Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Day: February 9, 2019

മഞ്ഞിനിക്കര തീര്‍ത്ഥാടക സാഗരമാകും; പെരുന്നാള്‍ ഇന്നും നാളെയും (ശനി, ഞായര്‍)

മഞ്ഞിനിക്കര തീര്‍ത്ഥാടക സാഗരമാകും; പെരുന്നാള്‍ ഇന്നും നാളെയും (ശനി, ഞായര്‍)

USA
വിശ്വാസത്തിന്റെ കഠിനപാതയിലൂടെ വിശുദ്ധന്റെ കബറിങ്കലേക്ക് പദയാത്രികരായി എത്തുന്ന പ്രാര്ഥനമന്ത്രങ്ങളുമായി മഞ്ഞിനിക്കര ഭക്തിസാന്ദ്രം. സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയില്‍ എഴുന്നെള്ളി കാലം ചെയ്ത പരിശുദ്ധ എലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 87 മാത് ദുക്‌റോനാ പെരുന്നാളാണ് ഇന്നും നാളെയും. തീര്‍ത്ഥാടകസംഗമം ഇന്നാണെങ്കിലും പതിനായിരക്കണ ക്കിന് തീര്‍ത്ഥാടകരെക്കൊണ്ട് മഞ്ഞിനിക്കര ദയറായും ദേശവും നിറഞ്ഞുകവിഞ്ഞു . മധ്യ പൗരസ്ത്യ ദേശം കഴിഞ്ഞാല്‍ പാത്രിയര്കീസ് ബാവായുടെ കബറിടമുള്ള ഏക സ്ഥലമാണ് മഞ്ഞിനിക്കര ,യാക്കോബായ സഭയുടെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രംകൂടിയാണിത് . ബാവായെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയിലാണ് മഞ്ഞിനിക്കര. ചുട്ടുപൊള്ളുന്ന വെയിലിനേയും വിശ്വാസതീഷ്ണതയില്‍ അവഗണിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നടതീര്ഥയാത്ര പരിശുദ്ധന്റെ കബറിങ്കല്‍ എത്തിച്ചേരുന്നത് . ബാവായുടെ 87 മ
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം

USA
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ 2019-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാമൂഹിക- സാംസ്കാരിക രംഗങ്ങളില്‍ സുപരിചിതരായ തോമസ് തോമസ് പാലത്തറയാണ് പുതിയ പ്രസിഡന്റ്. മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയായ റജി വര്‍ഗീസ് ട്രഷററും, ആദ്ധ്യാത്മിക- സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായ റീന സാബു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഫ്രെഡ് എഡ്വേര്‍ഡ് (വൈസ് പ്രസിഡന്റ്), ഏലിയാമ്മ മാത്യു (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഇതര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. പ്രസിഡന്റ് റോഷന്‍ മാമ്മന്റെ മഹനീയ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടത്. ജോസ് വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ടും, അലക്‌സ് വലിയവീടന്‍സ് വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചത് യോഗം ഐക്യകണ്‌ഠ്യേന പാസാക്കി. ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (വൈസ്
മലയാളികളുടെ യശ്ശസുയർത്തിയ കെ, പി. ജോർജിനും  ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം

മലയാളികളുടെ യശ്ശസുയർത്തിയ കെ, പി. ജോർജിനും ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം

Sliders
ഹ്യൂസ്റ്റൺ: അമേരിക്കൻ ദേശീയ തെരെഞ്ഞെടുപ്പിൽ മലയാളികളുടെ യശസ് വാനോളമുയർത്തിയ കെ.പി. ജോർജിനും ജൂലി മാത്യുവിനും മലയാളത്തിന്റെ ആദരം. 2018 നവമ്പറിൽ നടന്ന ദേശീയ തെരെഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജിയും എക്സിക്യൂട്ടീവുമായ ജഡ്ജ് കെ പി ജോർജിനും മൂന്നാം നമ്പർ കോടതിയിലെ ജഡ്ജിയായി വിജയിച്ച ജൂലി മാത്യുവിനുമാണ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമ്മെർസിന്റെയും ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി ആദരിച്ചത്.അമേരിക്കയിലുടനീളം സഞ്ചരിച്ചുകൊണ്ടു വാർത്തകളുടെ ലോകത്തു പിന്നാമ്പുറത്തുനിന്നുകൊണ്ടു കാമറ ചലിപ്പിച്ചു ഏറെ വിസ്മയക്കാഴ്‌ചകൾ ലോകമെങ്ങുമുള്ള മലയാളിലകളിലെത്തിച്ചുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിജോ പൗലോസിനെയും ചടങ്ങിൽ ആദരിച്ചു. അമേരിക്കയിൽ ഏറ്റവും സാമ്പത്തിക വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ടെക്സസിലെ ഫോർട്ട് ബെണ്ട് കൗണ്ടിയുടെ ജഡ്‌ജ