ഒടിയന്‍

Malayalam Songs

മുത്തപ്പന്റെ ഉണ്ണീ.. ഉണരുണര്..
കയ്യും പിടിച്ചുണ്ണി.. ഉയരുയര്..
ചങ്കിലെ തീയായീ,,, ചങ്കിലെ തീയായി
കരിമ്പനകാറ്റ് പോൽ.. നീ പടര്..
സത്തിയം കാത്തുകൊണ്ട്..
മുത്തപ്പന്റെ ഉണ്ണീ.. ഉണരുണര്..
കയ്യും പിടിച്ചുണ്ണി ഉയരുയര്..

കന്നിപ്പേറ് നോൽക്കുന്ന പെണ്ണുവേണം..
പെണ്ണിനുള്ളിൽ ഭൂമി കാണാൻ കുഞ്ഞും വേണം..
വാവു കറുക്കും നേരം.. വാവു കറുക്കും നേരം..
വാണരുളാൻ പോന്നൊടിയാ വളര്..
സത്തിയം കാത്തുകൊണ്ട്..
മുത്തപ്പന്റെ ഉണ്ണീ.. ഉണരുണര്..
കയ്യും പിടിച്ചുണ്ണി ഉയരുയര്…

തേമ്പെഴുന്ന കൊമ്പനായി നിന്നിടേണം..
കാളിയമ്മ മുമ്പിൽ നീ കുമ്പിടേണം..
മുത്തനും മേലെ മേലെ.. മുത്തനും മേലെ മേലെ..
ഒടിവച്ച് മുത്തായ്‌ നീ വളര്..
സത്തിയം കാത്തുകൊണ്ട്..
മുത്തപ്പന്റെ ഉണ്ണീ.. ഉണരുണര്..
കയ്യും പിടിച്ചുണ്ണി ഉയരുയര്…

Share

Leave a Reply

Your email address will not be published. Required fields are marked *