ആവേശത്തിരയിളക്കി മാഗ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16,17 തീയതികളില്‍

USA

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) Kerala House, 1415 Packer Lane, Stafford, TX 77477 – ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന മാഗ് എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടി നടത്തിവരുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഈവര്‍ഷവും നടത്തുവാന്‍ തീരുമാനിച്ചു.

മാര്‍ച്ച് 16,17 തീയതികളില്‍ ട്രിനിറ്റി സെന്റര്‍ ജിമ്മില്‍ (Trinity Center, Gym, 5810 Almeda Genova Rd, Huston) ല്‍ വച്ചു നടക്കുന്ന ടൂര്‍ണമെന്റില്‍ പ്രമുഖരായ എട്ടു ടീമുകള്‍ പങ്കെടുക്കും.

ടൂര്‍ണമെന്റിന്റെ കോര്‍ഡിനേറ്റര്‍മാരായ റെജി കോട്ടയം. മെവിന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഹൂസ്റ്റണിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന ബാസ്കറ്റ് ബോള്‍ മാമാങ്കം മലയാളികള്‍ എന്നും കരഘോഷാരവങ്ങളോടെ ആണ് ഏറ്റെടുത്തിട്ടുള്ളത്.

ഈ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ഭാരവാഹികള്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി കോട്ടയം (832 723 7995), മെവിന്‍ ജോണ്‍ (832 679 1405), മാര്‍ട്ടിന്‍ ജോണ്‍ (914 260 5214), വിനോദ് വാസുദേവന്‍ (832 528 6581).

പ്രമോദ് റാന്നി (പി.ആര്‍.ഒ)

Share

Leave a Reply

Your email address will not be published. Required fields are marked *