Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Author: admin

മനശക്തിയുടെ സംഗീതം….. ബ്രേവ്ഹാര്‍ട്‌സ്…….

മനശക്തിയുടെ സംഗീതം….. ബ്രേവ്ഹാര്‍ട്‌സ്…….

USA
സംഗീതത്തിന്റെ ശക്തിയില്‍ സ്വന്തം പരിമിതികളെ മറികടന്നവരുടെ വിജയകഥയാണ് ബ്രേവ്ഹാര്‍ട്‌സ്മ്യൂസിക് ബാന്‍ഡുകളുടെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര ഇതിനോടകം തന്നെ പതിപ്പിച്ചു കഴിഞ്ഞു ബ്രേവ്ഹാര്‍ട്‌സ്. സംഗീതത്തിന്റെ ഭിന്നതാളങ്ങളിലൂടെ ലോക ശ്രദ്ധ നേടുകയാണ് കൊച്ചിയിലെ ബ്രേവ്ഹാര്‍ട്‌സ്. ഈ ബാന്‍ഡിന് നേതൃത്വം നല്‍കുന്നത് സംഗീതാസംവിധായകനും പിന്നണിഗായകനുമായ ജോജി ആണ്. ജോജി തന്നെ ചെയര്‍മാന്‍ ആയുള്ള കാരുണ്യ ഫൌന്റെഷന്റെ കീഴിലാണ് ബ്രേവ്ഹാര്‍ട്‌സ് പ്രവര്‍ത്തിക്കുന്നത് . ഭിന്നശേഷി ഉള്ള കലാകാരന്‍മാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടന ആണ് കാരുണ്യ ഫൗണ്ടേഷന്‍. ഭിന്നശേഷിക്കാര്‍ ഗായകാരായിട്ടുള്ള ഇന്ത്യയിലെ ആദ്യ മ്യൂസിക് ബാന്‍ഡ് ആണ് ബ്രേവ്ഹാര്‍ട്‌സ്. പല സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ കഴിവ് തെളിയിച്ച് വിജയികള്‍ ആയ . ഭിന്ന ശേഷിക്കാര്‍ ആണ് വേദിയില്‍ ജോജീയോടൊപ്പം പാടുന്ന
സ്ത്രീശക്തിയുടെ മികവ് തെളിയിച്ച ഫോമാ വിമന്‍സ് ഫോറം സെമിനാര്‍

സ്ത്രീശക്തിയുടെ മികവ് തെളിയിച്ച ഫോമാ വിമന്‍സ് ഫോറം സെമിനാര്‍

USA
ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഏകദിനസെമിനാര്‍ ആശയഗാംഭീര്യംകൊണ്ടും സംഘാടനമികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. സ്ത്രീകളെ കേമ്പ്രീകരിച്ചുകൊുള്ള നിരവധി വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വിവിധതുറകളില്‍ പ്രഗത്ഭരായ വനിതകള്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ നടത്തി. Own your health എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഹെല്‍ത്ത് സെമിനാര്‍ ആയിരുന്നു ആദ്യത്തെയിനം. നോര്‍ത്ത് ഷോര്‍ യൂണിവേഴ്‌സിറ്റിയില്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. നിഷാ പിള്ളാ ഹൃദ്രോഗത്തെക്കുറിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കേവസ്തുതകള്‍ ലളിതസുമ്പരമായ ഭാഷയില്‍ വിവരിച്ചു. നാല്‍പതിനടുത്തവര്‍ പോലും പെട്ടെന്ന് ഹൃദയാഘാതം മൂലം മരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നതുകൊണ്ടാവാം, ഈയിടെയായി മലയാളികളുടെയിടയില്‍ ഹൃദ്രോഗത്തെക്കുറിച്ചുള്ള ആശങ്ക കൂടിവരുന്നുവെന്ന് ഡോ. നിഷ ചൂിക്കാട്ടി. പക്ഷെ സ്ത്രീകള്‍ക്ക് ഹൃദ്രോഗമ
ഡീക്കന്‍ ബോബി വര്‍ഗീസിനും നവതി ആഘോഷിക്കുന്ന വെരി റവ. പി എസ്‌ സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്കും ജാക്‌സണ്‍ഹൈറ്റ്‌സ്‌ ഇടവകയുടെ ആദരം

ഡീക്കന്‍ ബോബി വര്‍ഗീസിനും നവതി ആഘോഷിക്കുന്ന വെരി റവ. പി എസ്‌ സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്കും ജാക്‌സണ്‍ഹൈറ്റ്‌സ്‌ ഇടവകയുടെ ആദരം

USA
ന്യൂയോര്‍ക്ക്‌: ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവകാംഗം ബോബി വര്‍ഗീസ്‌, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ ശെമ്മാശനായി. മെയ്‌ 6ന്‌ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ കാര്‍മികത്വത്തില്‍ ലെവിറ്റ്‌ടൗണ്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ലോംഗ്‌ ഐലന്റില്‍ നടന്ന ശുശ്രൂഷയില്‍ നിരവധി വൈദികരും ഭക്തജനങ്ങളും പങ്കെടുത്തു. ഏഴിന്‌ ഞായറാഴ്‌ച ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വിവിധ ആധ്യാത്മിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ശെമ്മാശനെ അനുമോദിച്ചു. ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ ഫാ. ഡോ. റജി മാത്യൂസ്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജീവിതവഴികളില്‍ തൊണ്ണൂറ്‌ വര്‍ഷം പൂര്‍ത്തിയാക്കുന്ന ഭദ്രാസനത്തിലെ ഏറ്റവും പ്രായം ചെന്ന വൈദികനായ വെരി. റവ. പി എസ്‌ സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയെ ചടങ്ങില്‍ അനുമോദിച്ചു. ഇടവകയിലെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ ക
ചിക്കാഗോ മലയാളി അസോസിയേഷന്‍ സി.പി.ആര്‍ ക്ലാസ് നടത്തി

ചിക്കാഗോ മലയാളി അസോസിയേഷന്‍ സി.പി.ആര്‍ ക്ലാസ് നടത്തി

USA
ചിക്കാഗോ: ഹൃദയസ്തംഭനം ഉണ്ടാകുന്ന ആളുകള്‍ക്ക് സി.പി.ആര്‍ കൊടുക്കുന്നതെങ്ങനെയെന്ന് പഠിക്കുന്നതിനും ഇതുപോലെ ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് സഹായകരമാകുവാനും കഴിയുമെങ്കില്‍ ഒരു ജീവന്‍തന്നെ രക്ഷിക്കുവാനും സഹായിക്കുന്ന വിധത്തിലുള്ള സി.പി.ആര്‍ ക്ലാസ് ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സി.എം.എ ഹാളില്‍ വെച്ചു നടത്തി. പ്രസിഡന്‍റ് രഞ്ജന്‍ എബ്രഹാമിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത സീരിയല്‍ സിനിമാ താരവും നഴ്സിംഗില്‍ ബിരുദാനന്ദര ബിരുദധാരിയും മുന്‍ നഴ്സിംഗ് ട്യൂട്ടറുമായ ഡിനി ഡാനിയേല്‍ സിപിആര്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഡെസ്പ്ലെയിന്‍സിലെ പ്രസെന്‍സ് ഹോളി ഫാമിലി മെഡിക്കല്‍ സെന്‍റര്‍ നഴ്സിംഗ് ഡയറക്ടര്‍ ഷിജി അലക്സ് (MSN, CCRN, CMC, MBA) ആണ് ക്ലാസ് എടുത്തത്. സെക്രട്ടറി ജിമ്മി കണിയാലി സ്വാഗതവും, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷിബു മുളയാനിക്കുന്നേല്‍ കൃതജ്ഞതയും പറഞ്ഞു. സ
ചിരിച്ചും, ചിന്തിപ്പിച്ചും മുറ്റത്ത് ഒരുങ്ങിയ ഒറ്റമരത്തണല്‍

ചിരിച്ചും, ചിന്തിപ്പിച്ചും മുറ്റത്ത് ഒരുങ്ങിയ ഒറ്റമരത്തണല്‍

USA
ന്യൂയോര്‍ക്ക്: അപ്പന്മാരാണെങ്കില്‍ ഇങ്ങനെ വേണം. മകന്റെ കാമുകിക്ക് മകന്റെ കത്തുമായി ഹംസത്തിന്റെ റോളില്‍ പോകാന്‍ മടിയില്ല. കല്യാണം നടക്കില്ലെന്നു വന്നപ്പോള്‍ മകന്റെ കാമുകിയെ ചാക്കില്‍ കെട്ടി എടുത്തു വീട്ടിലേക്ക്. (ഭീഷ്മര്‍ പണ്ട് അംബ, അംബിക, അംബാലികമാരെ അനിയന്മാര്‍ക്കുവേണ്ടി റാഞ്ചിയപോലെ). പക്ഷെ കെട്ടു തുറന്നപ്പോള്‍ അതില്‍ മകന്റെ കാമുകിയുടെ അഛന്‍! ആവോളം ചിരിക്കാനും, കുറെ ചിന്തിക്കാനും പുതുമയുള്ള നിമിഷങ്ങള്‍ നല്‍കി 'ഒറ്റമരത്തണല്‍' നാടകം അരങ്ങേറിയപ്പോള്‍ നാട്ടില്‍ നിന്നുള്ള കലാകാരന്മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളേക്കാള്‍ ഒരുപടി മുന്നിലാണെന്നു തോന്നി. പറഞ്ഞിട്ട് എന്താ കാര്യം. മുറ്റത്തെ കലാകാരന്മാര്‍ക്ക് സ്റ്റേജില്ലല്ലോ? ന്യൂജേഴ്‌സി കേന്ദ്രമായ ഫൈന്‍ ആര്‍ട്‌സിന്റെ പതിനഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള ഉപഹാരമായിരുന്നു ഒറ്റമരത്തണല്‍. ഒന്നര ദശകത്തിനിടയില്‍ ഒന്നര ഡസനോളം നാടകങ്ങള്‍ അമേരിക്ക, കാനഡ, മ
റിലീജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു

റിലീജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു

USA
വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ്് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവ് സിക്ക് അമേരിക്കന്‍സ് ഫോര്‍ ട്രമ്പ് സംഘടനയുടെ സ്ഥാപകന്‍ ജസ്ദീപ് സിംഗ് സ്വാഗതം ചെയ്തു.മത സ്വാതന്ത്രം സംരക്ഷിക്കുമെന്ന ട്രമ്പിന്റെ പ്ര്ഖ്യാപനം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത് സര്‍വ്വ മതങ്ങളോടുമുള്ള പ്രസിഡന്റിന്റെ പ്രതി ബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് ജസ്ദീപ് സിംഗ് പറഞ്ഞു. തങ്ങളുടെ മതവിശ്വാസത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ യായൊരു വിധത്തിലും ശിക്ഷിക്കപ്പെടരുതെന്നും, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളേയോ, സ്ഥാനാര്‍ത്ഥികളേയോ പിന്തുണക്കുന്നതിന്റെ പേരില്‍ മത സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന 'ടാക്സ് എക്സംപ്ഷന്‍' നിഷേധിക്കപ്പെടരുതെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ട്രമ്പ് ഉറപ്പ് നല്‍കിയിരുന്നു. അമേരിക്കയില്‍ മത സ്വാതന്ത്ര്യം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇത് നിശേധിക്കുന്നതിന്
സണ്‍ഡേ സ്കൂള്‍ കലാമത്സരം: പ്ലയിനോ സെന്റ് പോള്‍സിന് ഉന്നത വിജയം

സണ്‍ഡേ സ്കൂള്‍ കലാമത്സരം: പ്ലയിനോ സെന്റ് പോള്‍സിന് ഉന്നത വിജയം

USA
ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്കൂള്‍ ഡാളസ് ഏരിയയിലുള്ള സണ്‍ഡേ സ്കൂള്‍ കലാമത്സരത്തില്‍ ഉന്നത വിജയം നേടി. ഡാളസിലേയും സമീപ ഇടവകകളിലേയും സണ്‍ഡേ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ മത്സരത്തില്‍ സെന്റ് പോള്‍സ് സണ്‍ഡേ സ്കൂളിലെ ഇരുപത് കുട്ടികള്‍ പങ്കെടുക്കുകയും 30 മെഡലുകള്‍ കരസ്ഥമാക്കി ഉന്നത വിജയം നേടുകയും ചെയ്തു. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സ് ഫിലിപ്പ് കുട്ടികള്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. എല്ലാ ഞായറാഴ്ചയും രാവിലെ 8.30 മുതല്‍ 9.30 വരേയാണ് സണ്‍ഡേ സ്കൂള്‍ പരിശീലനം നല്‍കിവരുന്നത്. പാട്ട്, വേദപഠന ക്ലാസ്, സഭാ ചരിത്രം, ആരാധനാ ഗാനങ്ങള്‍ എന്നിവ കൂടാതെ മലയാളം അക്ഷരമാലയും കുട്ടികളെ പരിശീലിപ്പിച്ചുവരുന്നു. ജോയിച്ചന്‍ പുതുക്കുളം
നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്‍ (നമഹ) വിഷു ആഘോഷിച്ചു

നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്‍ (നമഹ) വിഷു ആഘോഷിച്ചു

USA
എഡ്മണ്ടന്‍: നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്റെ (നമഹ) ഈവര്‍ഷത്തെ വിഷു ആഘോഷം ഇക്കഴിഞ്ഞ ഏപ്രില്‍ 22-നു എ.സി.സി.എ സെന്ററില്‍ വച്ചു നിറഞ്ഞ സദസില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. എഡ്മണ്ടന്‍ മില്‍വുഡ്‌സ് എം.പിയും, കാനഡയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രിയുമായ അമര്‍ജിത് സോഹി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാനഡയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് മലയാളി സമൂഹം നല്‍കുന്ന സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകളും നേര്‍ന്നു. തുടര്‍ന്നു നമഹയുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിഷുകൈനീട്ടം നല്‍കി. അതിനുശേഷം വിവിധ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച ഡാന്‍സും മറ്റു കലാപരിപാടികളും കാണികള്‍ക്ക് കുളിര്‍മ പകരുന്നതായിരുന്നു. നാട്ടിലെ വിഷു ആഘോഷങ്ങളുടെ ഓര്‍മ്മ പുതുക്കുന്നവയായിരുന്നു കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍. പാരിപാടികള്‍ക്കുശേഷ
ദിലീപ് ഷോയിൽ നിന്നും  ലഭിച്ച  വരുമാനം കുട്ടികൾക്കായുള്ള  ആശുപത്രിയുമായി പങ്കുവച്ചു

ദിലീപ് ഷോയിൽ നിന്നും ലഭിച്ച വരുമാനം കുട്ടികൾക്കായുള്ള ആശുപത്രിയുമായി പങ്കുവച്ചു

USA
ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവും, നിംബസ് ചാരിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ദിലീപ് ഷൊ 2017ൽ നിന്നും ലഭിച്ച വരുമാനം ഡാലസ്സിലെ കുട്ടികൾക്ക് വേണ്ടിയിട്ടുള്ള ആശുപത്രിയായ സ്കോട്ടിഷ്റൈറ്റുമായി പങ്കുവച്ചു. സ്കോട്ടിഷ് റൈറ്റ് ഹോസ്പിറ്റൽ പ്രതിനിധി റോണി പെയിന്റർ കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ചെയർമാൻ കേശവൻ നായ രിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. അംഗവൈകല്യമുള്ള കുട്ടികളെ സൗജന്യമായി ചികിൽസിക്കുന്ന ഹോസ്പിറ്റലിന് സംഭാവന നൽകാൻ സാധിച്ചത്, ഇതുപോലുള്ള ഒരു മെഗാ ഷോ ഡാലസിൽ എത്തിയതു കൊണ്ടാണെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രൻ നായർ അറിയിച്ചു. ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്നു വരുന്ന സംസ്കാരിക, മതപഠന പാഠശാലയ്ക്ക് ക്ലാസ് മുറികൾ നിർമ്മി ക്കുന്നതിന് ശേഷമുള്ള തുക ഉപയോഗിക്കും. ഡാലസ്സിലെ കലാപ്രേമിക ൾ ദിലീപ് ഷോ 2017 ന് നൽകിയ വമ്പിച്ച സഹകരണത്തിന് നന്ദി രേഖപെടുത്തുന്നതായി
ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുനാള്‍ ആഘോഷിച്ചു

ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുനാള്‍ ആഘോഷിച്ചു

USA
ബെഥനി, ഒക്കലഹോമ: ബെഥനി സെന്റ് ജോര്‍ജ്ജ് സിറിയാക് ഓര്‍ത്ത്‌ഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെêന്നാളിനു മെയ് 7 ഞായാഴ്ച വിശുദ്ധ മൂന്നില്‍മേല്‍ æര്‍ബാനക്ക് ഭദ്രാസന മെത്രാപോലീത്ത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് നേത്രുത്വം നല്‍കി. റവ. ഫാ. æര്യന്‍ പുതുക്കയില്‍, റവ. ഫാ. ജോസഫ് æര്യന്‍ എന്നിവര്‍ സഹകാര്‍മികര്‍ആയിരുന്നു. മെയ് 5 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം റവ. ഫാ. കുര്യന്‍ പുതുക്കയിലും (മൂവാറ്റുപുഴ) , മെയ് 6 -ന് ശനിയാഴ്ച വൈകുന്നേരം 6:30 നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം റവ. ഫാ ജോസഫ് æര്യന്‍ (ഡാളസ്) ,എല്‍ദോ മാത്യു (ഡാളസ്) എന്നിവരും സുവിശേഷപ്രസംഗം നടത്തി. തുടര്‍ന്ന് നേര്‍ച്ചവിളമ്പും ഉണ്ടായിരുന്നു. ഞായറാഴ്ച മൂന്നില്‍മേല്‍ കുര്‍ബാനക്ക് ശേഷം നടത്തിയ റാസയില്‍ വിശ്വാസികള്‍ “സ്വര്‍ഗരാജ്യേ,സിംഹാസനമേറി’