നെറ്റിയില്‍ നിന്നും കുരിശ്ശടയാളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട അദ്ധ്യാപികയ്‌ക്കെതിരെ നടപടി

USA

യുട്ട: കരികുറി പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി നെറ്റില്‍ കരികൊണ്ടു കുരിശ്ശടയാളം വെച്ചു സ്‌ക്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ചു കുരിശ്ശ് മായിച്ചു കളയിച്ച അദ്ധ്യാപികയ്‌ക്കെതിരെ നടപടി.

യുട്ട വാല്യൂ വ്യൂ എലിമെന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി വില്യം മെക്ക് ലിയഡ് ആഷ് ബുധനാഴ്ചയാണ് (മാര്‍ച്ച് 6) പള്ളിയില്‍ നിന്നും വൈദികന്‍ നെറ്റിയില്‍ വരച്ചു കൊടുത്ത കുരിശ്ശടയാളവുമായി ക്ലാസ്സില്‍ എത്തിയത്. നോമ്പാരംഭത്തിന്റെ ഭാഗമായി കത്തോലിക്കാ മതവിശ്വാസികളുടെ ഒരു പെരുന്നാളാണ് ‘കരികുറി’.

ക്ലാസ്സില്‍ എത്തിയ വിദ്യാര്‍ത്ഥിയോടു മറ്റു കുട്ടികളുടെ മുമ്പില്‍ വെച്ചു നെറ്റിയില്‍ നിന്നും കുരിശ്ശടയാളം കഴുകി കളയണമെന്ന് അദ്ധ്യാപക കര്‍ശന നിര്‍ദ്ദശം നല്‍കി. എന്നാല്‍ ഇതിന്റെ പ്രാധാന്യം കുട്ടി വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ധ്യാപിക തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. അദ്ധ്യാപിക നല്‍കിയ ടവല്‍ ഉപയോഗിച്ചു കുരിശ്ശടയാളം മായിച്ചുകളഞ്ഞു. കുട്ടിയുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയോടെ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് വക്താവ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഇതിനെകുറിച്ചു അന്വേഷിക്കുമെന്നും ഉറപ്പു നല്‍കി.

പിന്നീട് അദ്ധ്യാപിക വില്യമിന്റെ കുടുംബാംഗങ്ങള്‍ക്ക് മാപ്പപക്ഷ എഴുതി നല്‍കിയെങ്കിലും അദ്ധ്യാപികയോടു ലീവില്‍ പോകുന്നതിന് സ്‌ക്കൂള്‍ അധികൃതര്‍ ഉത്തരവിട്ടു.

പി.പി. ചെറിയാന്‍

Share

Leave a Reply

Your email address will not be published. Required fields are marked *