സാമ്പത്തിക സംവരണം: എന്‍‌എസ്‌എസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്വാഗതം ചെയ്തു

USA

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എന്‍‌എസ്‌എസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചരിത്രപരമായ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുന്നുവെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും പ്രസിഡന്റ് സുനിൽ നായർ അഭിപ്രായപ്പെട്ടു.

വളരെക്കാലമായി നായര്‍ സര്‍വീസ് സൊസൈറ്റി നിയമ പോരാട്ടം നടത്തിയതിന്റെ ഫലമാണ് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിക്കാന്‍ കഴിഞ്ഞത്. ഇത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ചരിത്രവിജയമാണെന്നും എന്‍.എസ്.ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ അനുമോദിക്കുന്നുവെന്നും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി സുരേഷ് നായര്‍ പറഞ്ഞു. എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായി അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ശക്തമായ സാന്നിദ്ധ്യം ഭക്തജനങ്ങള്‍ക്ക് വലിയ ശക്തി പകരുവാന്‍ കഴിഞ്ഞുവെന്നും നായര്‍ സമുദായത്തിന്റെ മാത്രമല്ല ഈശ്വര വിശ്വാസികളായ എല്ലാ ഹൈന്ദവരുടെയും നേതാവായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ട്രഷറര്‍ ഹരിലാല്‍ നായര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മര്‍ക്കട മുഷ്ടിയൊന്നുകൊണ്ടു മാത്രമാണ് ശബരിമല വിഷയം ഇത്രയും സംഘര്‍ഷഭരിതവും നിയന്ത്രണാതീതവുമായത്. ആബാലവൃദ്ധം ഭക്തജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക എന്നും നിലകൊള്ളുമെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ വ്യക്തമാക്കി.

ജയപ്രകാശ് നായര്‍

Share

Leave a Reply

Your email address will not be published. Required fields are marked *