എലിസബത്ത് ഫിലോമോൻ നിര്യതയായി

Obituary

ഡാളസ്: പന്തളം കുരമ്പാല പുത്തൻ വിളയിൽ കുടുംബാംഗവും, ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലമോൻ (ഗ്ലോറി – 50) ഫെബ്രുവരി 20 ബുധനാഴ്ച രാവിലെ ഡാലസിൽ നിര്യാതയായി.

പുത്തൻകുരിശ് കണ്ടങ്കേരിൽ ഹെബ്രോൺ കുടുംബാംഗമായ സാമുവേൽ ഫിലോമോന്റെ (റെജി) സഹധർമ്മിണിയും, ആദ്യകാല പെന്തക്കോസ്ത് പ്രവർത്തകനായിരുന്ന പരേതനായ പാസ്റ്റർ കല്ലട മത്തായിച്ചന്റെ കൊച്ചുമരുകളുമാണു പരേത.

ഭൗതീകശരീരം ഫെബ്രുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:30 നു മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) പൊതുദർശനത്തിനുവെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനവും നടക്കും. 23 ശനിയാഴ്ച രാവിലെ 9:30 നു അതേ ആരാധനാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് ഭൗതീകശരീരം സംസ്കരിക്കും.

മക്കൾ: നിക്കോൾ – പ്രിൻസ് ജോൺസൺ, സമാന്ത ഫിലോമോൻ.

പി പി ചെറിയാൻ

Share

Leave a Reply

Your email address will not be published. Required fields are marked *