പതിനാറ് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചു

Kerala

പതിനാറ് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഔദ്യോഗികമായി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. പൊന്നാനിയിൽ പി.വി അൻവർ എംഎൽഎയും, ഇടുക്കിയിൽ ജോയ്സ് ജോർജും ഇടത് സ്വതന്ത്രരായി മത്സരിക്കും. നാല് എംഎൽഎമാരും രണ്ട് ജില്ല സെക്രട്ടറിമാരെയും ഇത്തവണ പാർട്ടി മത്സരിപ്പിക്കുന്നുണ്ട്.

എൽഡിഎഫ് ജില്ല കൺവീനർ കെ.പി സതീഷ് ചന്ദ്രൻ (കാസർഗോഡ്), പി.കെ ശ്രീമതി എംപി(കണ്ണൂർ), കണ്ണൂർ ജില്ല സെക്രട്ടറി പി.ജയരാജൻ (വടകര), എ.പ്രദീപ് കുമാർ എംഎൽഎ(കോഴിക്കോട്), എസ്എഫ്ഐ ദേശീയപ്രസിഡന്‍റ് വി.പി സാനു (മലപ്പുറം).

പി.വി അൻവർ എംഎൽഎ (പൊന്നാനി), എം.ബി രാജേഷ് എംപി (പാലക്കാട്), പി.കെ ബിജു എംപി(ആലത്തൂർ), ഇന്നസെന്‍റ് എംപി (ചാലക്കുടി), സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.രാജീവ് (എറണാകുളം), ജോയ്സ് ജോർജ് എംപി (ഇടുക്കി), ജില്ല സെക്രട്ടറി വി.എൻ വാസവൻ (കോട്ടയം), എ.എം ആരിഫ് എംഎൽഎ (ആലപ്പുഴ), വീണ ജോർജ് എംഎൽഎ (പത്തനംതിട്ട), സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ ബാലഗോപാൽ (കൊല്ലം), എ.സമ്പത്ത് എംപി (ആറ്റിങ്ങൽ).

Share

Leave a Reply

Your email address will not be published. Required fields are marked *