ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ചെമ്പടമേള അരങ്ങേറ്റം

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ 2015 ല്‍ നടന്ന പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ക്ക് പല്ലാവൂര്‍ ത്രയങ്ങളുടെ പിന്‍തലമുറക്കാരായ പല്ലാവൂര്‍ ശ്രീധര മാരാരും, പല്ലാവൂര്‍ ശ്രീകുമാര്‍ മാരാരും എത്തിച്ചേര്‍ന്നിരുന്നു. അവര്‍ ആരംഭം കുറിച്ച ചെണ്ട മേള വിദ്യാലയം, ക്ഷേത്രത്തിലെ വാദ്യകാര്യങ്ങള്‍ നടത്തിവരുന്ന രജിത് മാരാര്‍ തുടര്‍ന്നു പോരുന്നു. ചെണ്ട വിദ്യാലയത്തില്‍ പഠനം തുടരുന്ന 14 കുട്ടികള്‍, ഏപ്രില്‍ 7 ന് ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. കേരളത്തിലെ ക്ഷേത്രകലകളില്‍ പ്രമുഖ സ്ഥാനമുള്ള ചെണ്ടമേളം, അമേരിക്കയിലെ […]

Continue Reading

പാര്‍ക്ക് ലാന്റ് സ്കൂള്‍ വെടിവെയ്പ്: രണ്ടൊമതൊരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

ഫ്‌ളോറിഡാ: പാര്‍ക്ക്‌ലാന്റ് സ്ക്കൂളിലുണ്ടായ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളില്‍ രണ്ടാമതൊരാള്‍ കൂടി മാര്‍ച്ച് 23 ശനിയാഴ്ച വൈകീട്ട് ജീവനൊടുക്കിയതായി പാര്‍ക്ക്‌ലാന്റ് പോലീസ് മാര്‍ച്ച് 24 ഞായറാഴ്ച ഔദ്യോഗീകമായി സ്ഥീരീകരിച്ചു. മാര്‍ജൊറി സ്‌റ്റോണ്‍മാല്‍ ഡഗലസ് ഹൈസ്ക്കൂളില്‍ 2018 ഫെബ്രുവരിയില്‍ ഉണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉറ്റ സുഹൃത്ത് മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ കഴിഞ്ഞ ആഴ്ച ഈ സ്ക്കൂളിലെ സിഡ്‌നി(19) എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്റെ പിന്നാലെയാണ് മറ്റൊരു വിദ്യാര്‍ത്ഥി ഇന്നലെ ആത്മഹത്യ ചെയ്തത്. ഈ […]

Continue Reading

എക്യുമെനിക്കല്‍ ഫെഡറേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ലോക പ്രാര്‍ത്ഥനാ ദിനവും മാര്‍ച്ച് 31-ന്

ന്യൂയോര്‍ക്ക്: എ.ഡി. 52-ല്‍ ക്രിസ്തു മതം ഭാരത മണ്ണില്‍ സ്ഥാപിച്ച വിശുദ്ധ തോമാ സ്ലീഹായുടെ നാമധേയത്തില്‍ രൂപീകൃതമായ ന്യൂയോര്‍ക്കിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മ സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (സ്റ്റെഫ്‌ന) അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ലോക പ്രാര്‍ത്ഥനാ ദിനവും ലോംഗ് ഐലന്റ് ഡിക്‌സ് ഹില്ലിലുള്ള ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍ മാര്‍ച്ച് 31 ഞായര്‍ ഉച്ചകഴിഞ്ഞ് 4.30 ന് നടത്തപ്പെടുന്നു. അര്‍മേനിയന്‍ ചര്‍ച്ച് ഓഫ് യു. എസ്. എയുടെ ആര്‍ച്ച് ബിഷപ്പ് […]

Continue Reading

പിറ്റ്ബുളിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; പോലീസ് നായ്ക്കളെ വെടിവെച്ചുകൊന്നു

ഡാളസ്: മാര്‍ച്ച് 23-നു ശനിയാഴ്ച രാവിലെ സ്വന്തം നായ്ക്കളെ സന്ദര്‍ശിക്കാന്‍ ആനിമല്‍ ഹോസ്പിറ്റലില്‍ എത്തിയ ജോഹന വില്ലാഷേനിനെ (34) രണ്ട് പിറ്റ്ബുള്‍ നായ്ക്കള്‍ ചേര്‍ന്നു ആക്രമിച്ച് കൊലപ്പെടുത്തി. ഡാളസ് ഇര്‍വിംഗിലുള്ള ഒ കോണര്‍ ആനിമല്‍ ഹോസ്പിറ്റലില്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. ഒരുമാസം മുമ്പ് മറ്റൊരാളെ ആക്രമിച്ച രണ്ട് നായ്ക്കളുടെ ഉടമസ്ഥയായിരുന്നു ജോഹന. നായ്ക്കളെ സന്ദര്‍ശിക്കുന്നതിനും ആഹാരം നല്‍കുന്നതിനുമാണ് ഇവര്‍ ഹോസ്പിറ്റലില്‍ എത്തിയത്. നായ്ക്കളെ പരിശീലിപ്പിക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ച ഇവരെ പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്നു ജീവനക്കാര്‍ അന്വേഷിച്ച് […]

Continue Reading

അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്കായി റോട്ടറി ക്ലബ് ആരംഭിച്ചു

ഷിക്കാഗോ: സന്നദ്ധ പദ്ധതികള്‍ ലക്ഷ്യമിട്ട് റോട്ടറി ഇന്റര്‍നാഷനലിന്റെ കീഴില്‍ അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കായി റോട്ടറി ക്ലബ് ചാര്‍ട്ടര്‍ ചെയ്തു. ആദ്യമായാണ് ആഗോളതലത്തില്‍ മറ്റൊരു രാജ്യത്ത് ഭാരതീയര്‍ക്കു മാത്രമായി റോട്ടറി ക്ലബ്ബിന് അനുമതി ലഭിക്കുന്നത്. ഷിക്കാഗോയില്‍ റോട്ടറി ക്ലബ്ബ് ഓഫ് നൈല്‍സ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. റോട്ടറി ഇന്റര്‍നാഷനല്‍ കമ്മ്യൂണിറ്റി സര്‍വ്വീസിന്റെ ഭാഗമായി നാട്ടിലും പിന്നോക്ക രാജ്യങ്ങളിലും കിഡ്‌നിരോഗ പ്രതിരോധ പദ്ധതികള്‍, മലിനജല ശുദ്ധീകരണ പദ്ധതി, ഭവന നിര്‍മ്മാണം, ടോയ്ലറ്റ് നിര്‍മ്മാണ പദ്ധതി, ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ തുടങ്ങിയ സര്‍വ്വീസ് […]

Continue Reading

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ജീവിതം-ബന്ധങ്ങള്‍-പ്രജ്ഞ

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019- മാര്‍ച്ചുമാസ സമ്മേളനം 10-ാം തീയതി വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. സാഹിത്യകാരനും ഊര്‍ജതന്ത്രശാസ്ത്രജ്ഞനുമായ ഡോ. രാജപ്പന്‍ നായര്‍ ആയിരുന്നു മുഖ്യാതിഥി. ജീവിതത്തിന്റെ സിംഹഭാഗവും ജര്‍മ്മനിയില്‍ കഴിഞ്ഞ ഡോ. രാജപ്പന്‍ നായര്‍ അവിടുത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളും ജീവിതാനുഭവങ്ങളും സദസ്യരുമായി പങ്കുവച്ചു. തുടര്‍ന്ന് ടോം വിരിപ്പന്‍ മോഡറേറ്ററായി സമ്മേളനം തുടര്‍ന്നു. മാര്‍ച്ച് 8, വനിതാദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ‘ദി വുമന്‍ ഹു മൂവ് ദി നേഷന്‍’ […]

Continue Reading

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വര്‍ണ്ണാഭമായ വനിതാ ദിനാഘോഷം

ന്യൂയോര്‍ക്ക്: അന്തര്‍ദേശീയ വിമന്‍സ് ഡേ ആഘോഷങ്ങള്‍ മാര്‍ച്ച് എട്ടിനു ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എഫ്.ഐ.എയുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടി. എഫ്.ഐ.എ പ്രസിഡന്റ് അലോക് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സന്ദീപ് ചക്രവര്‍ത്തി ആശംസകള്‍ നേര്‍ന്നു. ഭാരതീയ സ്ത്രീകള്‍ സമൂഹത്തിനു നല്‍കുന്ന സമഗ്ര സംഭാവനകളെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപാടവം തെളിയിച്ചിട്ടുള്ള ഏഴ് വനിതകളെ ഫലകവും പൊന്നാടയും നല്‍കി ആദരിക്കുകയുണ്ടായി. നീതു ചന്ദ്ര (ബോളിവുഡ് നടി), നന്ദന ചക്രവര്‍ത്തി (ഫസ്റ്റ് ലേഡി, […]

Continue Reading

കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് രൂപംകൊണ്ടു

കാലിഫോര്‍ണിയ: സനോസ കേന്ദ്രമാക്കി വളര്‍ന്ന് വരുന്ന വോളിബോള്‍ കായികതാരങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി പുതുമയേറിയ ആശയങ്ങളുമായി ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ ആന്റണി ഇല്ലിക്കാട്ടിന്റെ ഭവനത്തില്‍ കൂടിയ കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഒരുകൂട്ടം കായികപ്രേമികള്‍ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് എന്ന പുതിയ പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ ഐകകണ്‌ഠേന തീരുമാനമെടുത്തു. പ്രസ്തുത ക്ലബ്ബിന്റെ ഉദ്ഘാടനം ഏപ്രില്‍ 13-നു ഫെയര്‍ഫീല്‍ഡിലെ അലന്‍ വിറ്റ് ജിമ്മില്‍ വച്ച് പ്രശസ്ത അമേരിക്കന്‍ ബാഡ്മിന്റന്‍ താരം രാജു റായ് (2003 ബ്രോണ്‍സ് മെഡല്‍ ചാമ്പ്യന്‍, പാന്‍ അമേരിക്കന്‍ ഗെയിംസ് ഡൊമിനിക്കന്‍ […]

Continue Reading

റവ.ഫിലിപ്പ് ഫിലിപ്പിന് സമുചിത യാത്രയയപ്പു നല്‍കി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ഏപ്രിലില്‍ ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ഫിലിപ്പ് ഫിലിപ്പിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നല്‍കി. ട്രിനിറ്റി മാര്‍ത്തോമാ ഇടവക അസിസ്റ്റന്റ് വികാരിയും സെന്റ് തോമസ് മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ വികാരിയുമായ റവ. ഫിലിപ്പ് ഫിലിപ്പ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടന്ന പൊതുയോഗതോടനുബന്ധിസച്ചായിരുന്നു യാത്രയപ്പ്. പ്രസിഡന്റ് റവ. ഫാ. […]

Continue Reading