സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം കൺവെൻഷൻ

USA

ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ ജനുവരി 4 മുതൽ നടത്തപ്പെടുന്നു.

സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ ( 1002, Barnes Bridge Rd, Mesquite, TX 75150) വച്ച് ജനുവരി 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്ന കൺവെൻഷൻ യോഗങ്ങളിൽ മാത്തോമ്മ സഭയിലെ സീനിയർ വൈദികരിലൊരാളും, മാർത്തോമാ സുവിശേഷ പ്രസംഗ സംഘം മുൻ ജനറൽ സെക്രട്ടറിയും, പ്രഗത്ഭ കൺവെൻഷൻ പ്രസംഗകനുമായ റവ.ജോർജ് വർഗീസ് (പുന്നയ്ക്കാട്) തിരുവചന പ്രഘോഷണം നടത്തും.

വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച വൈകുന്നേരം 6:30 നും യോഗങ്ങൾ ഗാനശുശ്രൂഷയോടുകൂടി ആരംഭിയ്ക്കും. ഞായറാഴ്ച രാവിലെ 10:15 നു ആരംഭിക്കുന്ന വിശുദ്ധ കുർബാന മദ്ധ്യേ കൺവെൻഷന്റെ കടശ്ശി പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്‌.

കൺവെൻഷൻ യോഗങ്ങളിൽ കടന്നു വന്ന് തിരുവചനത്തിന്റെ ആഴമേറിയ മർമ്മങ്ങൾ ഗ്രഹിച്ചു അനുഗ്രഹം പ്രാപിയ്ക്കുവാൻ എവരെയും യോഗങ്ങളിലേക്ക് ക്ഷണിക്കുന്നുവെന്നു സഖ്യം ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. മാത്യു ജോസഫ് (വികാരി) – 469 964 7494
അലക്സ് ജേക്കബ് (സെക്രട്ടറി) – 610 618 2368

ജീമോൻ റാന്നി

Share

Leave a Reply

Your email address will not be published. Required fields are marked *