Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Cinema

Film News

‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി

‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി

Cinema
'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി'യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. നടന്‍ ഹരിശ്രീ അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോല്‍ഗാട്ടി, മനോജ് കെ ജയന്‍, സുരഭി സന്തോഷ്, ഇന്നസെന്റ്, മാല പാര്‍വ്വതി, കലാഭവന്‍ ഷാജോണ്‍, ബൈജു, അബു സലിം, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, സലിം കുമാര്‍, സുരേഷ് കൃഷ്ണ, നന്ദു എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.
പുഴയമ്മയുടെ പ്രഥമ പ്രദര്‍ശനം വന്‍ വിജയമായി

പുഴയമ്മയുടെ പ്രഥമ പ്രദര്‍ശനം വന്‍ വിജയമായി

Cinema
ഗോകുലം മൂവീസിന്റെ ഏറ്റവും പുതിയ ഇന്‍ഡോ അമേരിക്കന്‍ ചിത്രമായ പുഴയമ്മയുടെ പ്രഥമ പ്രദര്‍ശനം ( പ്രീ വ്യൂ ) കാലിഫോണിയായില്‍ സാന്‍ ഹോസെ യില്‍ വെച്ച് നടന്നു. സാന്‍ ഹോസെ സ്റ്റാര്‍ മൂവീസ് ടൗണ്‍ 3 സിനിമാസി ലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രശസ്ത സംവിധായകന്‍ വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രസിദ്ധ എഴുത്തുകാരനും നടനും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്‍റണി ഒരു മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് റിലീസിന് മുന്‍പ് ഒരു മലയാള ചിത്രം കാണുവാനുള്ള അപൂര്‍വ്വ സൗഭാഗ്യം അമേരിക്കന്‍ മലയാളികള്‍ക്ക് ലഭിക്കുന്നത്. സംവിധായകന്‍ വിജീഷ് മണി, അഭിനേതാക്കളായ ലിന്‍ഡ ആര്‍സിന്‍ (യു.എസ്.എ), ആഷ്‌ലി ബോബന്‍ ( കാനഡ ) ഫാത്തിമാ മന്‍സൂരി (ബഹറിന്‍ ) എന്നിവര്‍ക്കൊപ്പം പ്രേമ തെക്കേക് , നര്‍ത്തകിയായ നദി തെക്കേക് , ഫോമാ വൈസ് പ്രഡിഡന്റ്, വിന്‍സെന്റ് ബോസ് മാത്യു , ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, വേള്‍ഡ് മലയാള
മൂത്തോന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി

മൂത്തോന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി

Cinema
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'മൂത്തോന്റെ' ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീ,് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. https://youtu.be/ys4lcI8LohI
അജിത് നായകനാകുന്ന വിശ്വാസം പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തും

അജിത് നായകനാകുന്ന വിശ്വാസം പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തും

Cinema
അജിത് നായകനാകുന്ന വിശ്വാസം സിനിമ പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തുന്നു. സിരുത്തൈ ശിവയാണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. ജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു. പൊങ്കലിന് ചിത്രം റിലീസ് ചെയ്യും.
‘തൊട്ടപ്പന്‍’; കലക്കന്‍ പോസ്റ്ററിന് ഗംഭീര സ്വീകരണം

‘തൊട്ടപ്പന്‍’; കലക്കന്‍ പോസ്റ്ററിന് ഗംഭീര സ്വീകരണം

Cinema
കിസ്മത്ത് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയും വിനായകനും ഒന്നിക്കുന്ന തൊട്ടപ്പന്‍റെ പോസ്റ്റര്‍ എത്തി. വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്. ചിത്രത്തിന്‍റെ പോസ്റ്ററിന് ഗംഭീരസ്വീകരണമാണ് ലഭിക്കുന്നത്. റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍. എഡിറ്റിംഗ് ജിതിന്‍ മനോഹര്‍.
അവർക്കൊപ്പം മുവി   കേരളത്തിൽ റിലീസ് ചെയ്തു

അവർക്കൊപ്പം മുവി കേരളത്തിൽ റിലീസ് ചെയ്തു

Cinema, USA
വളരെ വ്യത്യസ്തമായ പ്രമേയത്തിൽ പുർണ്ണമായും അമേരിക്കൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന അവർക്കൊപ്പം എന്ന സിനിമ ഇന്ന് കേരളത്തിൽ റിലീസ് ചെയ്തു. അമേരിക്കയിൽ സെപ്റ്റംബർ 20 ന് റിലീസ് ചെയ്തിരുന്നെങ്കിലും കേരളത്തിൽ ഏകദേശം 20 തിയറ്റുകളിലോളം ഇന്നാണ് റിലീസ് ചെയ്തത്. അമേരിക്കയിലുള്ള മലയാളികൾ തന്നെയാണ് ഈ മൂവിയുടെ എല്ലാ മേഘലകളിലും പ്രവർത്തിച്ചിരുന്നത്. കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗണേശ് നായർ ആണ്. പ്രവാസി മലയാളികൾ ആയ അജിത് എൻ.നായർ ആണ്തിരക്കഥയും , കൊച്ചുണ്ണി ഇളവൻ മഠം (എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ) , മനോജ് നമ്പ്യാർ (ഡയറക്ടർ ഫോട്ടോഗ്രാഫി ), ലിൻസെൻറ് റാഫേൽ (എഡിറ്റിംഗ് ) ഷാജൻ ജോർജ് ( അസിസ്റ്റന്റ്റ് ഡയറക്ടർ ) , ശ്രീ പ്രവീൺ ( അസിസ്റ്റന്റ്റ് ഡയറക്ടർ ) , അവർക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാർട്ടിൻ മുണ്ടാടനൊപ്പം റെജി ഫിലിപ് ,എബി ജോൺ ഡേവിഡ് എന്നിവരാണ് . പാർത്ഥസ
മാധവനും അനുഷ്‍ക ഷെട്ടിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു

മാധവനും അനുഷ്‍ക ഷെട്ടിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു

Cinema
ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ മാധവനും അനുഷ്‍ക ഷെട്ടിയും ഒന്നിക്കുന്നു. സൈലൻസ് എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുഎസ്സില്‍ ആയിരിക്കും ചിത്രം ഭുരിഭാഗവും ചിത്രീകരിക്കുക. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും.
നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Cinema
നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. സീരിയലിനും നാടകത്തിനും ഒപ്പം തമിഴ് മലയാളം കന്നട ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിലും അവര്‍ വേഷമിട്ടു. ഈ പുഴയും കടന്ന്, തൂവല്‍ക്കൊട്ടാരം, ഉദ്യാന പാലകന്‍, പിറവി, പട്ടാഭിഷേകം, സാഗരം സാക്ഷി, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലു സിംഗ് തുടങ്ങിയ മലയാള ചിത്രങ്ങളിലും കന്നട ചിത്രം 'സംസ്കാര' മണിരത്നം ചിത്രം 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്നീ മറ്റു ഭാഷാ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളുടെ പേരില്‍ ചികിത്സയിലായിരുന്നു ലക്ഷ്മി.
റിലീസിനൊരുങ്ങി കാട്രിൻ മൊഴി

റിലീസിനൊരുങ്ങി കാട്രിൻ മൊഴി

Cinema
റിലീസിനൊരുങ്ങി കാട്രിന്‍ മൊഴി. ജ്യോതികയാണ് ചിത്രത്തില്‍ നായിക. വീട്ടുകാര്യങ്ങളുമായി കുടുംബത്തിനകത്ത് ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കാത്ത വീട്ടമ്മ. അപ്രതീക്ഷിതമായി വന്നെത്തുന്ന റേഡിയോ ജോക്കിയുടെ റോളിൽ അവർ വിജയവഴി കണ്ടെത്തുന്നു. ആത്മവിശ്വാസം നിറഞ്ഞ വനിതയായി ഒരു വീട്ടമ്മ മാറുന്ന കഥയാണ് വിദ്യാബാലൻ നായികയായ തുംഹാരി സുലു പറഞ്ഞത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പുമായി ജ്യോതിക എത്തുന്നു. രാധാമോഹൻ ഒരുക്കുന്ന ചിത്രത്തിൽ വിദാർത്ഥാണ് ജോയുടെ ഭർത്താവായി വേഷമിടുന്നത്. ലക്ഷ്മി മഞ്ജുവും പ്രധാന വേഷത്തിലെത്തുന്നു. അതിഥി വേഷത്തിൽ നടൻ ചിന്പു എത്തുന്നതാണ് മറ്റൊരു ഹൈലൈറ്റ്. നവംബര്‍ 16ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
തമ്പി കണ്ണന്താനം അന്തരിച്ചു

തമ്പി കണ്ണന്താനം അന്തരിച്ചു

Cinema, Kerala
പ്രശസ്ത സംവിധായകനും നിര്‍മാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. 80-90 കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു തമ്പി കണ്ണന്താനം. 1983 ല്‍ പുറത്തിറങ്ങിയ താവളം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നടന്‍ മോഹന്‍ലാലിന് സൂപ്പര്‍ സ്റ്റാര്‍ പദവി നേടി കൊടുത്ത രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകള്‍, മാന്ത്രികം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടിയും സുരേഷ് ഗോപിയും, മുകേഷും അടക്കമുള്ളവരും അദ്ദേഹത്തിന്റെ സിനിമകളില്‍ നായകന്മാരായി അഭിനയിച്ചു.