വി. യുദാശ്ലീഹായുടെ നൊവേന

Novena

മിശിഹായുടെ സ്നേഹിതനും, വിശ്വസ്ത ദാസനുമായ വി. യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമെ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്നസന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്കു വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമെ. എന്‍റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം പറയുക) അങ്ങയുടെ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമേന്‍.

(ദിവസം 9 പ്രാവശ്യം ഈ പ്രാര്‍ത്ഥന ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാര്‍ത്ഥനക്കു നിവൃത്തിയുണ്ടാകും ഒന്‍പതു ദിവസം ചൊല്ലുക അത് ഒരുകാലത്തും സഫലമാകാതിരിക്കില്ല.)

ഒരു വിശ്വാസി

Share

Leave a Reply

Your email address will not be published. Required fields are marked *