ഡാളസ് സെന്റ് തോമസ് ഫൊറോനയ്ക്ക് പുതിയ നേതൃത്വം

USA

ഡാളസ്: ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ ഇടവകയായ ഡാളസ് സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ 20192020 വര്ഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗണ്‍സില്‍ ചുമതലയേറ്റു. കൈക്കാരന്മാരായ മാത്യു മണ്ണനാല്‍, ബോബി ജോണ്‍സണ്‍, ജെറിന്‍ തേനായന്‍(യൂത്ത് ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള പാരിഷ് കൗണ്‍സിലാണ് ചുമതലയേറ്റത്.

ഡിസംബര്‍ 30 ഞായറാഴ്ച കുര്‍ബാന മദ്ധ്യേ ഫൊറോനാ വികാരി ഫാ. ജോര്‍ജ് എളമ്പാശ്ശേരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറിയായി സോണിയാ കുന്നുംപുറത്ത്, ജോയിന്റ് സെക്രട്ടറിയായി ആന്‍ ചുക്കിരിയാന്‍ എന്നിവരും ചുമതലയേറ്റു.

പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍: അലക്‌സ് ചാണ്ടി, ആല്‍ബിന്‍ മാത്യു, ബിജി എഡ്‌വേഡ്, എല്‍സി ഫിലിപ്പ്(രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍), ജിജി ആറഞ്ചേരില്‍, ജേക്കബ് വലിയപറമ്പില്‍, ജിന്‍സ് മടമന, ജില്‍സണ്‍ മാത്യു, ജൂലിയറ്റ് മുളംഗന്‍, കുരിയാക്കോസ് ചങ്ങങ്കേരി, ലിയോണി ജോണ്‍സണ്‍, മന്‍ജിത് കൈനിക്കര(പാസ്റ്ററല്‍ കൗണ്‍സില്‍) മാത്യു ഒഴുകയില്‍, രഞ്ജിത് പോള്‍സണ്‍ രേഖാ ബെന്നി, റോജന്‍ അലക്‌സ്, റോഷന്‍ പുളിക്കില്‍, സബിതാ ജോജി, സെബാസ്റ്റ്യന്‍ ദേവസ്യ, ഷാജു പൊറ്റക്കാട്ടില്‍, ഷാജി പണിക്കശ്ശേരില്‍, ഷേര്‍ളി ഷാജി, സോണിയാ സാബു തെക്കെനത്ത്, ടെസി മാത്യു, തോമസ് വര്‍ക്കി. കൈക്കാരന്മാരായ മോന്‍സി വലിയവീട്, മന്‍ജിത് കൈനിക്കര, സെക്രട്ടറി ലൗലി ഫ്രാന്‍സിസ് എന്നിവരുടെ നേത്രത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സേവനം ചെയ്ത പാരിഷ് കൗണ്‍സിലിന് ഫൊറോനാ വികാരി നന്ദി പറഞ്ഞു.

1984ല്‍ സ്ഥാപിതമായി മുന്നൂറിലേറെ കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഡാളസ് ഫൊറോനാ പള്ളിയുടെ ചരിത്രത്തിലാദ്യമായാണ് യുവജനങ്ങള്‍ക്കായി കൈക്കാരനെ തിരഞ്ഞെടുക്കുന്നത്. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തിനനുസൃതമായി ആയിരംപേരെ ഉള്‍ക്കൊള്ളുന്ന ദൈവാലവും മുന്നോറോളം കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം നല്‍കുന്ന ജൂബിലി ഹാളും ഇടവകയ്ക്ക് സ്വന്തമായുണ്ട്. യുവജനങ്ങളെ മുന്നില്‍ക്കണ്ട് വിഭാവനം ചെയ്യുന്ന സാന്തോം ലൈഫ് സെന്ററാണ് ഇടവകയുടെ അടുത്ത പദ്ധതി. സാജു മറ്റത്തില്‍ അക്‌റക്കൗണ്ടന്റായും, സില്‍വി ചാം സി.സി.ഡി കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Share

Leave a Reply

Your email address will not be published. Required fields are marked *