ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം 26-ന്

USA

ഫിലാഡല്‍ഫിയ: ചരിത്ര നഗരമായ ഫിലാഡല്‍ഫിയായില്‍ വച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുട 70ാമത് റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 26ാം തീയ്യതി ശനിയാഴ്ച 4.30 pm മുതല്‍ ക്രിസ്‌തോസ് മാര്‍ത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Rd, Philo, PA-19115) നടത്തപ്പെടുന്നു.

1947 ഓഗസ്റ്റ് 15ാം തീയ്യതി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ, 1950 ജനുവരി 26ാം തീയ്യതി ഡോ ബി ആര്‍ അംബേദ്കറിന്റെ നേതൃത്വത്തില്‍ ഭരണഘടന എഴുതി ഉണ്ടാക്കി, സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.ഈ മീറ്റിംഗില്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ യു എസ് എ യിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. പബ്ലിക്ക് മീറ്റിംഗിന് ശേഷം പ്രോഗ്രാം കണ്‍വീനര്‍ ശ്രീ ജീമോന്‍ ജൊര്‍ജ്ജിന്റെ നേതൃത്വത്തില്‍ നൃത്ത്യനൃത്തങ്ങളും ഗാന സന്ധ്യയും അരങ്ങേറുന്നതാണ്.

പ്രമുഖ ഡാന്‍സ് ഗ്രൂപ്പുകളായ മാതാ ഡാന്‍സ് അക്കാഡമിയും, ഭരതം ഡാന്‍സ് അക്കാഡമിയും ശ്രീ ബേബി തടവനാലിന്റെയും, നിമ്മി ദാസിന്റ ഗ്രൂപ്പുകള്‍ നടന വിസ്മയം അണിയിച്ചൊരുക്കുന്നതാണ്. ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലേക്കും, കലാ സന്ധ്യയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്പ്രസിഡന്റ് സന്തോഷ് ഏബ്രഹാം 215 605 6914, ജനറല്‍ സെക്രട്ടറി ഷാലു പുന്നൂസ് 201 482 9123, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ 215 605 7310, പി ആര്‍ ഒ കുര്യന്‍ രാജന്‍ 610 457 5868.

Share

Leave a Reply

Your email address will not be published. Required fields are marked *