയക്കു മരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി പിടിയില്‍. ഡേവിഡ് ബ്ലെസിംഗ് എന്ന മുപ്പതുകാരിയാണ് കോല്‍ക്കത്തയിലെ വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്. 20 എൽഎസ്ഡി സ്റ്റാംപുകളും 12 ഗ്രാം കൊക്കെയിനും ആണ് ഇവരുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്.
കാ​ഷ്മീ​രി​ൽ പത്രാധിപർ വെ​ടി​യേ​റ്റു മ​രി​ച്ചു

കാ​ഷ്മീ​രി​ൽ പത്രാധിപർ വെ​ടി​യേ​റ്റു മ​രി​ച്ചു

India
ജ​മ്മു​കാ​ഷ്മീ​രി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​ർ ഷു​ജാ​ത്അ​ത് ബു​ഖാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ശ്രീ​ന​ഗ​റി​ൽ പ്ര​സ് കോ​ള​നി​യി​ലെ ത​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ബു​ഖാ​രി​ക്ക് വെ​ടി​യേ​റ്റ​ത്. അ​ക്ര​മി​ക​ൾ തൊ​ട്ട​ടു​ത്തു​നി​ന്നാ​ണ് വെ​ടി​വ​ച്ച​ത്. ഒ​ന്നി​ലേ​റെ വെ​ടി​യു​ണ്ട​ക​ൾ‌ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്ത് തു​ള​ച്ചു​ക​യ​റി. അ​ക്ര​മി​ക​ളെ ത​ടു​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കും വെ​ടി​യേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി അ​റ​സ്റ്റി​ൽ

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി അ​റ​സ്റ്റി​ൽ

India
പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി​യെ ക​ർ​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക വി​ജ​യാ​പു​ര സ്വ​ദേ​ശി പ​ര​ശു​റാം വാ​ഗ്മോ​റെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഗൗ​രി ല​ങ്കേ​ഷി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ത്ത​ത് വാ​ഗ്മോ​റെ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ക​ർ​ണാ​ട​ക പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
ആ​ധാ​ര്‍-​പാ​ന്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി

ആ​ധാ​ര്‍-​പാ​ന്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി

India
ആധാര്‍ - പാന്‍ ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 30 വ​രെ നീ​ട്ടി. കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡി​ന്‍റേ​താ​ണ് തീ​രു​മാ​നം. നേ​ര​ത്തെ മാ​ർ​ച്ച് 31 വ​രെ​യാ​യി​രു​ന്നു പാ​ൻ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി. സ​മ​യ​പ​രി​ധി ഇ​നി ‌നീ​ട്ടി​ന​ൽ​കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ജൂ​ൺ 30ന​കം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻ കാ​ർ​ഡു​ക​ൾ അ​സാ​ധു​വാ​യേ​ക്കും. സ​മ​യ​പ​രി​ധി നീ​ട്ടു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ആ​ധാ​റു​മാ​യി ബ​ന്ധ​പ്പി​ക്കു​ന്ന​ത്തി​ൽ പ​ല​ർ​ക്കും പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.
ആധാര്‍ സുരക്ഷിതമെങ്കിൽ എൻറോള്‍മെന്‍റ് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയത് എന്തിനെന്ന് കോടതി

ആധാര്‍ സുരക്ഷിതമെങ്കിൽ എൻറോള്‍മെന്‍റ് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയത് എന്തിനെന്ന് കോടതി

India
ആധാര്‍ സുരക്ഷിതമെങ്കിൽ എൻറോള്‍മെന്‍റ് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയത് എന്തിനെന്ന് കോടതി. തിരിച്ചറിയൽ രേഖയില്ലാത്തതിന്‍റെ പേരിൽ ചെറുപ്പകാലത്ത് അനുഭവിക്കേണ്ട വിഷമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന് മുമ്പിൽ യു.ഐ.ഡി.എ.ഐ സി.ഇ.ഒ അജയ് ഭൂഷന്‍റെ പവര്‍പോയിന്‍റ് പ്രസന്‍റേഷൻ തുടങ്ങിയത്. ഇത് ആദ്യമായാണ് അഭിഭാഷകനോ, ഹര്‍ജിക്കാരനോ അല്ലാത്തൊരാൾക്ക് സുപ്രീംകോടതി മുറിയിൽ ഇത്തരമൊരു അവതരണം നടത്താൻ അനുമതി കിട്ടുന്നത്.
തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു

തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടു

India
എന്‍.ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍.ഡി.എ. സഖ്യം വിട്ടു. പാര്‍ട്ടി തീരുമാനം ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചു. ഇന്ന് അമരാവതിയില്‍ ചേരുന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു ടിഡിപി എന്‍ഡിഎ വിട്ടത്. ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഏകകണ്‌ഠേനയാണു എന്‍.ഡി.എ വിടാനുള്ള തൂരുമാനം.