ജോണ്‍ കെ. തോമസ്

ഫിലഡല്‍ഫിയ (പെന്‍സില്‍വേനിയ): വാളക്കുഴി തുരുത്തിയില്‍ പരേതരായ തോമസ് ജോണിന്റേയും, റാഹേല്‍ ജോണിന്റേയും മകന്‍ ജോണ്‍ കെ. തോമസ് (ജോര്‍ജുകുട്ടി, 78) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. ഭാര്യ: മറിയാമ്മ തോമസ് (കുഞ്ഞമ്മ) ചമ്പക്കര മലയില്‍ കവിയൂര്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന്‍ സുബ്രമണി, റേയ്ച്ചല്‍ ഫില്‍ബര്‍ട്ട്, സാം തോമസ് (എല്ലാവരും ഫിലഡല്‍ഫിയ) മരുമക്കള്‍:മനോജ് കുമാര്‍ സുബ്രമണി, പരേതനായ വില്‍സണ്‍ ഫില്‍ബര്‍ട്ട്, ഡെന്‍സി രാജ്. കൊച്ചുമക്കള്‍: ജെറമയ, ജോഷ്വാ, ഹാനാ, ജെയ്‌സണ്‍, പ്രിസ്റ്റില്ല, റിബേക്ക, കേലബ്.

Continue Reading

വെടിവെയ്പിനെ അതിജീവിച്ചു; പിന്നീട് വിഷാദരോഗം, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഫ്‌ലോറിഡാ:പാര്‍ക്ക്‌ലാന്റ് മാര്‍ജറി സ്റ്റേണ്‍മാന്‍ ഡഗ്‌ലസ് ഹൈസ്കൂളില്‍ 2018 ഫെബ്രുരി 14 ന് നിക്കൊളസ് ക്രൂസ് (19) നടത്തിയ വെടിവെയ്പില്‍ നിന്നും രക്ഷപ്പെട്ട സിഡ്!നി അയിലൊ (19) എന്ന വിദ്യാര്‍ഥിനി വിഷാദ രോഗത്തെ തുടര്‍ന്ന് സ്വയം ജീവനെടുത്തു. പാര്‍ക്ക്‌ലാന്റ് വെടിവെയ്പില്‍ കൊല്ലപ്പെട്ട 17 പേരില്‍ സിഡ്‌നിയുടെ ഏറ്റവും അടുത്ത സുഹൃത്തും വിദ്യാര്‍ഥിനിയുമായ മെഡൊ പോളക്ക് കൊല്ലപ്പെട്ടിരുന്നു. ഭീകര സംഭവത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്ന സിഡ്‌നിയെ വിഷാദ രോഗം പിടികൂടിയിരുന്നതായി മാതാവ് പറഞ്ഞു. ഇയ്യിടെയാണ് സിഡ്‌നി ഹൈസ്കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തീകരിച്ചത്. ലിന്‍ […]

Continue Reading

ജൂണ്‍- മലയാളം സിനിമ ലോസ്ആഞ്ചലസില്‍

Showing Saturday, March 23 to Monday, March 25 Superhit Malayalam Cinema “JUNE” More Details Los Angeles | Cinemark 18 & XD 6081 Center Dr, Los Angeles, CA 90045 Show Times: Saturday March 23, 12:55 pm Sunday March 24, 3:00 pm Monday March 25, 7:00 pm Buy Tickets Tickets available online or at box office

Continue Reading

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2019 ലോഗോ പ്രകാശനം ചെയ്തു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന കലാമേള 2019 ന്റെ ലോഗോ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള കലാമേള ഈ വര്‍ഷം ഏപ്രില്‍ 27 ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തിഡ്രല്‍ ഹാളില്‍ വച്ച് നടത്തുന്നതാണ്.(5000 St. Charles Rd, Bell wood, IL-60104) ആല്‍വിന്‍ ഷിക്കൂര്‍ ചെയര്‍മാനും (630 274 5423), ഷൈനി ഹരിദാസ് (630 290 7143), സാബു കട്ടപ്പുറം (847 […]

Continue Reading

കാനഡയില്‍ വിശുദ്ധകുര്‍ബാനയ്ക്കിടെ കുത്തേറ്റ വൈദികന്റെ നില ഗുരുതരം

ടൊറന്റോ: കാനഡയിലെ മോണ്‍ട്രിയലില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് ഒറേട്ടറിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ വൈദികന് കുത്തേറ്റു. ഫാ. ക്‌ലൗഡെ ഗ്രോ എന്ന വൈദികനാണ് കുത്തേറ്റത്. വലിയ കത്തിയുമായി ദേവാലയത്തില്‍ എത്തിയ അജ്ഞാതന്‍ വൈദികനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരിന്നു. സെല്‍ ലൂമിയറേ എന്ന മാധ്യമത്തില്‍ തിരുക്കര്‍മ്മങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആക്രമണ ദൃശ്യങ്ങളും ലൈവായി ആളുകളിലേക്ക് എത്തി. എന്നാല്‍ മാധ്യമത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഇപ്പോള്‍ പ്രസ്തുത വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. രാവിലെ എട്ടു നാല്‍പ്പതിന്, കോട്ടിട്ട ഒരാള്‍ […]

Continue Reading

വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 24 ന് (ഞായറാഴ്ച ) ഇടവക സമൂഹം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുള്‍പ്പെടെ 40 ല്‍ പ്പരം കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നതെന്ന് തിരുനാളിന്റെ കോര്‍ഡിനേറ്റര്‍ ജോസ് ആന്റണി അറിയിച്ചു. ഞായറാഴ്ച രാവിലെ 11.30 ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് […]

Continue Reading

എക്യുമെനിക്കല്‍ ഫെഡറേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ലോക പ്രാര്‍ത്ഥനാ ദിനവും മാര്‍ച്ച് 31-ന്

ന്യൂയോര്‍ക്ക്: എ.ഡി. 52-ല്‍ ക്രിസ്തു മതം ഭാരത മണ്ണില്‍ സ്ഥാപിച്ച വിശുദ്ധ തോമാ സ്ലീഹായുടെ നാമധേയത്തില്‍ രൂപീകൃതമായ ന്യൂയോര്‍ക്കിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മ സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (സ്റ്റെഫ്‌ന) അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ലോക പ്രാര്‍ത്ഥനാ ദിനവും ലോംഗ് ഐലന്റ് ഡിക്‌സ് ഹില്ലിലുള്ള ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍ മാര്‍ച്ച് 31 ഞായര്‍ ഉച്ചകഴിഞ്ഞ് 4.30 ന് നടത്തപ്പെടുന്നു. അര്‍മേനിയന്‍ ചര്‍ച്ച് ഓഫ് യു. എസ്. എയുടെ ആര്‍ച്ച് ബിഷപ്പ് […]

Continue Reading

പിറ്റ്ബുളിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; പോലീസ് നായ്ക്കളെ വെടിവെച്ചുകൊന്നു

ഡാളസ്: മാര്‍ച്ച് 23-നു ശനിയാഴ്ച രാവിലെ സ്വന്തം നായ്ക്കളെ സന്ദര്‍ശിക്കാന്‍ ആനിമല്‍ ഹോസ്പിറ്റലില്‍ എത്തിയ ജോഹന വില്ലാഷേനിനെ (34) രണ്ട് പിറ്റ്ബുള്‍ നായ്ക്കള്‍ ചേര്‍ന്നു ആക്രമിച്ച് കൊലപ്പെടുത്തി. ഡാളസ് ഇര്‍വിംഗിലുള്ള ഒ കോണര്‍ ആനിമല്‍ ഹോസ്പിറ്റലില്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. ഒരുമാസം മുമ്പ് മറ്റൊരാളെ ആക്രമിച്ച രണ്ട് നായ്ക്കളുടെ ഉടമസ്ഥയായിരുന്നു ജോഹന. നായ്ക്കളെ സന്ദര്‍ശിക്കുന്നതിനും ആഹാരം നല്‍കുന്നതിനുമാണ് ഇവര്‍ ഹോസ്പിറ്റലില്‍ എത്തിയത്. നായ്ക്കളെ പരിശീലിപ്പിക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ച ഇവരെ പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്നു ജീവനക്കാര്‍ അന്വേഷിച്ച് […]

Continue Reading

നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിക്ഷേധം ശക്തം

പിറ്റ്‌സ്ബര്‍ഗ്: നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിചേര്‍ത്തിരുന്ന പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കി വെറുതെവിട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു. മാര്‍ച്ച് 22-നു വെള്ളിയാഴ്ചയായിരുന്നു പതിനേഴുകാരനായ ആന്റ് വണ്‍റോസിനെ വെടിവെച്ചുകൊന്ന കേസില്‍ പോലീസ് ഓഫീസര്‍ മൈക്കിളിനെ വെറുതെ വിട്ടത്. ഇതില്‍ പ്രതിക്ഷേധിച്ച് ശനിയാഴ്ച സിവില്‍ ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകള്‍ ഹില്‍ ഡിസ്ട്രിക്ട് ഫ്രീഡം കോര്‍ണറില്‍ തടിച്ചുകൂടി. പ്ലാക്കാര്‍ഡുകളും, മുദ്രാവാക്യങ്ങളും വിളിച്ച് പിറ്റ്‌സ്ബര്‍ഗ് ടൗണ്‍ റോഡിലൂടെ സമാധാനപരമായാണ് പ്രകടനം നടന്നത്. ജാഥയെ അഭിസംബോധന ചെയ്ത് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് പ്രസംഗിച്ചു. ഇനിമേലില്‍ […]

Continue Reading

പന്ത്രണ്ട്കാരനായ ഇന്ത്യന്‍ പിയാനിസ്റ്റിന് 1 മില്യണ്‍ ഡോളര്‍ അവാര്‍ഡ്

സി.ബി.എസ്. ടാലന്റ് ഷോയില്‍ ദി വേള്‍ഡസ് ബെസ്റ്റ് പിയാനിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ലിഡിയന്‍ നാദേശ്വരത്തിന് ഒരു മില്യണ്‍ ഡോളര്‍ അവാര്‍ഡ്. മാര്‍ച്ച് 17നാണ് മത്സരത്തില്‍ സൗത്ത് കൊറിയായില്‍ നിന്നുള്ള കുക്കി പണിനെയാണ് ഫൈനല്‍ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. ലിഡിയന് 84 പോയ്ന്റും, കുക്കിവണിന് 63 പോയിന്റും ലഭിച്ചു. ഫൈനലില്‍ ലിഡിയന്റെ കൈവിരലുകള്‍ രണ്ടു പിയാനോകളില്‍ ഒരേ സമയം അതിവേഗം ചലിപ്പിച്ച് മാസ്മരിക പ്രകടനമാണ് കാഴ്ചവെച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും, പ്രസിദ്ധരുമായ ജഡ്ജിമാരാണ് ലിഡിയനെ ഏറ്റവും നല്ല പിയാനിസ്റ്റായി […]

Continue Reading