Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Day: February 7, 2019

റേയ്ച്ചല്‍ തോമസ് നിര്യാതയായി

റേയ്ച്ചല്‍ തോമസ് നിര്യാതയായി

Obituary
കോട്ടയം: മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്ന മാങ്ങാനം തൈപ്പറമ്പില്‍ ശങ്കരമംഗലം തോമസ് ജേക്കബിന്റെ ഭാര്യ റേയ്ച്ചല്‍ തോമസ് (അമ്മുക്കുട്ടി – 76) നിര്യാതയായി. സംസ്കാരം പിന്നീട്.
ചിക്കാഗോ കലാക്ഷേത്ര കലോത്സവം മാര്‍ച്ച് 16-ന്

ചിക്കാഗോ കലാക്ഷേത്ര കലോത്സവം മാര്‍ച്ച് 16-ന്

USA
ചിക്കാഗോ: ചിക്കാഗോ കലാക്ഷേത്ര അഭിമാനപുരസരം സംഘടിപ്പിക്കുന്ന കലോത്സവത്തിന് 2019 മാര്‍ച്ച് 16-നു ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്. ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മാറ്റുരയ്ക്കാനുള്ള ഒരു നല്ല മത്സരവേദിയാണ് കലാക്ഷേത്ര ഒരുക്കുന്നത്. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതോടൊപ്പം കലാപ്രതിഭ, കലാതിലകം പുരസ്കാരം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്. മത്സര വിജയികള്‍ക്ക് കലാക്ഷേത്രയുടെ വിഷു, ഓണം എന്നീ ആഘോഷങ്ങളില്‍ സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. കലാമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് ഒമ്പതിനകം ചിക്കാഗോ കലാക്ഷേത്ര വെബ്‌സൈറ്റ് വഴി (www.chicagokalakshetra.com) രജിസ്റ്റര്
ബാബു ജേക്കബ് നിര്യാതനായി

ബാബു ജേക്കബ് നിര്യാതനായി

Obituary
തൊടുപുഴ: മുന്‍ എംഎല്‍എ എ.സി. ചാക്കോയുടെ മകനും റിട്ട. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുമായ താഴത്തുവീട്ടില്‍ ബാബു ജേക്കബ് (72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10ന് തെനംകുന്ന് സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ തെരേസ ഈരാറ്റുപേട്ട പ്ലാത്തോട്ടം കുടുംബാംഗം. മക്കള്‍ : ജോബി, ജൂലി, ജിബി(എല്ലാവരും യുഎസ്എ), ഡോ. ജീനു വിവേക് (തിരുവനന്തപുരം). മരുമക്കള്‍: ടിനു തളിയത്ത് ആലുവ (യുഎസ്എ), ജോഷ്വാ മാമ്മന്‍ കളിയിക്കല്‍ ഇലന്തൂര്‍ (യുഎസ്എ), ഷെറിന്‍ അന്ന സണ്ണി കല്ലുകളം എറണാകുളം (യുഎസ്എ), ഡോ. വിവേക് പോള്‍ വിതയത്തില്‍ (തിരുവനന്തപുരം).
കെ.ജെ. കുര്യന്‍ നിര്യാതനായി

കെ.ജെ. കുര്യന്‍ നിര്യാതനായി

Obituary
കോട്ടയം: തെള്ളകം കുന്നത്ത് കെ.ജെ. കുര്യന്‍ (ചാക്കോച്ചന്‍ 98) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മറിയാമ്മ ചെന്പിളാവ് കിടാരത്തില്‍ കുടുംബാംഗം. മക്കള്‍: പരേതയായ മേരി, കുഞ്ഞ്, റോസമ്മ, തോമാച്ചന്‍ (യുഎസ്എ), മോളി (കുവൈറ്റ്), സിസ്റ്റര്‍ ദീപ്തി (ആഫ്രിക്ക). മരുമക്കള്‍: ജോസഫ് പ്ലാത്തോട്ടത്തില്‍ (കൂടല്ലൂര്‍), ചിന്നമ്മ കരോട്ട് മുണ്ടയ്ക്കല്‍ (പാറന്പുഴ), പരേതനായ ചാക്കോച്ചന്‍ കല്ലേക്കാട്ടില്‍ (ആപ്പാഞ്ചിറ), ജോളി ആലപ്പുറത്തുകാട്ടില്‍ (യുഎസ്എ), ബെന്നി മുപ്പോനായില്‍ (കുവൈറ്റ്).
തോമസ് മത്തായി നിര്യാതനായി

തോമസ് മത്തായി നിര്യാതനായി

Obituary
ഹ്യുസ്റ്റണ്‍: തിരുവല്ലാ വെണ്ണിക്കുളം പുതുപ്പറമ്പില്‍ തോമസ് മത്തായി (81) ഹ്യുസ്റ്റണില്‍ നിര്യാതനായി. കോഴഞ്ചേരി മേലുകര പാറക്കല്‍ അന്നമ്മ തോമസ് ആണ് ഭാര്യ. ഷീല (ഓസ്റ്റിന്‍), ഷിബു (ഹ്യുസ്റ്റണ്‍) എന്നിവര്‍ മക്കളും, കോശി ഗീവര്‍ഗീസ് മരുമകനും, ആന്‍ഡ്രു, സോഫിയ എന്നിവര്‍ കൊച്ചുമക്കളും ആണ്. ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 മണിവരെ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ (12803 Sugar Ridge Blvd, Stafford, Tx 77477) വെച്ച് പൊതുദര്‍ശനവും, ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് സംസ്കാര ശ്രുശ്രുഷയും തുടര്‍ന്ന് ഫോറസ്‌ററ് പാര്‍ക്ക് വെസ്‌തേയ്മര്‍ സെമിത്തേരിയില്‍ (12800 westheimer, Houston, Tx 77077) സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു തോമസ് 281 827 7647. ഷാജി രാമപുരം
ഹൂസ്റ്റണ്‍ ശ്രീനാരായണ മിഷന്‍ കുടുംബയോഗം നടത്തി

ഹൂസ്റ്റണ്‍ ശ്രീനാരായണ മിഷന്‍ കുടുംബയോഗം നടത്തി

USA
ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീ നാരായണാ മിഷന്റെ കുടുംബയോഗം കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തു മണി മുതല്‍ സ്റ്റാഫോര്‍ഡിലുള്ള നായര്‍ പ്ലാസായില്‍ വച്ച് നടത്തുകയുണ്ടായി. പ്രസിഡന്റ് മുരളി കേശവന്‍, സെക്രട്ടറി പ്രകാശന്‍, ട്രഷറാര്‍ അനുലാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി കടുംബയോഗത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഗുരുദേവ കൃതികളെക്കുറിച്ച് വിശദീകരിക്കുകയും അതിന്റെ മാഹാത്മ്യം സമൂഹത്തിനും വരും തലമുറക്കും പകര്‍ന്നു നല്‍കുന്നതിനും , ഹുസ്റ്റണ്‍ ശാഖയുടെ സ്വപ്നമായിരുന്ന സ്വന്തമായ ആസ്ഥാന മന്ദിരം എത്രയും വേഗം കണ്ടെത്തുക എന്നീ കര്‍മ്മ പരിപാടികള്‍ എത്രയും വേഗം സാക്ഷാത്കരിക്കുവാന്‍ നല്ലവരായ എല്ലാ സഹോദരീ സഹോദരന്‍മാരുടേയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഈ പൂര്‍ത്തീകരണത്തിനുണ്ടാവേണം എന്നും പ്രസിഡന്റ് മുരളി കേശവനും സെക്രട്ടറി പ്രകാശും സ്‌നേഹാദരങ്ങളോടെ അഭ്യര്‍ഥിച്ചു. തുടര്‍ന്നു തനിനാ
ക്രിസ്തുവിന് ജീവിതം സമര്‍പ്പിച്ച മുന്‍ കുറ്റവാളി ട്രമ്പിന്റെ അതിഥി

ക്രിസ്തുവിന് ജീവിതം സമര്‍പ്പിച്ച മുന്‍ കുറ്റവാളി ട്രമ്പിന്റെ അതിഥി

USA
വാഷിംഗ്ടണ്‍ ഡി.സി.: 1996 ല്‍ മുപ്പതുവര്‍ഷത്തെ ജയില്‍ശിക്ഷക്ക് വിധിക്കപ്പെട്ട മാത്യു ചാള്‍സ് ഫെബ്രുവരി 6 ന് നടന്ന യൂണിയന്‍ സ്റ്റേറ്റ് അഡ്രസ്സില്‍ ട്രമ്പിന്റെ അതിഥിയായി പങ്കെടുത്തു. മയക്കുമരുന്നു വില്‍പനക്കും, മറ്റു പല കുറ്റകൃത്യങ്ങള്‍ക്കുമായി ജിയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന മാത്യുവിന്റെ ജീവിതത്തില്‍ രക്ഷകനായ ക്രിസ്തുവിനെ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ വ്യതിയാനം ജയിലിനകത്തെ നിരവധി കുറ്റവാളികളുടെ ജീവിത പരിവര്‍ത്തനത്തിന് ഇടയാക്കുകയും, ജയിലിനകത്തു മുപ്പതോളം ബൈബിള്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും, അനേക കുറ്റവാളികള്‍ക്ക് ഉപദേശകനായി മാറുകയും ചെയ്തിരുന്നു.കഴിഞ്ഞ ഡിസംബറില്‍ ട്രമ്പ് ഒപ്പുവെച്ച ഫസ്റ്റ് സ്റ്റെഫ് ആക്ടിന്റെ ആനുകൂല്യം ലഭിച്ച് ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ആദ്യ തടവുപുള്ളിയാണ് മാത്യൂസ്. ചെയ്തുപോയ തെറ്റുകളെകുറിച്ചു പശ്ചാത്തപിക്കുകയും ജയിലധികൃതര്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാട
ജഡ്ജ് സഞ്ജു ഉമ്മന്‍ ഗ്രീന് ഇസ്വായി സ്വീകരണം നല്‍കി

ജഡ്ജ് സഞ്ജു ഉമ്മന്‍ ഗ്രീന് ഇസ്വായി സ്വീകരണം നല്‍കി

Sliders
കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട് ജഡ്ജ്, ഇന്ത്യന്‍ വംശജയായ ജഡ്ജ് സഞ്ജു ഉമ്മന്‍ ഗ്രീനിനു ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഇസ്വായി) സ്വീകരണം നല്‍കി. അസോസിയേഷന്റെ വാര്‍ഷിക ഹോളിഡേ പാര്‍ട്ടിയില്‍ മുഖ്യ അതിഥി ആയിരുന്നു ജഡ്ജ് ഗ്രീന്‍. മലയാളികളായ മാതാപിതാക്കള്‍ക്ക് ജനിച്ചു കഠിനാദ്ധ്വാനത്തിലൂടെ അമേരിക്കയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിമാരില്‍ ഒരാളായി ഈ പദവിയിലേക്ക് എത്തുക വഴി വളര്‍ന്നു വരുന്ന തലമുറയ്ക്ക് മാതൃക ആയിരിക്കുകയാണ് ജഡ്ജ് ഗ്രീന്‍ എന്നു യോഗത്തിനു അധ്യക്ഷത വഹിച്ച ഇസ്വായി പ്രസിഡന്റ് ടോമി കണ്ണാല പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് യോഗം ഉല്‍ഘാടനം ചെയ്തു കൊണ്ട് ജഡ്ജ് ഗ്രീന്‍ പറഞ്ഞു. പ്രൊഫഷനല്‍ സോഷ്യല്‍ വര്‍ക്ക് ഫീല്‍ഡില്‍ കൈ വരിച്ച നേട്ടങ്ങള്‍ക്കു അസോസിയേഷന്‍ അംഗങ്ങളായ സോജി അറക്കല്‍, ജോസ് ആനമല, ടോമി കണ്ണാല എന്നിവരെയും
റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന് യത്രയയപ്പ് നല്‍കി

റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന് യത്രയയപ്പ് നല്‍കി

USA
ചിക്കാഗോ: മാതൃരൂപതയിലേക്ക് തിരികെപ്പോകുന്ന മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ വികാരിയും ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ വെരി. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിനു കത്തീഡ്രല്‍ ഇടവകയും രൂപതയും യാത്രയയപ്പ് നല്‍കി. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ രൂപതയെ പ്രതിനിധീകരിച്ച് ചാന്‍സലര്‍ ഫാ. ജോണിക്കുട്ടിയും, കത്തീഡ്രല്‍ അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലും സന്നിഹിതരായിരുന്നു. അഗസ്റ്റിനച്ചന്റെ വിലപ്പെട്ട സേവനങ്ങള്‍ക്ക് പിതാവും ചാന്‍സലര്‍ അച്ചനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. കത്തീഡ്രലില്‍ വിവിധ സംഘടനാ പ്രതിനിധികളും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, കൈക്കാരന്മാരും ഇടവകയെ പ്രതിനിധീകരിച്ച് ആശംസകള്‍ അര്‍പ്പിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൈക്കാരന്മാര്‍ ഇടവക സമൂഹത്തിന്റെ സ്‌നേഹോപഹാരം കൈമാറി. അച്ചനോടുള്ള സ്‌നേഹാദരവ് പ്രകടി