ഫൊക്കാനയുടെ ലോക വനിതാദിനാശംസകൾ: വനിതാ ദിന സെമിനാർ ഏപ്രിൽ 6ന്

USA

ഇന്ന് ലോക വനിതാദിനം.എല്ലാ വനിതകൾക്കും ഫൊക്കാനയുടെവനിതാദിനശംസകൾ .ബാലൻസ് ഫോർ ബെറ്റർ എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ ഒരു തുണി മില്ലിലെ വനിതാ തൊഴിലാളികള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനും തുല്യ വേതനത്തിനുമായി മുന്നോട്ട് വരികയും സംഘടിച്ച് സമരം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രക്ഷോഭ ദിനം ലോകം ഏറ്റെടുത്തു.1910 ല്‍ കോപ്പന്‍ഹേഗില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. അതിന്റെ ഭാഗമായാണ് മാര്‍ച്ച് 8 ലോകമെമ്പാടും വനിതാ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ അന്താരാഷ്ട്ര വനിതാ ദിനത്തിനും ഓരോ മുദ്രാവാക്യങ്ങളാണ്.

നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്‌. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക്‌ ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമന്‍സ്‌ ഫോറത്തിന്‌ പിന്തുണയുമായി ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രേത്യകിച്ചു സ്ത്രീകൾ അവര്‍ തികച്ചും ബോധവതിയാണ്‌. ഐക്യമാണ്‌ നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഏതെങ്കിലും തരത്തിലുള്ള സ്ത്രി വിവേചനം അമേരിക്കയിൽ ഇല്ലന്ന് പറയുന്നെങ്കിൽ പോലും ഇവിടെയും അത് സാധാരണമെന്ന് വിമൻസ് ഫോറം ചെയർ പേഴ്സൺ ലൈസി അലക്സ് അഭിപ്രായപ്പെട്ടു. പക്ഷേ ഇഡ്യയിലെ സ്ഥിതി കുറച്ചുകൂടി ശോചനീയം ആണ്.

അഭിപ്രായ സ്വാതന്ത്ര്യവും, സമത്വവും ആൺ-പെൺ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. സ്ത്രീയെ ഒരു ഉപഭോഗവസ്തുവായിട്ടു കാണുന്ന ഇന്നത്തെ കാടൻ സമൂഹത്തിൽ, എത്ര അനവധി പ്രയാസങ്ങളാണ് ഒരു സ്ത്രീ നേരം വെളുക്കുന്ന മുതൽ രാത്രി ഇരുട്ടുന്ന വരെ അനുഭവിച്ചു പോകുന്നത്, ഇതിനു ഒക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിലെ ചില പുരുഷകേസരികളുടെ പങ്ക് തള്ളിക്കളയാനാകില്ല.ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നവർ എന്ത് കൊണ്ടാണ് സ്വന്തം വീട്ടിലുള്ള തന്റെ അമ്മയും, ഭാര്യയും, സഹോദരിയും, മകളും ഒരു സ്ത്രീ ആണെന്ന് ഒരു നിമിഷം തിരിഞ്ഞു ചിന്തിച്ചാൽ ഈ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കാവുന്നതേയുള്ളു.തുല്യമായ അഭിപ്രയ സ്വാതത്ര്യം , ബിൽഡ് സ്മാർട്ട് , പുത്തൻ ആശയങ്ങൾ പുതു ലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങൾ വാചകത്തിൽ മാത്രം ഒതുങ്ങുകയുണ്‌ എന്ന് മുൻ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു.

ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളില്‍ പലരും യുവതലമുറയുടെ ജീവിതക്രമവും അവരുടെ സംസ്‌കാരത്തില്‍ വരുന്ന മാറ്റവും കണ്ട് അന്ധാളിച്ചു പോകുന്നു. തന്റെ സംസ്‌കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്‌കാരങ്ങളിലെ നന്മ കാണാന്‍ സാധിക്കാതെ പോകുന്നു. കുട്ടികള്‍ പാശ്ചാത്യ സംസ്‌കാരത്തെ കെട്ടിപ്പുണരാന്‍ ശ്രമിക്കുമ്പോള്‍ അവർ വളരുന്നത് ഇൻഡ്യയിൽ അല്ല എന്ന് നമ്മൾ മറന്നു പോകുന്നു. ഏത് സംസ്‌കാരത്തില്‍ വളര്‍ന്നാലും അവര്‍ നല്ല പൗരന്മാരായി വളരണം എന്നതാണ് നമ്മൾ ആഗ്രഹിക്കുന്നതെന്ന് ഫൊക്കാന ജോയിന്റ് സെക്രട്ടറി സുജ ജോസ് അഭിപ്രായപ്പെട്ടു .

ഒരു അഭിപ്രായം, അത് സ്ത്രീയോ, പുരുഷനോ ആരും ആയിക്കോട്ടെ പറയുന്നത്, അത് നല്ലതാണെങ്കിൽ കൊള്ളാനും അല്ലെങ്കിൽ തള്ളാനും ഉള്ള അവകാശം എല്ലാര്ക്കും ഉണ്ട് പകരം അക്രമിക്കുകയല്ല വേണ്ടത് . സോഷ്യൽ മിഡിയയിലോ മറ്റോ സ്ത്രീ ഒരു അഭിപ്രായം പറഞ്ഞുകഴിഞ്ഞാൽ ഒരു ദാക്ഷണ്യവും ഇല്ലാതെ അഭിപ്രായ പ്രകടനം നടത്തിയവരെ ആക്രമിക്കുക എന്നത് ഒരു പൊതു സ്വഭാവം ആണ് . ഇന്ന് പുരുഷനെ പോലെത്തന്നെ സ്ത്രിക്കും തുല്യ അഭിപ്രായ പ്രകടനങ്ങൾ നടത്താനുള്ള അവകാശം ഉണ്ടെന്നും ഇത് ആരും മറക്കാൻ ശ്രമിക്കരുതെന്നും അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ അഭിപ്രായപ്പെട്ടു.

മലയാളി വനിതകള്‍ക്ക്‌ സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല , പല വീടുകളിലും വനിതകളാണ്‌ കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക്‌ അത് അനുസരിച്ചുള്ള ഒരു അംഗീകാരമോ അവകാശമോ ഇല്ല, ഇത് മാറേണ്ടുന്ന സമയം അതിക്രമിച്ചു എന്നും അഡിഷണൽ ട്രഷർ ഷീല ജോസഫ് അഭിപ്രായപ്പെട്ടു .

ഇനിയും ഫൊക്കാന വിമിൻസ് ഫോറം അമേരിക്കയിലെയും , ഇന്ത്യയിലെയും സാംസ്‌കാരിക രാഷ്ട്രീയമേഖലക്കും സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും, ഫൊക്കാനയുടെ വനിതാ ദിന സെമിനാർ 2019 ഏപ്രിൽ 6 ആം തീയതി ശനിയാഴ്ച അഞ്ചു മണി മുതൽ അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച് നടത്തുന്നതാണ് എന്ന് ഫൊക്കാന വിമിൻസ് ഫോറത്തിനു വേണ്ടി ചെയർപേഴ്സൺ ലൈസി അലക്സ്,ജോയിന്റ് സെക്രട്ടറി സുജ ജോസ്,അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ,അഡിഷണൽ ട്രഷർ ഷീല ജോസഫ്,മുൻ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, റീജണൽ വൈസ് പ്രസിഡന്റ് ഗീത ജോർജ്, യൂത്ത് കമ്മിറ്റി മെംബർ ലീന കല്ലുകാവുങ്കാൽ ,നൈറ്റിംഗേൽ കമ്മിറ്റി മെംബേഴ്‌സ് മേരി ഫിലിപ്പ് , മേരി വിധയത്തിൽ എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

Share

Leave a Reply

Your email address will not be published. Required fields are marked *