Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Day: February 4, 2019

‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി

‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി

Cinema
'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി'യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. നടന്‍ ഹരിശ്രീ അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോല്‍ഗാട്ടി, മനോജ് കെ ജയന്‍, സുരഭി സന്തോഷ്, ഇന്നസെന്റ്, മാല പാര്‍വ്വതി, കലാഭവന്‍ ഷാജോണ്‍, ബൈജു, അബു സലിം, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, സലിം കുമാര്‍, സുരേഷ് കൃഷ്ണ, നന്ദു എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.
ടി.എം.ഫിലിപ്‌സ് നിര്യാതനായി

ടി.എം.ഫിലിപ്‌സ് നിര്യാതനായി

Obituary
ഹൂസ്റ്റണ്‍ : കീഴ്‌വായ്പൂര് വെട്ടശ്ശേരില്‍ തോട്ടത്തിമലയില്‍ ടി.എം.ഫിലിപ്‌സ് (85) ഹൂസ്റ്റനില്‍ നിര്യാതനായി. പരേതന്‍ ദീര്‍ഘവര്‍ഷങ്ങള്‍ മുംബൈ ബര്‍ജെര്‍ പെയിന്റ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു. മുംബൈ വക്കോല സെന്റ് പോള്‍സ് സി.എന്‍.ഐ മലയാളം ഇടവകയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്. പരേതന്റെ ഭാര്യ അന്നമ്മ ഫിലിപ്‌സ് കീക്കൊഴൂര്‍ ചാലുകുന്നില്‍ കൈതക്കുഴി മണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍: ജെസ്സി ജോര്‍ജ്, ജിജി അലക്‌സ്, ജോളി തോമസ് (എല്ലാവരും ഹൂസ്റ്റണ്‍) ജാനിസ് എബ്രഹാം (മുംബൈ) മരുമക്കള്‍ : പാസ്റ്റര്‍ തോമസ് ജോര്‍ജ്, അലക്‌സ് പാപ്പച്ചന്‍, ജീമോന്‍ റാന്നി (എല്ലാവരും ഹൂസ്റ്റണ്‍) എബ്രഹാം തോമസ് (വിജയ് കുവൈറ്റ്)
അന്നമ്മ ഉമ്മന്‍ നിര്യാതയായി

അന്നമ്മ ഉമ്മന്‍ നിര്യാതയായി

Obituary
ന്യു യോര്‍ക്ക്: അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ ഇലവട്ട സൈമണ്‍ ഉമ്മന്റെ ഭാര്യ അന്നമ്മ ഉമ്മന്‍ (89) നിര്യാതയായി. പത്തു മക്കളും 26 കൊച്ചുമക്കളും അവരുടെ 8 മക്കളുമുണ്ട്. എല്ലാവരും അമേരിക്കയില്‍. മക്കള്‍: ലില്ലി & പൊന്മേലില്‍ എബ്രഹാം; മോളി & ജോര്‍ജ് ഉമ്മന്‍; സൈമണ്‍ & സെലിന്‍ ഉമ്മന്‍; തോമസ് & അനു ഉമ്മന്‍; സൂസി & അന്‍സല്‍ വിജയന്‍; ഡെയ്‌സി & ജോസഫ് രാജന്‍; ലിസി & ടൈറ്റസ് മത്തായി; ഗീവര്‍ഗീസ് & ബീന ഉമ്മന്‍; ഏബ്രഹാം & സോണി ഉമ്മന്‍; മിനി& ജോമോന്‍ ജോസഫ്.
സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പുതിയ ഭരണസമിതി അധികാരമേറ്റു

സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പുതിയ ഭരണസമിതി അധികാരമേറ്റു

USA
ഫിലാഡല്‍ഫിയാ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്തീസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സെന്‍റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ( 5422 N. Mascher St, Philadelphia, PA 19120) 2019 ലേക്കുള്ള ഭരണസമിതിയിലേക്ക് ജെയിന്‍ കല്ലറയ്ക്കല്‍, വിന്‍സി കുറിയാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരിയും പ്രസിഡന്റുമായ റവ. ഫാദര്‍. ബാബു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, 2018 ലെ ട്രഷറാര്‍ ആയിരുന്ന വിനേഷ് മാത്യുവും, സെക്രട്ടറി മിസ്സിസ് സുജാ ജോര്‍ജ്ജും അക്കൗണ്ടും മറ്റു ഡോക്കുമെന്റ്‌സും പുതിയ ട്രഷറാര്‍ ജെയിന്‍ കല്ലറയ്ക്കലിനും സെക്രട്ടറി വിന്‍സി കുറിയാക്കോസിനും കൈമാറി. പുതിയ മാനേജിംഗ് കമ്മറ്റിയില്‍ കുര്യന്‍ മത്തായി, ജേക്കബ്ബ് ഫിലിപ്പ്, ജോയി മാത്യു, റെജി ജോസഫ്, ഡെയ്‌സി ജോണ്‍, വിനേഷ് മാത്യു എന്നിവരും, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്
എഡ്യൂക്കേറ്റ് എ കിഡ് ക്രിക്കറ്റ് ഫെബ്രുവരി ഒന്‍പതു മുതല്‍

എഡ്യൂക്കേറ്റ് എ കിഡ് ക്രിക്കറ്റ് ഫെബ്രുവരി ഒന്‍പതു മുതല്‍

USA
ലോസ് ആഞ്ചെലെസ് : 'എഡ്യൂക്കേറ്റ് എ കിഡ്' ട്രോഫിക്കുവേണ്ടിയുള്ള നാലാമതു ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി ഒന്‍പത്, പത്ത്, പതിനാറ് തിയ്യതികളിലായി ലോസ് ആഞ്ചെലസിലെ ഡയമണ്ട് ബാറിലുള്ള പണ്ടേര പാര്‍ക് മൈതാനിയില്‍വെച്ചു (738, Pandera Drive, Diamond Bar) നടത്തുന്നതാണ്. ഗ്രൂപ്പ് മാച്ച്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ എന്നരീതിയില്‍ ക്രമീകരിച്ചിരിക്കുന്ന മത്സരത്തില്‍, പരിമിത ഓവറുകളിലായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനാറു ടീമുകള്‍ ട്രോഫിക്കായി മാറ്റുരയ്ക്കുന്നു. കാലത്തു എട്ടു മുതല്‍ രാത്രി ഒന്‍പതുവരെയാണ് മത്സരങ്ങള്‍. പതിനൊന്നുപേര്‍ വീതം കളിക്കുന്ന മത്സരത്തില്‍ ഒരു ടീമില്‍ പരമാവധി പതിനെട്ട് പേര്‍ വരെ അനുവദനീയമാണ്. ഓരോ മാച്ചിലെയും 'മാന്‍ ഓഫ് ദി മാച്ചിനും ബെറ്റ് ബൗളര്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. 2016 മുതല്‍ നടന്നുവരുന്ന ക്രിക്കറ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതു കാല
ഫാ. ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഡാളസില്‍ ഫെബ്രുവരി 10 മുതല്‍ 13 വരെ

ഫാ. ബിജേഷ് ഫിലിപ്പ് നയിക്കുന്ന ധ്യാനം ഡാളസില്‍ ഫെബ്രുവരി 10 മുതല്‍ 13 വരെ

USA
ഡാലസ്: പ്രശസ്ത സുവിശേഷകനും, ചിന്തകനും, ധ്യാന ഗുരുവും, നാഗ്പൂര്‍ സെമിനാരിയുടെ പ്രിന്‍സിപ്പാളുമായ ഫാ. ബിജേഷ് ഫിലിപ്പ് ഡാലസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ചു ഫെബ്രുവരി 10 മുതല്‍ 13 വരെ ധ്യാനയോഗത്തിന് നേതൃത്വം നല്‍കുന്നു. കുടുംബ നവീകരണം, ആന്തരിക ശുദ്ധീകരണം, സമഗ്രസൗഖ്യം എന്നിവ ഉള്‍പ്പെടുത്തി ക്രിസ്തീയ ജീവിത യാത്രയുടെ പ്രത്യാശയും വിജയവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ധ്യാന ചിന്തകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.രാവിലെ പ്രഭാത പ്രാര്‍ഥനയും ഇടവിട്ടുള്ള മെഡിറ്റേഷന്‍ ക്ലാസുകളും, ബൈബിള്‍ വായനയും, ധ്യാനവും, ഗാനാലാപനങ്ങളും ഉണ്ടാകും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോണ്‍ കുന്നത്തുശ്ശേരിയില്‍ അറിയിച്ചു. ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് ദൂരെ നിന്നും എത്തിച്ചേരുന്നവര്‍ക്കു താമസ സൗകര്യവും നല്‍കുമെന്ന് ഫാദര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ
ഈശോ സക്കറിയാ നിര്യാതനായി

ഈശോ സക്കറിയാ നിര്യാതനായി

Obituary
ഫിലഡല്‍ഫിയ: ഈശോ സക്കറിയാ (കുഞ്ഞുകുഞ്ഞു കുട്ടി) (77) നിര്യാതനായി. കാഞ്ഞിരപ്പള്ളിയില്‍ കളത്തൂര്‍ കുടുംബാംഗമാണ്. പരേതരായ കെ ഇ സക്കറിയായും മറിയാമ്മ സക്കറിയായും മാതാപിതാക്കള്‍. ബീഹാര്‍ സ്റ്റീല്‍ പ്ലാന്റില്‍ 1964 മുതല്‍ 78 വരെ ഔദ്യോഗിക ജീവിതം. സാറാമ്മ ഈശോ (ഭാര്യ), ബീനാ ഫിലിപ്പോസ് (മകള്‍), ഷിബു ഫിലിപ്പോസ് (ജാമാതാവ്), ഡാനിയേല്‍, ദിവ്യ, ധന്യ (ചെറുമക്കള്‍). പ്രാര്‍ത്ഥനാ ശുശ്രൂഷ ഫെബ്രുവരി 4 ന് തിങ്കളാഴ്ച്ച വൈകുന്നേരം 6:30ന്: 9734, മോര്‍ഫീല്‍ഡ് റോഡ്, ഫിലഡല്‍ഫിയ19115 വ്യൂവിങ്ങ്: ഫെബ്രുവരി 5ന് ചൊവ്വാഴ്ച്ച വൈകുന്നേരം 7 മുതല്‍ 9 വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ, (1085 ക്യാമ്പ് ഹില്‍ റോഡ്, ഫോര്‍ട് വാഷിങ്ങ്ടണ്‍, പി ഏ, 19034) ഫ്യൂണറല്‍ സര്‍വീസ്: ഫെബ്രുവരി 6 ബുധനാഴ്ച്ച, രാവിലെ 9:30 മുതല്‍ 11 വരെ. മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ തുടര്‍ന്ന് സംസ്കാരം: ഫോറസ്റ്റ് ഹില്‍സ് സെമിറ്റെരി, (25 ബൈ
മദ്യപിച്ചു ബഹളം വെച്ച വിമാനയാത്രക്കാരന് 21000 ഡോളര്‍ പിഴ

മദ്യപിച്ചു ബഹളം വെച്ച വിമാനയാത്രക്കാരന് 21000 ഡോളര്‍ പിഴ

USA
കാനഡാ: കാനഡയില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്ന് വിമാനത്തില്‍ മദ്യപിച്ചു ബഹളം വെച്ചതിനും, സുരക്ഷിതത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനും, വിമാനം തിരിച്ചു പറന്ന ഇന്ധന നഷ്ടം വരുത്തിയതിനും നഷ്ടപരിഹാരമായി 21260.68 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് കാല്‍ഗറി ജഡ്ജ് ഉത്തരവിട്ടു. ഡേവിഡ് സ്റ്റീഫന്‍(44) എന്ന ബ്രിട്ടീഷ് പൗരനാണ് ഗാല്‍ഗറിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വെസ്റ്റ് ജറ്റില്‍ മദ്യപിച്ചു ബഹളം വെച്ചത്. വിമാനത്തില്‍ കയറുന്നതിനു മുമ്പു തന്നെ ആറ് ഡ്രിംഗ്‌സ് ഡേവിഡ് കഴിച്ചിരുന്നതായി സമ്മതിച്ചിരുന്നു. വിമാനത്തില്‍ കയറിയ ഉടനെ തുടര്‍ച്ചയായി ബാത്ത്‌റൂം ഉപയോഗിക്കുന്നതിനും, വിമാന ജോലിക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇരിപ്പിടത്തില്‍ ഇരിക്കാതേയും മദ്യലഹരിയില്‍ ഓടി നടക്കുകയായിരുന്നു. ഒടുവില്‍ വിമാനം കാല്‍ഗറിയിലേക്കു തന്നെ തിരിച്ചു വിടേണ്ടി വന്നു. ഇതിനു മുമ്പു 20000 ലിറ്റര്‍ ഇന്ധനം പൈലറ്റ്
ചിക്കാഗോ സെന്റ് മേരിസ് ഇടവകയില്‍ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

ചിക്കാഗോ സെന്റ് മേരിസ് ഇടവകയില്‍ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

Sliders
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടത്. പുതിയ കൈക്കാരന്മാരായി തെരഞ്ഞെടുക്കപ്പെട്ട സാബു നടുവീട്ടില്‍(ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ), ജോമോന്‍ തെക്കേപ്പറമ്പില്‍ ,സണ്ണി മേലേടത്ത്, സിനി നെടുന്തുരുത്തിയില്‍, ക്രസ്സ് കട്ടപ്പുറം( യൂത്ത് പ്രതിനിധി) എന്നിവര്‍ക്കൊപ്പം പുതിയ പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഇടവകവികാരി മോണ്‍. തോമസ് മുളവനാലിന്റെ മുമ്പാകെ സത്യവാചകം ഏറ്റുചൊല്ലി അധികാരമേറ്റെടുത്തു. വികാരി ഫാ. തോമസ് മുളവനാല്‍ പുതിയ കൈക്കാരന്മാര്‍ക്ക് താക്കോല്‍ കൂട്ടവും പ്രമാണ ബുക്കും തദവസരത്തില്‍ കൈമാറി. നിലവില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്ന പബ്ലിക് റിലേഷന്‍ ഓഫീസര്‍ സ്റ്റീഫന
കാര്‍ബണ്‍ മോണോക്‌സയഡ് ശ്വസിച്ചു ഡാളസ്സില്‍ 4 മരണം

കാര്‍ബണ്‍ മോണോക്‌സയഡ് ശ്വസിച്ചു ഡാളസ്സില്‍ 4 മരണം

Sliders
ഒക്ക്‌ലിഫ്(ഡാളസ്): കാര്‍ബണ്‍ മോണോക്‌സയ്ഡ് വിഷവാതകം ശ്വസിച്ചു ഒരു വീട്ടിലെ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും മരിച്ചു. ഫെബ്രവുരി 3 ഞായറാഴ്ച രാവിലെയാണ് ഒക്ക്‌ലിഫിലുള്ള പണിതീരാത്ത വീട്ടില്‍ നാലുപേരുടെയും മൃതദ്ദേഹം കണ്ടെത്തിയത്. ജനറേറ്റര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഹീറ്ററില്‍ നിന്നായിരിക്കാം വിഷവാതകം പുറത്തുവന്നതെന്ന് ഡാളസ് ഫയര്‍ റസ്ക്യൂ സ്‌പോക്ക്മാന്‍ ജോസണ്‍ ഇവാന്‍സ് പറഞ്ഞു. മരിച്ച രണ്ടു ആണ്‍കുട്ടികളും 2 വയസ്സിന് താഴെയുള്ളവരാണെന്നും ജേസന്‍ പറഞ്ഞു. ജേസന്‍ പറഞ്ഞു. പകല്‍ പുറത്തു വെക്കുന്ന ജനറേറ്റര്‍ രാത്രി മോഷണം പോകാതിരിക്കുന്നതിന് വീടിനകത്തേക്ക് മാറ്റുകയാണ് പതിവെന്ന് വീടുപണി നടത്തികൊണ്ടിരിക്കുന്ന എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ ഹെക്ടര്‍ അറിയിച്ചു. ജനറേറ്റര്‍ കൂടുതല്‍ സമയം അകത്ത് പ്രവര്‍ത്തിച്ചതിനാലായിരിക്കും കാര്‍ബണ്‍ മോണോക്‌സയ്ഡ് വാതകം മുറിയില്‍ നിറയാന്‍ കാരണമെന്നും ഹെ