ഡി.എം.എയ്ക്ക് പുതിയ സാരഥികള്‍

USA

ഡിട്രോയിറ്റ്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ (ഡി. എം. എ.) 2019 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി മനോജ് ജയ്ജി (പ്രസിഡന്‍റ്), അഭിലാഷ് പോള്‍ (സെക്രട്ടറി), ബിജു ജോസഫ് (ട്രഷറര്‍), നോബിള്‍ തോമസ് (വൈസ് പ്രസിഡന്റ്),, അമിത് നായര്‍ (ജോ. സെക്രട്ടറി), ദിനേശ് ലക്ഷ്മണന്‍ (ജോ. ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

വിമണ്‍സ് ഫോറം പ്രസിഡന്റായി നീമാ മാത്യുവിനെയും, സെക്രട്ടറിയായി റെനി റോജനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

കൂടാതെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ബി.ഒ.ടി. ചെയര്‍മാനായി തോമസ് കര്‍ത്തനാളിനെയും, വൈസ് ചെയര്‍മാനായി സുദര്‍ശന കുറുപ്പിനെയും തെരഞ്ഞെടുത്തു. ബി.ഒ.ടി. സെക്രട്ടറിയായി റോജന്‍ തോമസ് തുടരുന്നതായിരിക്കും. ഇലക്ഷന്‍ ഓഫീസറായി ചുമതല വഹിച്ചത് ബി.ഒ.ടി. ചെയര്‍മാന്‍ മാത്യു ചെരുവിലായിരുന്നു.

നിലവിലുള്ള പ്രസിഡന്റ് മോഹന്‍ പനങ്കാവില്‍, ബി.ഒ.ടി. ചെയര്‍മാന്‍ മാത്യു ചെരുവില്‍ എന്നിവര്‍ പുതിയ നേതൃനിരയ്ക്ക് ആശംസകള്‍ നേര്‍ന്നു. നോബിള്‍ തോമസ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share

Leave a Reply

Your email address will not be published. Required fields are marked *