ഫൊക്കാനയുടെ നവവത്സരാശംസകള്‍

USA

2018 ന് സന്തോഷകരമായ യാത്രയയപ്പ്‌. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്‌ക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­ കടന്നുപോയതും ഇനി വരാന്‍ പോകുന്നതും പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­. വീണ്ടും ഒരു കേരള കൺവെൻഷന് നാം തിരുവനന്തപുരത്തു ഒത്തുകൂടുകയാണ്­.

പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ്‌ ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്‌. ജനിച്ച നാടും വീടും വിട്ട്‌, പ്രവാസികളായി നാം ഇവിടെ ജീവിക്കുബോഴും ,നമ്മുടെ സംകാരം നഷ്‌ടപ്പെടുത്താത് അമേരിക്കൻ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന് കൂടുതൽ പ്രാധാന്യം നല്കി കൊണ്ട്‌
മുന്നേട്ട്‌ പോകാനും നമുക്ക് സാധിക്കുന്നു .മനോഹരമായാ പുതുവത്സരത്തെ വരവേല്‍ക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു സുദിനമായി മാറുകയാണ്‌ ജനുവരി ഒന്ന്‌. ചിലര്‍ ചിലരെ കുത്തി നോവിക്കാന്‍ തയ്യാറെടുത്തപ്പോള്‍ മറ്റു ചിലര്‍ പലരെയും സഹായിച്ചും, കൈത്താങ്ങ് ആവുകയും ചെയ്യുന്നു. ഇതൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്‌. എല്ലാം മറന്ന് ഒരു പുതിയ പ്രഭാതം, പുതിയ ദിനം,പുതു വര്‍ഷം,പുതിയ ലോകം എന്നും പുതിയ അനുഭവങ്ങണ് നമുക്ക് സമ്മാനിക്കുന്നത് .

എല്ലാ മലയാളികള്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും പുതുവത്സരാശംസകള്‍ നേരുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,കേരള കൺവെൻഷൻ ചെയർമാൻ ജോർജി വർഗീസ്, പേട്രൺ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ ചെയർമാൻ ജോയ് ചാക്കപ്പന്‍ ,എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ് ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം കളത്തിൽ ,ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻഫിലിപ്പോസ് ഫിലിപ്പ് , ട്രസ്റ്റി സെക്രെട്ടറി വിനോദ് കെയർക് , നാഷണൽ കമ്മിറ്റി മെംബേർസ് , ട്രസ്റ്റിബോർഡ് മെംബേർസ് , റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

Share

Leave a Reply

Your email address will not be published. Required fields are marked *