ന്യൂയോര്‍ക്കില്‍ വൈസ്‌മെന്‍ ക്ലബുകളുടെ സംയുക്ത ക്രിസ്മസ്- പുതുവത്സാഘോഷങ്ങള്‍ വര്‍ണാഭമായി

USA

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍പാര്‍ക്ക്, ലോംഗ്‌ഐലന്റ്, വെസ്റ്റ്‌ചെസ്റ്റര്‍ എന്നീ വൈസ് മെന്‍ ക്ലബുകളുടെ സംയുക്ത ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29-നു ശനിയാഴ്ച ടൈസന്‍ സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടെ നടത്തി. ഏഷ്യാനെറ്റ് യുഎസ്എ ചീഫും, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഡോ. കൃഷ്ണ കിഷോര്‍ മുഖ്യാതിഥിയായിരുന്നു.

അക്രമങ്ങളും, അസഹിഷ്ണുതയും, ദാരിദ്ര്യവും വളര്‍ന്നുവരുന്ന ഈ കാലഘട്ടത്തില്‍ വൈസ്‌മെന്‍ ക്ലബുകള്‍ ലോകവ്യാപകമായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്നു കൃഷ്ണ കിഷോര്‍ അഭിപ്രായപ്പെട്ടു. മലേറിയ നിര്‍മാര്‍ജനം ഉള്‍പ്പടെയുള്ള വിവിധ പദ്ധതികളില്‍ ന്യൂയോര്‍ക്കിലെ ക്ലബുകള്‍ നടത്തിവരുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഓഖിയും പ്രളയവുമൊക്കെ വന്നപ്പോഴും, ന്യൂയോര്‍ക്കിലെ വൈസ്‌മെന്‍ ക്ലബുകള്‍ കേരളത്തിനു നല്‍കിയ സേവനങ്ങള്‍ അഭിനന്ദനീയമാണെന്നും കൃഷ്ണ കിഷോര്‍ പറഞ്ഞു.

റീജണല്‍ ഡയറര്ടര്‍ മാത്യു ചാമക്കാലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോസഫ് കാഞ്ഞമല, ഡോ. അലക്‌സ് മാത്യു, ഷാജു സാം, വിവിധ ക്ലബ് പ്രസിഡന്റുമാരായ കോരസണ്‍ വര്‍ഗീസ്, വര്‍ഗീസ് ലൂക്കോസ്, ഷോളി കുമ്പിളുവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഡോ. സാബു വര്‍ഗീസ്, ജിം ജോര്‍ജ്, വര്‍ഗീസ് ഗീവര്‍ഗീസ്, മോഹന്‍ ചിറമണ്ണില്‍, മേഴ്‌സി ലൂക്കോസ്, യോഹന്നാന്‍ ജേക്കബ്, ഷാറ്റി കാര്‍ത്തി, അലാന ജോണ്‍, ഷാജി സഖറിയ, ജേക്കബ് വര്‍ഗീസ്, ലീന ആലപ്പാട്ട്, ഷൈന്‍, ലിന്‍സി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ജോസ് ഞാറകുന്നേല്‍ എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. വിവിധ ക്ലബുകളിലെ അംഗങ്ങള്‍ നടത്തിയ കലാപരിപാടികള്‍ ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി.

ഷോളി കുമ്പിളുവേലി

Share

Leave a Reply

Your email address will not be published. Required fields are marked *