Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

കോട്ടയം സ്വദേശി യുവാവ് അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

നോര്‍ത്ത് കരോലിന: ഗാര്‍ണറിലെ വെയ്ക്ക് കൗണ്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോട്ടയം അതിരമ്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന്‍ രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കോളജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ മുന്നറിയിപ്പില്ലാതെ ട്രാക്ക് മാറ്റിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

നോര്‍ത്ത് കരോളൈനയിലെ റാലിയിലുള്ള വേക്ക് മെഡ് ഹോസ്പിറ്റലില്‍ ഇന്നു രാവിലെ 6.30നായിരുന്നു അന്ത്യം.

വെയ്ക്ക് ടെക്‌നിക്കല്‍ കമ്യൂണിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് അമേരിക്കയിലെ എപെക്‌സ് ലൂര്‍ദ് മാതാ കത്തോലിക്കാ പള്ളിയില്‍. മാതാവ് മറിയമ്മ (കുഞ്ഞുമോള്‍ ) ചങ്ങനാശേരി കുറ്റിക്കണ്ടം കുടുംബാംഗം.

സഹോദരങ്ങള്‍: ഷാലുമോള്‍ (യുഎന്‍സി റെക്‌സ് ഹെല്‍ത്ത് കെയര്‍ റാലി), സോണിയ (ബിരുദ വിദ്യാര്‍ഥി, വെയ്ക്ക് ടെക്‌നിക്കല്‍ കമ്യൂണിറ്റി) , ജോസ്‌മോന്‍ (ഗാര്‍ണര്‍ മാഗ്‌നറ്റ് ഹൈസ്കൂള്‍).

Share

Leave a Reply

Your email address will not be published. Required fields are marked *