ഓം വിനോദ് ബാഹുലേയനും സുനില്‍ രവീന്ദ്രനും ഭാരവാഹികള്‍

USA

ലോസ് ആഞ്ചെലെസ് : കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം ) പ്രസിഡണ്ടായി വിനോദ് ബാഹുലേയനെയും സെക്രട്ടറിയായി സുനില്‍ രവീന്ദ്രനെയും തിരഞ്ഞെടുത്തു . ജനുവരി അഞ്ചിനു ലൈക് വുഡ്ഡിലുള്ള ഹൂവര്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കി.

ഒരു പതിറ്റാണ്ടായി സംഘടയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന വിനോദ് ബാഹുലേയന്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്.

സ്ഥാനമൊഴിയുന്ന പ്രഡിഡന്റ് രമ നായര്‍ അംഗങ്ങളെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു കൂട്ടായ്മയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാരഥി ഡോ.രേഖ മേനോന്‍ നിലവിളക്കുകൊളുത്തി പരിപാടികള്‍ ഉത്ഘാടനം ചെയ്തു.കഴിഞ്ഞ നാലുവര്‍ഷമായി സംഘടനയെ നയിക്കാന്‍ കരുത്തേകിയ അംഗങ്ങള്‍ക്ക് രമ നായര്‍ നന്ദി അറിയിച്ചു.സ്വന്തമായി ഒരു കെട്ടിടമെന്ന സംഘടയുടെ ദീര്‍ഘ കാല സ്വസ്വപ്നം യാഥാര്‍ത്ഥമാക്കാന്‍ കഴിഞ്ഞതിലും ശോഭന, ചിത്ര, ശരത് തുടങ്ങിയവരുടെ കലാ പ്രകടനം ലോസ് ആഞ്ചലസിലെത്തിക്കാന്‍ കഴിഞ്ഞതിലും സംതൃപ്തിയറിയിച്ച അവര്‍ കൂടിയാട്ടം പോലുള്ള അന്യം നിന്നുപോകുന്ന കലാരൂപങ്ങളെ പ്രവാസികള്‍ക്കു പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു. വാവുബലി മകരവിളക്ക് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സഹായിച്ചവരോടെല്ലാം അവര്‍ നന്ദി അറിയിച്ചു.
വൈകിട്ട് ആറുമണിമുതല്‍ രാത്രി ഒന്പതുമണിവരെ നടന്ന കലാപരിപാടികള്‍ പരിപാടികള്‍ക്കു മാറ്റുകൂട്ടി.

Share

Leave a Reply

Your email address will not be published. Required fields are marked *