വന്നു കണ്ടു കീഴടക്കി

Malayalam Songs

ഒരുപെണ്ണും കൂടെക്കൂട്ടില്‍
ഒരുപയ്യന്‍ കൂടെച്ചാക്കില്‍
ആഹാ താലികെട്ടിന്‍ വേലികെട്ടിന്‍
കാലം വന്നിതാ
താളം മേളം മംഗളം തമ്മില്‍ത്തമ്മില്‍ ബന്ധനം
അയ്യോ പിന്നെ സങ്കടം
ശിവ ശിവ ശിവ ശിവനേ

കൊമ്പില്‍ നില്‍ക്കും വമ്പനോ
ആരൊ ആരവനാരാരോ?
ആളൊരു പരമബോറനോ
നിന്നുടെ മാരന്‍ ആകുവോന്‍
കാണാന്‍ പോകും പൂരം ചൊല്ലാമിന്നുതന്നെ
അങ്ങനെയങ്ങനെ നമ്മുടെ വീട്ടിലും
നാളെയൊരാളിനി വരുമല്ലോ
കണ്ണുകളാലൊരു മാലകൊരുത്തതു
തങ്ങളില്‍ തങ്ങളിലിടുമല്ലോ
താളം മേളം മംഗളം
തമ്മില്‍ തമ്മില്‍ ബന്ധനം
അയ്യോ പിന്നെ സങ്കടം
ഒന്ന് രണ്ട് മൂന്ന്

ഗള്‍ഫിന്‍ ഒന്നാം മോഡലോ
എന്തോ എന്തവന്‍ എന്താവാം?
ആളൊരു പോസുകാരനോ
എന്നുടെ ചേട്ടന്‍ ആകുവോന്‍
ഇപ്പോഴുള്ള നാണം അല്പം വയ്ക്കു ബാക്കി
അങ്ങനെയങ്ങനെ നമ്മുടെ നടയിലും
മുല്ലപ്പന്തലുയര്‍ന്നീടും
എങ്ങനെയെങ്ങനെ മണ്ഡപം ചുറ്റി
പുതിയ കരാറും നേടീടും
താളം മേളം മംഗളം
തമ്മില്‍ തമ്മില്‍ ബന്ധനം
അയ്യോ പിന്നെ സങ്കടം
നാല് അഞ്ച് ആറ്

Share

Leave a Reply

Your email address will not be published. Required fields are marked *