ഡാലസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം

USA

ഡാലസ്: ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്‌സിലെ സംഗീതത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ഡാലസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. സിനിമാ, നാടക, ലളിത ഗാനങ്ങള്‍ ആലപിക്കുന്നതിനുള്ള അവസരമാണ് കേരള അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക കോഓര്‍ഡിനേറ്ററായ അനശ്വര്‍ മാംമ്പിള്ളി അറിയിച്ചു.

പ്രായമോ, ഭാഷയോ ബാധകമല്ലെങ്കിലും, ഒരാള്‍ക്ക് ഒന്നിനു മാത്രമേ അവസരം ലഭിക്കുകയുള്ളൂ. ഗാര്‍ലന്റ് ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മൂന്ന് മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ കൃത്യ സമയത്ത് എത്തിചേരണം. വിവരങ്ങള്‍ക്ക് ആര്‍ട്‌സ് ഡയറക്ടര്‍: 214 997 1385.

പി.പി. ചെറിയാന്‍

Share

Leave a Reply

Your email address will not be published. Required fields are marked *