Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരം: കെ.മുരളീധരന്‍ എം.എല്‍.എ

പത്തനംതിട്ട :വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം മാതൃകാപരമാണന്നും പ്രളയ ക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനര്‍ സൃഷ്ടിക്കുന്നതിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു . കെ.കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌നേഹസ്പര്‍ശം ഹോം കെയര്‍ ആംബുലന്‍സ് സര്‍വ്വീസ് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം . കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജിന്റെ അദ്ധ്യഷതയില്‍ കൂടിയ സമ്മേളനത്തില്‍ 85 പേര്‍ക്കുള്ള ചികിത്സാ സഹായവിതരണം മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ നിര്‍വ്വഹിച്ചു . ആന്‍റോ ആന്‍റണി എം.പി, മുന്‍ പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.മോഹന്‍ രാജ്,വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ പ്രസിഡന്‍റ് ജെയിംസ് കൂടല്‍ , ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് എസ്.കെ ചെറിയാന്‍ ,അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ വര്ഗീസ് തെക്കേക്കര ,പാലിയേറ്റീവ് ചീഫ് കോഓര്‍ഡിനേറ്റര്‍ റോജി പോള്‍ ഡാനിയേല്‍, എം. ഷംസുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു . പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ രോഗ ബാധിതരായി കഴിയുന്ന കിടപ്പ് രോഗികളെ വീടുകളില്‍ ചെന്ന് പരിചരിക്കുന്ന ഹോം കെയര്‍ പദ്ധതിക്കാണ് തുടക്കം കുറിച്ചത് . ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ വിജയം നേടിയവര്‍ക്കുള്ള ട്രോഫികളും കെ.കരുണാകരന്‍ ക്വിസ് മത്സരത്തിന്‍റെ കെ.കരുണാകരന്‍ എവര്‍ റോളിംഗ് ട്രോഫിയും വിതരണം ചെയ്തു . ചടങ്ങില്‍വെച്ച് വേള്‍ഡ് മലയാളി അമേരിക്ക റീജിയന്‍ പ്രസിഡന്‍റ് ജെയിംസ് കൂടലിനെ ആദരിച്ചു .വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജെയിംസ് കൂടല്‍ അറിയിച്ചു .

സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിന്‍ ഹിറ്റസിന്റെ ഗാനസന്ധ്യയും അരങ്ങേറി . ഗ്ലോബല്‍ ചെയര്‍മാന്‍ ഡൊ. എ. വി. അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, വൈസ് ചെയര്‍ തങ്കമണി അരവിന്ദന്‍, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു ,സെക്രട്ടറി സുധിര്‍ നമ്പിയാര്‍, ചാരിറ്റി ഫോറം ചെയര്‍ രുക്മിണി പത്മകുമാര്‍, കോശി ഉമ്മന്‍, അഡൈ്വസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്ത്, സിസിലി ജോയി (വിമന്‍സ് ഫോറം പ്രസിഡന്റ്) , പ്രൊവിന്‍സ് പ്രെസിഡന്റുമാരായ പിന്റോ കണ്ണമ്പള്ളി (ന്യൂ ജേഴ്‌സി), ഈപ്പന്‍ (ന്യൂ യോര്‍ക്ക്), മോഹന്‍ കുമാര്‍, (വാഷിംഗ്ടണ്‍ ഡി. സി.), ലിന്‍സണ്‍കൈതമല (ചിക്കാഗോ), ജോര്‍ജ് പനക്കല്‍ (ഫിലാഡല്‍ഫിയ), വര്ഗീസ് കയ്യാലക്കകം (ഡാളസ്), ജോമോന്‍ ഇടയാടിയില്‍ (ഹൂസ്റ്റണ്‍), പുന്നൂസ് തോമസ് (ഒക്ലഹോമ), സോളമന്‍ വര്ഗീസ് (ഫ്‌ലോറിഡ), തോമസ് ചെല്ലേത്ത്, ജേക്കബ് കുടശ്ശനാട്, ബാബു ചാക്കോ മുതലായ നേതാക്കള്‍ പരിപാടികള്‍ക്കു ആശംസകള്‍ നേര്‍ന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *