പ്രണയമണികോവിലില്‍ മധുരപ്രതീക്ഷയായ്
കാത്തിരിക്കും അനുരാഗപ്രേമ ഭിക്ഷകന്‍ ഞാന്‍
തേനൂറും പ്രണയപുഷ്പം കൈയ്യിലേന്തി
നിന്പുണ്യാഹത്തിനായികാത്തിരിക്കും ഞാന്‍
വെണ്ചാമരവുംവെണ്കറ്റകുടയുമായ്
മധുര പ്രതീക്ഷതന്‍ സപ്തവര്‍ണ്ണ തേരിലേറി
പ്രേമപൂജാ പുഷ്പമായ മധുവൂറും നൈവേദ്യം
നിന് തളിര്‍മേനിയിലര്‍പ്പിക്കാന്‍ നേരമായ്
നിന് നീര്മാതളചെഞ്ചുണ്ടിലൊഴുകും മധുരമാം
പനിനീര്മുത്തി..കുടിക്കാന്‍ മോഹദാഹവുമായ്
കാത്തിരിക്കും ക്ഷമാശീലനാം വേഴാമ്പലാണുഞാന്‍
നിന് പ്രണയമണി പൂങ്കാവനത്തിന്പടിവാതില്
തുറക്കൂമലര്ക്കെ തുറക്കൂ എനിക്കായ് എന്‍ ദേവി
സമാഗതമാംകോരിത്തരിക്കുംപ്രണയദിനത്തെങ്കിലും
പ്രാണപ്രീയേ..കാമേശ്വരി..പ്രണയപനിനീര്തുള്ളിയായ്
തുള്ളി..തുള്ളി ചന്തത്തില്‍ നൃത്തമാടിവന്നണയൂ
എന്‍ സവിധത്തില്‍ പ്രാണേശ്വരി… ഹൃദയേശ്വരി….
പ്രാണപ്രേയസി..ശാലീനസുന്ദരി..മാദകമായിവന്നണയൂ
മലരമ്പനാം..പ്രാണനാഥാ.ഞാനിതാ നിന്നിലലിയാന്‍…
നിന് സന്നിധിയില്‍ ഒരു ചിത്രശലഭമായെത്തും…
കൈയ്യോടുകൈ…നെഞ്ചോടു നെഞ്ചുമായ്
കെട്ടി…വാരിപുണരൂ..ശീല്ക്കാരനാദവുമായ്
എന്‍ പ്രാണനാഥാ…അനുരാഗപൊയ്കയില്…
ഒപ്പംമെയ്യോടുമെയ്യ്ചേര്ത്ത് നീന്തിതുടിക്കാം..
മതിലുകളില്ലപ്രണയമധുപ്രവാഹം നിര്‍ഗളം…
പൊട്ടിഒഴുകട്ടെ…എന്‍…കരളിന്റെകരളേ…
എന്‍ മാതളഅധരങ്ങള് നിന് പൗരഷകോമള
ചുണ്ടില്ശീല്ക്കാരനാദവുമായ് പതിയട്ടെ
മുത്തങ്ങള്‍ ആയിരംപ്രണയമണിമുത്തങ്ങള്…..
അര്‍പ്പിക്കാം..എന്‍..സ്വര്ഗ്ഗപുത്രാ..പ്രാണനാഥാ….
ഈലോകപ്രണയദിനത്തില്..മധുപകരും
പരാഗങ്ങളായി..വിരാജിക്കുംശലഭങ്ങള്..നമ്മള്…
ഈ പ്രണയതീര്ത്ഥങ്ങള് ഒന്നായ്ഒഴുകട്ടെ….
ഈ മാനസ പ്രണയമണികള്ഒന്നായ്ശബ്ദിക്കട്ടെ….
പുരുഷ..വനിതാമതിലുകള്‍ പൊളിയട്ടെ….
ആചാര-ദുരാചാരമതിലുകള്തകരട്ടെ…
മാനവസ്നേഹ പ്രണയ പ്രളയമാകട്ടെ എങ്ങും…
നവോത്ഥാനപാഥതന് ഇണകുരുവികള്നമ്മള്