കാൻജ് കെയർ ഭവന പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

USA

ന്യൂജേഴ്‌­സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ നിർധനരും നിരാലംബരും ആയ ഭവനരഹിതർക്കു വീട് നിർമിച്ചു കൊടുക്കുവാൻ ലക്ഷ്യമിട്ടു കൊണ്ട് പ്രസിഡന്റ് ജെയിംസ് ജോർജ്, സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന 2018 എക്സിക്യൂട്ടീവ് കമ്മറ്റി പ്രഖ്യാപിച്ച കാൻജ് കെയർ ഹൗസിങ് പ്രൊജക്റ്റ്ന്റെ കീഴിൽ ആദ്യമായി നിർമിച്ച വീടിന്റെ താക്കോൽ ദാനം കാൻജ് പ്രസിഡന്റ് ജെയിംസ് ജോർജ് നിർവഹിച്ചു, ജില്ലാ പഞ്ചായത്തു മെമ്പർ അഡ്വ കെ എൻ സുഗതൻ, ജോൺസൻ മാമലശേരി, പഞ്ചായത്തു മെമ്പർ സുഷമ മാധവൻ വാർഡ് മെമ്പർ ജോർജ് കൂടാതെ എന്റെ പാമ്പാക്കുട എന്ന കൂട്ടായ്മയുടെ കോർഡിനേറ്റര്മാരായ ജിനു സി ചാണ്ടി,സിബി , രാജേഷ്,ഷിജു തങ്കച്ചൻ എന്നിവരും എറണാകുളത്തു വച്ച് നടന്ന താക്കോൽ ദാനച്ചടങ്ങിൽ പങ്കെടുത്തു.

എറണാകുളം നെയ്ത്തുശാലപ്പടി സ്വദേശി മുട്ടമലയിൽ രഞ്ജിത്തിനും കുടുംബത്തിനുമാണ് പ്രസിഡന്റ് ജെയിംസ് ജോർജ് വീടിന്റെ താക്കോൽ കൈമാറിയത്, പോളിയോ ബാധിച്ചു വർഷങ്ങളായി കിടപ്പിലായിരുന്ന രഞ്ജിത്തിനെയാണ് കാൻജ് കെയർ ഭവന പദ്ധതിയുടെ ആദ്യഭവനത്തിനായി കമ്മറ്റി തിരഞ്ഞെടുത്തത്.

ചാരിറ്റി ഡിന്നർ സംഘടിപ്പിക്കുക വഴിയും സമൂഹത്തിലെ അഭ്യുദയകാംഷികൾ വഴിയുമായി ലഭിച്ച ഉദാരമായ സംഭവനകളുമാണ് ഈ പദ്ധതിക്ക് വേണ്ടി വിനിയോഗിച്ചതെന്നു ജെയിംസ് ജോർജ് പറഞ്ഞു

പ്രളയം മൂലം ഇടയ്ക്കു വച്ചു മുടങ്ങിപ്പോയ പണികൾ വേഗത്തിൽ പൂർത്തിയാക്കുവാൻ സഹായിച്ചത് എന്റെ പാമ്പാക്കുട എന്ന കൂട്ടായ്മയിലെ ഒരു പറ്റം യുവജനങ്ങളാണ്, കൂടാതെ സ്റ്റെല്ല മരിയ കോളജിലെ എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ കുട്ടികളും വീടുപണിയുടെ അനുബന്ധ പ്രവർത്തനങ്ങളിൽ കാൻജിനെ സഹായിച്ചു.

പണികൾക്കാവശ്യമായ തുക സമാഹരിക്കുവാൻ വേണ്ടി സഹകരിച്ച സന്മനസുകൾക്കും കാൻജ് എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി ജെയിംസ് ജോർജ് നന്ദി പറഞ്ഞു, ഫണ്ട് റൈസിംഗ് ചെയർമാൻ അനിയൻ ജോർജ്, ദിലീപ് വർഗീസ്,തോമസ് മൊട്ടക്കൽ, ശ്രീധർ മേനോൻ, ജിബി തോമസ് മോളോപ്പറമ്പിൽ, റോയ് മാത്യു, മാലിനി നായർ, കൂടാതെ പ്രസിഡന്റ് ജെയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ബൈജു വർഗീസ്, ജയൻ എം ജോസഫ്, ജിനേഷ് തമ്പി, സോഫി വിൽ‌സൺ, സഞ്ജീവ്കുമാർ കൃഷ്ണൻ, ജൂഡി പോൾ, സൗമ്യ റാണ, സ്വപ്ന രാജേഷ്, ബസന്ത് എബ്രഹാം, ജോസ് വിളയിൽ, അലക്സ് മാത്യു, സ്മിത മനോജ് തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകൾ ഈ പദ്ധതിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ഉദാരമായി സംഭാവന ചെയ്യുകയും ചെയ്തിരുന്നു,

ഈ സംരംഭത്തിൽ ഞങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് ജെയിംസ് ജോർജ്, സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ജോസഫ് ഇടിക്കുള

Share

Leave a Reply

Your email address will not be published. Required fields are marked *