കലിപ്പ് ലുക്കില്‍ മഞ്ജു വാര്യര്‍

Cinema

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തു വന്നു. വനിതാ ദിനത്തോടനുബന്ധിച്ച് ടേബിള്‍ ലാംപിന്റെ വെളിച്ചത്തില്‍
ഇരിക്കുന്ന മഞ്ജുവാര്യരുടെ കലിപ്പ് ലുക്കിലുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.
ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ് ആണ് ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വി്ല്‍സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *