Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Day: February 8, 2019

ടൈസ്വണ്‍ ഭരണ സമിതി അധികാരമേറ്റു

ടൈസ്വണ്‍ ഭരണ സമിതി അധികാരമേറ്റു

USA
ഹ്യൂസ്റ്റണ്‍: ടെക്‌സാസ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ ടൈസ്വണ്‍ (Taiswan ) 2019 ലെ ഭരണസമിതി അധികാരമേറ്റു. അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളോടൊപ്പം ജനുവരി 20 ന് നടന്ന പൊതു യോഗത്തില്‍ അസ്സോസിയേന്‍റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ അവലോകനവും വരും വര്‍ഷങ്ങളില്‍ നടത്തേണ്ടിയ പരിപാടികളും ചര്‍ച്ചയായി പ്രത്യേകിച്ച് സാമൂഹിക തിന്മകള്‍ക്കു എതിരായി ബോധവത്കരണ ചര്‍ച്ചകളും പഠനങ്ങളും സംഘടിപ്പിക്കുവാനും അംഗങ്ങളുടെ വിവിധോന്മുഖ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുവാനും തീരുമാനമായി. പുതിയ വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ഫ്രാന്‍സിസ് പിട്ടാപ്പള്ളില്‍, വൈസ് പ്രസിഡന്റ് ഡോ. ജിമ്മി സെബാസ്റ്റ്യന്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ബിനു മാത്യു എന്നിവരെ തിരഞ്ഞെടുത്തു. ചെയര്‍മാനായി ഡോ. ഫ്രാന്‍സിസ് ജേക്കബും വൈസ് ചെയര്‍മാനായി ഡോ. ജോര്‍ജ് കാക്കനാട്ടും വീണ്ടും
വേള്‍ഡ് ബാങ്ക് പ്രസിഡന്റായി ഡേവിഡ് മാല്‍പാസ്സിനെ നോമിനേറ്റ് ചെയ്തു

വേള്‍ഡ് ബാങ്ക് പ്രസിഡന്റായി ഡേവിഡ് മാല്‍പാസ്സിനെ നോമിനേറ്റ് ചെയ്തു

USA
വാഷിംഗ്ടണ്‍ ഡി.സി.: പ്രവചനങ്ങള്‍ക്കും, അനിശ്ചിതത്വത്തിനും വിരാമമിട്ടു വേള്‍ഡ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡേവിഡ് മാല്‍പാസ്സിനെ (62) പ്രസിഡന്റ് ട്രമ്പ് ഫെബ്രുവരി 6 ബുധനാഴ്ച നോമിനേറ്റ് ചെയ്തു.ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റര്‍നാഷ്ണല്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഡേവിസാണ് വേള്‍ഡ് ബാങ്ക് പ്രസിഡന്റാകാന്‍ യോഗ്യനെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. യു.എന്‍. അംബാസിഡറായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹെയ്‌ലി. ഇവാങ്ക ട്രമ്പ് എന്നിവരുടെ പേരുകള്‍ വേള്‍ഡ് ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ട്രമ്പിന്റെ വിശ്വസ്തരില്‍ ഒരാളാണ് ഡേവിഡ് മാല്‍ പാസ്സ് എങ്കിലും വേള്‍ഡ് ബാങ്കിന്റെ പ്രവര്‍്തതനങ്ങളെ വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്യുന്ന വ്യക്തിയായിരിക്കും വേള്‍ഡ് ബാങ്കിന്റെ പ്രസിഡന്റായി ചു
മുന്‍ യു.എസ് കോണ്‍ഗ്രസ് അംഗം ജോണ്‍ ഡിങ്കല്‍ അന്തരിച്ചു

മുന്‍ യു.എസ് കോണ്‍ഗ്രസ് അംഗം ജോണ്‍ ഡിങ്കല്‍ അന്തരിച്ചു

World
മിഷിഗന്‍: യു.എസ്. കോണ്‍ഗ്രസ്സില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം(59) അംഗമായിരുന്ന മിഷിഗണില്‍ നിന്നുള്ള മുന്‍ ഡോമോക്രാറ്റിക് ജോണ്‍ ഡിങ്കല്‍ നിര്യാതനായി. 92 വയസ്സായിരുന്നു.ഡിയര്‍ ബോണിലുള്ള വസതിയില്‍ ഫെബ്രുവരി 7 വ്യാഴാഴ്ചയായിരുന്നു അന്ത്യം.യു.എസ്. കോണ്‍ഗ്രസ്സിലെ ഗര്‍ജിക്കുന്ന സിംഹവും, സ്‌നേഹനിധിയായ പിതാവും, കരുതുന്ന ഭര്‍ത്താവും, വാത്സല്യനിധിയായ ഒരു മുത്തച്ഛനുമായിരുന്നു അന്തരിച്ച ഡിങ്കല്‍. 1955 ഡിസംബര്‍ മുതല്‍ 2015 ജനുവരി വരെ യു.എസ്. കോണ്‍ഗ്രസ്സ് അംഗമായിരുന്ന ഡിങ്കന്‍ ഹൗസ് എനര്‍ജി ആന്റ് കോമേഴ്‌സ് കമ്മിറ്റി ചെയര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 29 തവണയാണ് ഡിങ്കന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും. 2014 ല്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന ഡിങ്കന്‍ ഭാര്യ ഡെബി ഡിങ്കലിനു വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുത്തു.പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഫ്രീഡം മെഡല്‍ 2014 ല്‍ ഡിങ്കലിന് ലഭിച്ചിരുന
ഫാമിലി കോണ്‍ഫറന്‍സ്; സൗജന്യ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു

ഫാമിലി കോണ്‍ഫറന്‍സ്; സൗജന്യ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു

USA
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് 2019 രജിസ്‌ട്രേഷന്‍ സൗജന്യ നിരക്കില്‍ തുടരുന്നതായി കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു.ജനുവരി 3ന് ഞായറാഴ്ച ടീം അംഗങ്ങള്‍ ക്യൂന്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. വികാരി വെരി.റവ.യേശുദാസന്‍ പാപ്പന്‍ കോറെപ്പിസ്‌ക്കോപ്പാ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു.ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേം ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ സൗജന്യ നിരക്കിലുള്ള രജിസ്‌ട്രേഷനെ കുറിച്ച് വിവരണം നല്‍കി. ട്രഷറാര്‍ മാത്യു വര്‍ഗീസ് ഫിനാന്‍സിനെ കുറിച്ച് സംസാരിച്ചു. ഡോ. അമ്മു പൗലോസ് സുവനീറിനെകുറിച്ചുള്ള വിവരണം നല്‍കി. ഫാ.ജോയസ് പാപ്പനും ബിജോയ് വര്‍ഗീസു
കോട്ടയം സ്വദേശി യുവാവ് അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം സ്വദേശി യുവാവ് അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

USA
നോര്‍ത്ത് കരോലിന: ഗാര്‍ണറിലെ വെയ്ക്ക് കൗണ്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോട്ടയം അതിരമ്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന്‍ രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കോളജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ മുന്നറിയിപ്പില്ലാതെ ട്രാക്ക് മാറ്റിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നോര്‍ത്ത് കരോളൈനയിലെ റാലിയിലുള്ള വേക്ക് മെഡ് ഹോസ്പിറ്റലില്‍ ഇന്നു രാവിലെ 6.30നായിരുന്നു അന്ത്യം. വെയ്ക്ക് ടെക്‌നിക്കല്‍ കമ്യൂണിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് അമേരിക്കയിലെ എപെക്‌സ് ലൂര്‍ദ് മാതാ കത്തോലിക്കാ പള്ളിയില്‍. മാതാവ് മറിയമ്മ (കുഞ്ഞുമോള്‍ ) ചങ്ങനാശേരി കുറ്റിക്കണ്ടം കുടുംബാംഗം. സഹോദരങ്ങള്‍: ഷാലുമോള്‍ (യുഎന്‍സി റെക്‌സ് ഹെല്‍ത്ത് കെയര്‍ റാലി), സോണിയ (ബിരുദ വിദ്യാര്‍
പ്രണയമണികോവിലില്‍ ഇണകുരുവികള്‍

പ്രണയമണികോവിലില്‍ ഇണകുരുവികള്‍

Kavitha
പ്രണയമണികോവിലില്‍ മധുരപ്രതീക്ഷയായ് കാത്തിരിക്കും അനുരാഗപ്രേമ ഭിക്ഷകന്‍ ഞാന്‍ തേനൂറും പ്രണയപുഷ്പം കൈയ്യിലേന്തി നിന്‍പുണ്യാഹത്തിനായികാത്തിരിക്കും ഞാന്‍ വെണ്‍ചാമരവുംവെണ്‍കറ്റകുടയുമായ് മധുര പ്രതീക്ഷതന്‍ സപ്തവര്‍ണ്ണ തേരിലേറി പ്രേമപൂജാ പുഷ്പമായ മധുവൂറും നൈവേദ്യം നിന്‍ തളിര്‍മേനിയിലര്‍പ്പിക്കാന്‍ നേരമായ് നിന്‍ നീര്‍മാതളചെഞ്ചുണ്ടിലൊഴുകും മധുരമാം പനിനീര്‍മുത്തി..കുടിക്കാന്‍ മോഹദാഹവുമായ് കാത്തിരിക്കും ക്ഷമാശീലനാം വേഴാമ്പലാണുഞാന്‍ നിന്‍ പ്രണയമണി പൂങ്കാവനത്തിന്‍പടിവാതില്‍ തുറക്കൂമലര്‍ക്കെ തുറക്കൂ എനിക്കായ് എന്‍ ദേവി സമാഗതമാംകോരിത്തരിക്കുംപ്രണയദിനത്തെങ്കിലും പ്രാണപ്രീയേ..കാമേശ്വരി..പ്രണയപനിനീര്‍തുള്ളിയായ് തുള്ളി..തുള്ളി ചന്തത്തില്‍ നൃത്തമാടിവന്നണയൂ എന്‍ സവിധത്തില്‍ പ്രാണേശ്വരി... ഹൃദയേശ്വരി.... പ്രാണപ്രേയസി..ശാലീനസുന്ദരി..മാദകമായിവന്നണയൂ മലരമ്പനാം..പ്രാണനാഥാ.ഞാനിതാ നിന്നിലലിയാന്‍...
സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ വന്‍ കുതിച്ചുകയറ്റം, 5 മില്യന്‍ ഫുഡ് സ്റ്റമ്പുകാരെ സ്വയം പര്യാപ്തമാക്കാന്‍ കഴിഞ്ഞു: ട്രംപ്

സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ വന്‍ കുതിച്ചുകയറ്റം, 5 മില്യന്‍ ഫുഡ് സ്റ്റമ്പുകാരെ സ്വയം പര്യാപ്തമാക്കാന്‍ കഴിഞ്ഞു: ട്രംപ്

USA
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ സാമ്പത്തിക, തൊഴില്‍ മേഖലകളിലുണ്ടായ വന്‍ കുതിച്ചുകയറ്റം ഫുഡ് സ്റ്റാമ്പു വാങ്ങിയിരുന്ന 5 മില്യണ്‍ ആളുകള സ്വയം പര്യാപ്തതയിലേക്ക നയിക്കുവാന്‍ കഴിഞ്ഞതായി പ്രസിഡന്റ് ട്രമ്പ് അവകാശപ്പെട്ടു. ഫെ്ബ്രുവരി 6 ചൊവ്വാഴ്ച നടത്തിയ സ്റ്റേറ്റ് യൂണിയന്‍ അഡ്രസ്സില്‍ ട്രമ്പ് പ്രധാനമായും ഊന്നല്‍ നല്‍കിയത് സമീപകാലത്തു കൈവരിച്ച സാമ്പത്തിക വളര്‍ച്ചയും, തൊഴില്‍ ലഭ്യതയും അമേരിക്കയ മറ്റു ലോക രാഷ്ട്രങ്ങളുടെ മുന്‍ പന്തിയിലെത്തിക്കുവാന്‍ കഴിഞ്ഞു എന്നതാണ്.അമേരിക്കയില്‍ നിന്നും കുടിയൊഴിഞ്ഞുപോയ പലവ്യവസായങ്ങളും, വന്‍കിട കമ്പനികളും തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് ഇവിടെയുള്ളവര്‍ക്കു കൂടുതല്‍ തൊഴില്‍ ലഭിക്കുവാന്‍ കാരണമെന്നും ട്രമ്പ് പറഞ്ഞു. അഞ്ചു മില്യണ്‍ ഫുഡ് സ്റ്റാമ്പ് ഒഴിവാക്കിയതില്‍ ഖജനാവില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മില്യണ്‍ കണക്കിനു ഡോളര്‍ സേവ് ചെയ്യുവാന്‍ കഴിഞ്ഞതായും ട്രമ
മല്ലപ്പള്ളി സംഗമത്തിന്റെ പൊതുയോഗം ഫെബ്രുവരി 9-ന്

മല്ലപ്പള്ളി സംഗമത്തിന്റെ പൊതുയോഗം ഫെബ്രുവരി 9-ന്

Sliders
ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമത്തിന്റെ 2019 ലെ പൊതുയോഗം ഫെബ്രുവരി 9ന് 11 മാ ന് സ്റ്റാഫോഡില്‍ (920- FM 1092 Murphy Rd- Stafford) യില്‍ വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തിലേയ്ക്ക് സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിച്ചുകൊള്ളുന്നു. സംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പര്‍ശനമായ വിദ്യാസഹായ റിപ്പോര്‍ട്ടു കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി റെസ്ലി മാത്യുവും, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ സെന്നി (Senny) ഉമ്മനും അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് ചാക്കോ നൈനാനും, വെസ് പ്രസിഡന്റ് സിജോ മാത്യു സംയുക്തമായി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :പ്രസിഡന്റ് ചാക്കോ നൈനാന്‍ 832 661 7555.
കെ.സി.എസ് ബില്‍ഡിംഗ് ബോര്‍ഡിലെ പുതിയ അംഗങ്ങള്‍

കെ.സി.എസ് ബില്‍ഡിംഗ് ബോര്‍ഡിലെ പുതിയ അംഗങ്ങള്‍

USA
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2019- 20 വര്‍ഷത്തേക്കുള്ള ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങളായി ഷിബു മുളയാനി കുന്നേലിനേയും, പ്രമോദ് വെള്ളിയാനേയും തെരഞ്ഞെടുത്തു. ജനുവരി 27-നു നടന്ന സോഷ്യല്‍ ബോഡിയിലാണ് ഇവരെ തെരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ബില്‍ഡിംഗ് ബോര്‍ഡില്‍ നിന്നും വിരമിക്കുന്ന പീറ്റര്‍ കുളങ്ങരയ്ക്കും, ജോസ് മണക്കാട്ടിനും യോഗം നന്ദി രേഖപ്പെടുത്തി. കെ.സി.എസ് ബില്‍ഡിംഗ് ബോര്‍ഡിലേക്ക് ഷിബുവിനേയും, പ്രമോദിനേയും സ്വാഗതം ചെയ്യുന്നതായും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ പ്രസ്താവിച്ചു. കെ.സി.എസ് ചിക്കാഗോ സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്. ജോയിച്ചന്‍ പുതുക്കുളം
തീർത്ഥാടകരെ വരവേല്‍ക്കാന്‍ മഞ്ഞിനിക്കര ഒരുങ്ങി

തീർത്ഥാടകരെ വരവേല്‍ക്കാന്‍ മഞ്ഞിനിക്കര ഒരുങ്ങി

USA
'മഞ്ഞിനിക്കരെ ബാവായേ..ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച വൈകീട്ട് മഞ്ഞിനിക്കരയില്‍ എത്തിച്ചേരും. മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ എണ്‍പത്തി ഏഴാമത് ഓര്‍മ്മ പെരുന്നാളിന് എത്തിച്ചേരുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ജാതിമതഭേദമന്യേ മഞ്ഞിനിക്കര ഒരുങ്ങിക്കഴിഞ്ഞു. വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥാടനം വയനാട്, കോഴിക്കോട്, ഇടുക്കി, തൊടുപുഴ, മൂന്നാര്‍, എറണാകുളം, കോട്ടയം, കൂടല്‍, വകയാര്‍, വാഴമുട്ടം, തുമ്പമണ്‍, കൊല്ലം, കുണ്ടറ, കട്ടപ്പന, റാന്നി, മൂവാറ്റുപുഴ, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പിറവം തുടങ്ങി അറുന്നൂറിലേറെ സംഘങ്ങള്‍ കോട്ടയം, തിരുവല്ല, ആറന്മ