Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Day: February 2, 2019

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ പരിശോധന നടത്തും

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ പരിശോധന നടത്തും

USA
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ 2019 ജനുവരി മാസം ഒന്‍പതാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ സ്റ്റാഫോര്‍ഡിലെ പ്രിസ്റ്റണ്‍ ലൈന്‍, TX 77477 നിലുള്ള കേരളാ ഹൗസില്‍ വച്ച് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കായി സൗജന്യമായി പനിക്കുള്ള പ്രതിരോധ കുത്തിവയ്പ് സംഘടിപ്പിക്കുന്നതായി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.മാര്‍ട്ടിന്‍ ജോണ്‍ അറിയിച്ചു. ഹൂസ്റ്റണ്‍ നിവാസികളായ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാത്തവര്‍ക്കും ഈ പ്രതിരോധ കുത്തിവയ്യപ് വളരെ ആശ്വാസം പകരുന്നതാണെന്നും ഈ അവസരം മലയാളികള്‍ കൂടുതല്‍ പ്രയോജയനപ്പെടുത്തണമെന്നും സെക്രട്ടറി വിനോദ് വാസുദേവന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക: മാര്‍ട്ടിന്‍ ജോണ്‍ 914 260 5214, വിനോദ് വാസുദേവന്‍ 832 528 6581, ആന്‍ഡ്രുസ് ജേക്കബ് 713 885 7934, ഡോ. മനു ചാക്കോ 281 704 8138. ശങ്കരന്‍കുട്ടി
ഫാ.ജോസഫ് പാലാക്കുന്നേല്‍ നിര്യാതനായി

ഫാ.ജോസഫ് പാലാക്കുന്നേല്‍ നിര്യാതനായി

Obituary
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമായ ഫാ.ജോസഫ് പാലാക്കുന്നേല്‍(79) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ഒന്നിന് കൂത്രപ്പള്ളിയിലുള്ള സഹോദരന്‍ ബാബുക്കുട്ടിയുടെ വസതിയില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ കാര്‍മികത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് സെന്‍റ്‌മേരീസ് പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ മൃതദേഹം സംസ്കരിക്കും. ചങ്ങനാശേരി കത്തീഡ്രല്‍, പൊന്‍കുന്നം, പുളിങ്കുന്ന് പള്ളികളില്‍ അസിസ്റ്റന്‍റ് വികാരി, കൊച്ചറ, പുഞ്ചവയല്‍, മണ്ണാര്‍കുന്ന്, പുന്നവേലി, മണലാടി, പുന്നത്തുറ, തുരുത്തി എന്നി ഇടവകകളില്‍ വികാരിയായും ആറുമാനൂര്‍ ആശുപത്രി, കടയനിക്കാട് വിമല ഹോം എന്നിവിടങ്ങളില്‍ ചാപ്ലിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റ് സഹോദരങ്ങള്‍: മേമ്മ പ്ലാക്കാട്ട്, കാത്തമ്മ പെബ്ലാംകുന്നേല്‍, മോനിമ്മ കല്ലറയ്ക്കല്‍, ശോശാമ്മ ഇടയാടില്‍, ഡാളിമ്മ കിടങ്ങന
സൗജന്യമായി മൃതദേഹം എത്തിക്കുന്ന തീരുമാനം പി.എം.എഫ് സ്വാഗതം ചെയ്തു

സൗജന്യമായി മൃതദേഹം എത്തിക്കുന്ന തീരുമാനം പി.എം.എഫ് സ്വാഗതം ചെയ്തു

USA
ന്യൂയോര്‍ക്ക് : വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നോര്‍ക്കയുടെ സഹകരണത്തോടെ നാട്ടിലേക്ക സൗജന്യമായി കൊണ്ടുവരുന്നതിനുള്ള ഗവണ്‍മെന്റ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്(അമേരിക്ക), ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍(ഓസ്ട്രിയ), ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട്ട് എന്നിവര്‍ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്‍ നിരന്തരമായി ഉന്നയിച്ചിരുന്ന ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നടപടികള്‍ അനുമോദനാര്‍ഹമാണെന്നും, കടുത്ത സാമ്പത്തി ബാധ്യതമൂലം ദുരിതമനുഭവിക്കുന്ന ഭൂരിപക്ഷം പ്രവാസി മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദ്ദേഹങ്ങള്‍ പിറന്ന മണ്ണില്‍ കൊണ്ടു വന്ന് യഥാവിധി സംസ്ക്കരിക്കുന്നതിന് അവസരം ഒരുക്കിയത് വലിയൊരു അനുഗ്രഹമാണെന്നും ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ അഭിപ്ര
മഹാത്മജിയുടെ രക്തസാക്ഷിത്വദിന സ്മരണകള്‍ പുതുക്കി ഡാളസ് പൗരാവലി

മഹാത്മജിയുടെ രക്തസാക്ഷിത്വദിന സ്മരണകള്‍ പുതുക്കി ഡാളസ് പൗരാവലി

USA
ഡാളസ് : 71മത് രക്തസാക്ഷിത്വ ദിനത്തില്‍ മഹാത്മജിയുടെ പാവന സ്മരണക്കുമുമ്പില്‍ പുഷ്പാജ്ഞലി അര്‍പ്പിക്കുന്നതിന് ഡാളസ് ഇന്ത്യന്‍ പൗരാവലി ഇര്‍വിങ്ങ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ ജനുവരി 30 രാവിലെ ഒത്തുചേര്‍ന്നു. 1948 ജനുവരി 30ന് എഴുപത്തിയെട്ടാം വയസ്സില്‍ ബിര്‍ളാ ഭവനില്‍ രാവിലെ നടന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ നാഥുറാം ഗോഡ്‌സെയുടെ തോക്കില്‍ നിന്നും ചീറി പാഞ്ഞുവന്ന വെടിയുണ്ടകളേറ്റ് പിടഞ്ഞു മരിച്ച ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മജി ലോക ജനതയുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നുണ്ടെന്ന് മഹാത്മാഗാന്ധി മെമ്മോറിയല്‍ ചെയര്‍മാന്‍ ഡോ.പ്രസാദ് തോട്ടക്കൂറ അനുസ്മരണ യോഗത്തില്‍ പറഞ്ഞു. സിവില്‍ നിയമലംഘനവും, അഹിംസാ സിദ്ധാന്തവും ഉയര്‍ത്തി പിടിച്ചു. മുപ്പത്തിരണ്ടു വര്‍ഷം ബ്രിട്ടീഷ് സാമ്രാജ്യത്തോട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടിയ മഹാത്മജിയില്‍ നിന്നും ആവേശം ഉള്‍കൊണ്ടാണ
അതിശൈത്യം: ലാവ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി മരിച്ചു

അതിശൈത്യം: ലാവ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി മരിച്ചു

USA
ഷിക്കാഗോ: മധ്യപശ്ചിമ അമേരിക്കയിലെ കൊടും ശൈത്യത്തില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി മരിച്ചു. ലോവ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജെറാള്‍ഡ് ബെല്‍സ് (18) ആണ് മരിച്ചത്. യൂണിവേഴ്‌സിറ്റി കാന്പസിനു പുറത്ത് അവശനിലയില്‍ കണ്ടെത്തിയ ബെല്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെഡാര്‍ റാപിഡ്‌സിലെ വീട്ടിലേക്ക് പോകുന്നവഴി ബെല്‍സ് കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് കരുതുന്നത്. യൂണിവേഴ്‌സിറ്റിയില്‍നിന്നും സെഡാര്‍ റാപിഡ്‌സിലേക്ക് അരമണിക്കൂര്‍ ദൂരം മാത്രമാണുള്ളത്. ലോവയില്‍ കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. മൈനസ് 55 ഡിഗ്രിയിലുള്ള ശൈത്യകാറ്റും പ്രദേശത്ത് വീശിയടിച്ചിരുന്നു.
അന്നക്കുട്ടി മാത്യു നിര്യാതയായി

അന്നക്കുട്ടി മാത്യു നിര്യാതയായി

Obituary
നീലൂര്‍: കുഴിഞ്ഞാലിക്കുന്നേല്‍ കെ.ജെ. മാത്യുവിന്റെ (മത്തച്ചന്‍) ഭാര്യ അന്നക്കുട്ടി (ചിന്നമ്മ 68, റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കുടയത്തൂര്‍ മുഞ്ഞനാട്ട് കുടുംബാംഗം. മക്കള്‍: ലിറ്റി (ഓസ്‌ട്രേലിയ), ലിനറ്റ് (റാന്നി), ലിഷ (മസ്കറ്റ്), ലിനു (കാനഡ). മരുമക്കള്‍: സന്തോഷ് ഇടയ്ക്കക്കര (ഓസ്‌ട്രേലിയ), റോയി മാക്കല്‍ (റാന്നി), ജഗജിത്ത് വിത്തുത്തറ (മസ്കറ്റ്), ജിമ്മി പുളിയ്ക്കല്‍ (കാനഡ).
വി.പി. സുരേന്ദ്രന്‍ നിര്യാതനായി

വി.പി. സുരേന്ദ്രന്‍ നിര്യാതനായി

Obituary
എടത്വ, തലവടിയില്‍ വി.പി. സുരേന്ദ്രന്‍ വളവുങ്കാല്‍, 78 വയസ്സ് , ഡാലസ്സ്, ടെക്‌സസില്‍, ജനുവരി 30 ന് നിര്യാതനായി. അനേക വര്‍ഷത്തെ ന്യൂ യോര്‍ക്ക് ജീവതത്തിനു ശേഷം ഡാലസ്സില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ : തങ്കമ്മ സുരേന്ദ്രന്‍. മക്കള്‍ : സിന്ധു സുരേന്ദ്രന്‍, ഷീജ സുരേന്ദ്രന്‍ ഫ്യൂണറല്‍ സര്‍വീസ് Dalton funeral home, Dallas Live Video -WWW .keral.tv കൂടുതല്‍ വിവരങ്ങള്‍ക്ക്: 516312 5185 സന്തോഷ് പിള്ള
ന്യൂജഴ്‌സിയില്‍ കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്‍ ശുഭാരംഭം

ന്യൂജഴ്‌സിയില്‍ കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്‍ ശുഭാരംഭം

Sliders
ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഗോള ഹിന്ദു കണ്‍വന്‍ഷന്റെ ന്യൂജഴ്‌സിയിലെ ശുഭാരംഭം പരിപാടി മോര്‍ഗന്‍വില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടന്നു. ചിന്മയമിഷന്റെയും തിരുവാതിര സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരുവാതിര മഹോത്സവത്തിലായിരുന്നു കേരള ഹിന്ദൂസ് ഓഫ് ന്യുജഴ്‌സി ആതിഥ്യമരുളിയ ശുഭാരംഭം. കെ എച്ച് എന്‍ ജെ പ്രസിഡന്റ് മധു ചെറിയേടത്ത് സ്വാഗതം പറഞ്ഞു. ചിന്മയാമിഷനിലെ സ്വാമി ശാന്താനന്ദ മുഖ്യാതിഥി ആയിരുന്നു. ഗിന്നസ് ബുക്കില്‍ സ്ഥാനംപിടിച്ച വിശ്വഗുരു സിനിമയുടെ സംവിധായകന്‍ വിജേഷ് മണി വിശിഷ്ടാതിഥിയായിരുന്നു. സന്നിഗ്ധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഹിന്ദുസമൂഹം ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയും, കെ എച്ച് എന്‍ എയും പോഷകസംഘടനകളും അതിന് നല്‍കുന്ന സഹായങ്ങളും അധ്യക്ഷ ഡോ. രേഖാ മേനോന്‍ എടുത്ത് പറഞ്ഞു. തിരുവാതിരയുടെ പ്രാധാന്യം വ്യക്തമാക്കിയ കണ്‍വന്‍ഷന്‍ ചെയര്‍
ന്യൂയോര്‍ക്കില്‍ ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേന്‍ ഭാരവാഹികള്‍ ചുമതല ഏറ്റു

ന്യൂയോര്‍ക്കില്‍ ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേന്‍ ഭാരവാഹികള്‍ ചുമതല ഏറ്റു

Sliders
ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ(കചഅചഥ) 2019-2020 വര്‍ഷങ്ങളിലേക്കുള്ള പുതിയ നേതൃത്വം ചുമതലയേറ്റു. പുതിയ പ്രസിഡന്റ് മേരി ഫിലിപ്പില്‍ നിന്നും ഔദ്യോഗിക കടലാസുകളും ബാങ്ക് റെക്കോര്‍ഡുകളും മറ്റു വസ്തുക്കളും ഏറ്റുവാങ്ങി. ക്യൂന്‍സിലെ കേരളാ കിച്ചന്‍ റെസ്‌റ്റോറന്റില്‍ നടന്ന സംയുക്ത യോഗമാണ് കൈമാറ്റത്തിനു വേദി ഒരുക്കിയത്. വിദ്യാഭ്യാസരംഗത്തും ഔദ്യോഗിക രംഗത്തും സാമൂഹികരംഗത്തും ഇന്‍ഡ്യയിലെയും അമേരിക്കയിലെയും ദീനാനുകമ്പാപരമായ കാര്യങ്ങളിലും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അസോസിയേഷന്‍ കൈവരിച്ച നേട്ടങ്ങളെ മേരി ഫിലിപ്പ് അഭിമാനപൂര്‍വ്വം വിവരിച്ചു. സാമ്പത്തികമായി വിഷമത അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരിട്ടുള്ള സാമ്പത്തിക സഹായം ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി, ചേമ്പര്‍ലെയ്ന്‍ കോളേജ് എന്നീ കോളേജുകളുമായുള്ള ഉടമ്പടികളിലൂടെ ലഭിച്ച ട്യൂഷന്‍ ഇളവിലൂടെയുള്ള ഉന്നത വിദ്യാഭ്യാസ പ്രോല്‍സാഹനം
കോട്ടയം അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു

കോട്ടയം അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു

Sliders
ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി മികച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയങ്ങളായ വിവിധ കലാപരിപാടികളാലും അവിസ്മരണീയമായി മാറി. വെല്‍ഷ് റോഡിലുള്ള സീറോ മലബാര്‍ കാതോലിക് ചര്‍ച് ഓഡിറ്റോറിയത്തില്‍ പ്രോഗ്രാമിനോടനുബന്ധിച്ചു നടത്തിയ പബ്ലിക് മീറ്റിംഗില്‍ കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ് ജോബി ജോര്‍ജ് അധ്യക്ഷത വഹിക്കുകയും ഏവര്‍ക്കും സ്വാഗതം ആശ്വസിക്കുകയും ചെയ്തു. സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി ഫാദര്‍ റെനി ഏബ്രഹാം ക്രിസ്മസ് ന്യൂ ഇയര്‍ മെസ്സേജ് നല്‍കി. വിമന്‍സ് ഫോറം പ്രവര്‍ത്തന പരിപാടികളെക്കുറിച്ചു പ്രസിഡന്റ് ബീന കോശിയും രണ്ടായിരത്തി പത്തൊമ്പതില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ചാരിറ്റി പ്രവത്തനങ്ങളെക്കുറിച്ചു ചാരിറ്റി കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജും വിശദീകരിക്കുകയും ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ് വന്നു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത