ഒളിമങ്ങാത്ത ഓര്‍മകളുമായി പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

USA

ഹൂസ്റ്റണ്‍: തൃശൂര്‍ ശ്രീ കേരളവര്‍മ്മ 1974 -1977 ബി.എസ്.സി ഫിസിക്‌സ് ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം തൃശൂരില്‍ സംഘടിപ്പിച്ചു.

തൃശൂര്‍ മോത്തിമഹല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 5നു ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിച്ച വിദ്യാര്‍ത്ഥി സംഗമത്തില്‍ റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥനും പൂര്‍വവിദ്യാര്‍ത്ഥിയുമായ ശശിധരന്‍ അദ്ധ്യഷത വഹിച്ചു. സുകുമാരന്‍ സ്വാഗതമാശംസിച്ചു.

തുടര്‍ന്ന് യു,എസ്.എ യില്‍ നിന്നും എത്തിച്ചേര്‍ന്ന പൂര്‍വവിദ്യാര്‍ത്ഥിയും പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനുമായ പി.പി. ചെറിയാന്‍ അദ്ധ്യാപകര്‍ക്കു പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. റിട്ട.പ്രൊഫസര്‍ സി. ഗോവിന്ദന്‍കുട്ടി, പ്രൊഫ.രമണി ഭായ്, പ്രൊഫ.ശ്രീദേവി, പ്രൊഫ. സരസ്വതി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സംഗീത വിദ്വാന്‍ മുരളീധരന്‍ തന്റെ സംഗീത ഉപകരണത്തില്‍ വായിച്ച തൃശൂര്‍ പൂരത്തിന്റെ പ്രസിദ്ധമായ പഞ്ചവാദ്യം ഏറ്റവും ആകര്‍ഷകമായിരുന്നു. തുടര്‍ന്ന് നടന്ന കലാപ്രകടനത്തില്‍ ഉഷാദേവി, ശങ്കരനാരായണന്‍, ഓമന തുടങ്ങിയവര്‍ പങ്കെടുത്തു.

സംഗമത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ഊഷ്മളമായ പൂര്‍വകാല സ്മരണകള്‍ പങ്കുവച്ചു. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ റിട്ട. സയന്റിസ്‌റ് രത്‌നകല നന്ദി പ്രകാശിപ്പിച്ചു.

ടി.വി.ശങ്കരനാരായണന്‍ എം.സി.യായിരുന്നു. വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തോടെ
സംഗമം സമാപിച്ചു.

ജീമോന്‍ റാന്നി

Share

Leave a Reply

Your email address will not be published. Required fields are marked *