Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

Month: January 2019

ഒന്റാരിയോ ലണ്ടന്‍ സോഷ്യല്‍ ക്ലബിനു തുടക്കമായി

ഒന്റാരിയോ ലണ്ടന്‍ സോഷ്യല്‍ ക്ലബിനു തുടക്കമായി

Sliders, USA
ഒന്റാരിയോ: കാനഡയില്‍ ലണ്ടന്‍ ആസ്ഥാനമാക്കി വളരെ സ്‌നേഹത്തിലും ഒത്തൊരുമയിലും ജീവിച്ചുവരുന്ന ഏകദേശം നാല്‍പ്പതോളം വരുന്ന ക്‌നാനായ കുടുംബങ്ങള്‍ തങ്ങളുടെ സാമൂഹിക, സാംസ്കാരിക ഉന്നമനത്തിനായി "ലണ്ടന്‍ സോഷ്യല്‍ ക്ലബ്' എന്ന പേരില്‍ ഫാമിലി ക്ലബ് രൂപീകരിച്ചു. 2019 ജനുവരി 26-നു വളരെ മനോഹരമായ ഫാമിലി ഗാദറിംഗ് സംഘടിപ്പിച്ചുകൊണ്ട് വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ചുവരുന്ന ജോജി തോമസ്, പ്രീത് ഫിലിപ്പ്, അലക്‌സ് എന്നിവര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയും വളരെ മനോഹരങ്ങളായ കലാപരിപാടികള്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുകയുമുണ്ടായി. ഈ പ്രോഗ്രാമിന്റെ മുഖ്യ ആകര്‍ഷണമായിരുന്ന പത്തോളം കുട്ടികള്‍ പങ്കെടുത്ത കിഡ്‌സ് ടാലന്റ് കോമ്പറ്റീഷനില്‍ വളരെ അര്‍ത്ഥവത്തായ മോണോ ആക്ട് അവതരിപ്പിച്ചുകൊണ്ട് അന്ന അഭിലാഷ് ഒന്നാം സമ്മാനം കരസ്ഥമാക്കുകയും, മനോഹരമായ പ്രസംഗം അവതരിപ്പിച്ചുകൊണ്ട് ആഞ്ജലീന സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്
നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യം: ഡോ. ബോബി വര്‍ഗ്ഗീസ്

നഴ്‌സുമാരുടെ ഉന്നത വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യം: ഡോ. ബോബി വര്‍ഗ്ഗീസ്

USA
മിയാമി, ഫ്‌ളോറിഡ: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ നഴ്‌സുമാര്‍ വിദ്യാഭ്യാസരംഗത്തു മുന്‍പന്തിയിലാണങ്കിലും കൂടുതല്‍ പേരുംആശുപത്രികളില്‍ ശ്രുശൂഷരംഗത്തു മാത്രം കേന്ദ്രികരിക്കുന്ന പ്രവണത കണ്ടുവരുന്നതായി ഇന്ത്യന്‍ നഴ്‌സസ് ഓഫ് സൗത്ത് ഫ്‌ലോറിഡ പ്രസിഡന്റ് ഡോ. ബോബി വര്‍ഗ്ഗീസ് മുഖ്യസന്ദേശത്തില്‍ സൂചിപ്പിച്ചു. ഇനിയും കടന്നുചെല്ലാന്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ വൈമുഖ്യം കാണിക്കുന്ന നേഴ്‌സ്‌റി സേര്‍ച്ചര്‍, പ്രൊഫസര്‍, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ നിയമന സഹായങ്ങളും, ഉപരിപഠന സഹായങ്ങളും നല്‍കാന്‍പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൗത്ത് ഫ്‌ളോറിഡ ഇന്ത്യന്‍നേഴ്‌സസ് അസോസിയേഷന്‍ 2019 - 2020 കമ്മിറ്റി തീരുമാനിച്ചു. മുപ്പത്തിയെട്ടു അംഗങ്ങളടങ്ങുന്ന ജംബോ കമ്മിറ്റിയുടെ പ്രവത്തനോദ്ഘാടനം ജനുവരി 26 ന് ഫോര്‍ട്ട് ലൗഡര്‍ ഡേയില്‍ നോവ സൗത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടത്തപ്പെട്ടു. മുഖ്യപ്രഭാഷകയായ ബ്
മലയാളി വിദ്യാര്‍ഥി ഫ്‌ളോറിഡയില്‍ വെടിയേറ്റു മരിച്ചു ; പ്രതി അറസ്റ്റില്‍

മലയാളി വിദ്യാര്‍ഥി ഫ്‌ളോറിഡയില്‍ വെടിയേറ്റു മരിച്ചു ; പ്രതി അറസ്റ്റില്‍

USA
താമ്പ (ഫ്‌ളോറിഡ): ഫ്‌ലോറിഡയില്‍ മലയാളി വിദ്യാര്‍ഥി ജോണ്‍ പോള്‍ ഓറോത്ത് (19) വെടിയേറ്റു മരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന പോള്‍ ഡീന്‍ മാക്കോര്‍ട്ടിനെ അറസ്റ്റു ചെയ്തതായി ഹില്‍സ് ബറൊ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. രാത്രി 10.45 ന് താമ്പാ വുഡ്‌ബെറി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ വെടിയേറ്റ നിലയില്‍ ജനുവരി 28 നാണ് ജോണ്‍ പോളിനെ കണ്ടെത്തിയത്. വാഹനത്തിന്റെ എന്‍ജിന്‍ ഓണ്‍ ആയിരുന്നു. പൊലീസ് എത്തി ജോണിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ ജനുവരി 29 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി ഫസ്റ്റ് ഡിഗ്രി മര്‍ഡറിനു കേസ്സെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഓറിയന്റ് റോഡ് ജയിലിലടച്ചു. വിദ്യാഭ്യാസത്തിലും സ്‌പോര്‍ട്‌സിലും ഒരേ പോലെ മിടുക്കനായ ജോണ്‍ പോള്‍ ഹൊണര്‍സൊ സൈറ്റി മെംബറായിരുന്നു. ഫ്‌ലോറിഡാ ടോണി ഓറോത്തി
കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം

കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം

USA
കഴിഞ്ഞ മുപ്പത്തി അഞ്ചു വര്‍ഷങ്ങളായി ബാള്‍ട്ടിമോര്‍ മലയാളികളുടെ കുടുംബകൂട്ടായ്മയായ കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം അണിയുന്നു. പിന്നിട്ട വീഥികളിലെ ഉള്‍ക്കാഴ്ചകള്‍ ഉള്‍കൊണ്ടും, പുതുപുത്തന്‍ പന്ഥാവുകള്‍ തേടിയുമുള്ള ഒരു സാംസ്കാരിക തീര്‍ത്ഥാടനം. വൈവിധ്യമാര്‍ന്ന സാമൂഹിക, സാംസ്കാരിക തലങ്ങളില്‍ വേറിട്ട ശോഭ പുലര്‍ത്തുകയും തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ശ്രീ.ടിസണ്‍ തോമസാണ് പുതിയ പ്രസിഡന്റ്. അര്‍പ്പണ മനോഭാവവും കര്‍മ്മകുശലതയും കൈമുതലായുളള ശ്രീ. ടിസണ്‍ തോമസിന് വര്‍ഷങ്ങളേറെയുള്ള പ്രവര്‍ത്തന പരിചയമാണ് ശക്തമായ കൈമുതല്‍. സ്‌നേഹ സേവന സമ്പന്നതയുടെ ഈ കൈത്തിരിനാളം കെടാതെ തലമുറ തലമുറ കൈമാറി സൂക്ഷിക്കും എന്ന അദ്ദേഹം വ്രതമെടുക്കുന്നു. കര്‍ത്തവ്യബോധത്തെ ഏറെ കാംക്ഷിക്കുന്ന ശ്രീ.ബെന്നി തോമസാണ് വൈസ് പ്രസിഡന്റ്. സേവനസദ്ധതയുടെ പര്യായമായ ശ്രീ. സുരാജ് മാമ്മനാണ് പുതിയ സെക്രട്ടറി. സഹായഹസ്തവുമായി ശ്രീ.ജ
പി.പി. ചെറിയാന്‍ ജെ.എഫ്.എയുടെ മീഡിയ കോര്‍ഡിനേറ്റര്‍

പി.പി. ചെറിയാന്‍ ജെ.എഫ്.എയുടെ മീഡിയ കോര്‍ഡിനേറ്റര്‍

USA
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മാധ്യമ രംഗത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന റിപ്പോര്‍ട്ടറായ പി.പി. ചെറിയാനെ ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ മീഡിയാ കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു. ജനുവരി 24-നു ചേര്‍ന്ന ജെ.എഫ്.എയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നീതി ലഭിക്കാത്തവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന "ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്ന പേരില്‍ അറിയപ്പെടുന്ന ജെ.എഫ്.എയ്ക്ക് ഒരു ഗാന്ധിയന്‍കൂടിയായ പി.പി. ചെറിയാന്റെ സാന്നിധ്യം ഉണര്‍വ്വിന് കാരണമായിട്ടുണ്ടെന്നു പറയാം. ന്യൂജേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയ്ക്ക് ഇതിനോടകം നീതി ലഭിക്കാത്ത നിരവധി പേരെ സഹായിക്കുന്നതിനു കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നു. താഴെപ
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

USA
ഹൂസ്റ്റണ്‍: അമേരിക്കയിലെ സാംസ്കാരിക നഗരമായ ഹൂസ്റ്റണിലെ ഏറ്റവും വലീയ സംഘടനയായ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കപ്പെട്ടു. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ ശ്രീ.കെന്‍ മാത്യു അമേരിക്കന്‍ ദേശീയ ഗാനത്തോടൊപ്പം അമേരിക്കന്‍ പതാകയും ഇന്‍ഡ്യന്‍ ദേശീയഗാനമായ ജനഗണമന യോടുകൂടി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.മാര്‍ട്ടിന്‍ ജോണ്‍ ഇന്‍ഡ്യയുടെ ത്രിവര്‍ണ്ണ പതാകയും ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തദവസരത്തില്‍ സെക്രട്ടറി വിനോദ് വാസുദേവന്‍, ആന്‍ഡ്രൂസ് ജേക്കബ്, മാത്യു മുണ്ടക്കല്‍, രമാ പിള്ള എന്നിവരും മുന്‍ പ്രസിഡന്റുമാരായ താമസ് ചെറുകര, ജോഷ്വാ ജോര്‍ജ് എന്നിവരും SGT പ്രസിഡന്റ് ശ്രീ. ശശിധരന്‍നായരും ഭാരതത്തിന്റെ അഖണ്ഠതയെക്കുറിച്ചും വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിലയിരുത്തുകയുണ്ടയി. തുടര്‍ന്ന് സെക്രട്ടറി വിനോദ് വാസുദേവന്‍ നന്ദി പ്രകാശിപ്പിക്കുകയും തനി നാടന
ടെക്‌സസില്‍ പൗരന്മാരല്ലാത്ത 95000 പേര്‍ വോട്ടര്‍ പട്ടികയില്‍

ടെക്‌സസില്‍ പൗരന്മാരല്ലാത്ത 95000 പേര്‍ വോട്ടര്‍ പട്ടികയില്‍

Sliders, USA
ടെക്‌സസ്: അമേരിക്കന്‍ പൗരന്മാര്‍ക്ക് മാത്രം വോട്ടവകാശം എന്നിരിക്കെ പൗരന്മാരല്ലാത്ത 95000 പേരെ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയതായി ടെക്‌സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡേവിഡ് വിറ്റ് ലി അറിയിച്ചു. ജനുവരി 25 വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ചു വിവരങ്ങള്‍ സെക്രട്ടറി വെളിപ്പെടുത്തിയത്. ഒരു വര്‍ഷം നീണ്ടു നിന്ന പരിശോധനകള്‍ക്കുശേഷമാണ് അനധികൃതമായി 95000 പേര്‍ വോട്ടര്‍ പട്ടികയില്‍ കടന്നു കൂടിയതായും, ഇതില്‍ 58000 പേര്‍ വോട്ടവകാശം ഉപയോഗപ്പെടുത്തിയതായും സെക്രട്ടറി വെളിപ്പെടുത്തിയത്. 1996 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തിലാണ് വോട്ടര്‍ പട്ടികയില്‍ പൗരന്മാരാല്ലാത്തവര്‍ റജിസ്റ്റര്‍ ചെയ്തത്. പൗരന്മാരല്ലാത്തവരുടെ പേരുകള്‍ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ ഓഫിസിലേക്കു അയച്ചു കൊടുത്തതായും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായി വോട്ടര്‍ പട്ടികയില്‍ കടന്നു കൂടിയവര്‍ ജനാധിപത്യത്തിനു ഭീഷിണിയാണെന്നും ഇത്തരക്കാരെ കണ്
ഡോ. ബീന ഇണ്ടിക്കുഴി ക്‌നാനായ വിമന്‍സ്‌ഫോറം ദേശീയ പ്രസിഡന്റ്

ഡോ. ബീന ഇണ്ടിക്കുഴി ക്‌നാനായ വിമന്‍സ്‌ഫോറം ദേശീയ പ്രസിഡന്റ്

USA
ചിക്കാഗോ: ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റായി ഡോ. ബീന ഇണ്ടിക്കുഴിയും (ചിക്കാഗോ), ജനറല്‍ സെക്രട്ടറിയായി ലിബി ചാക്കോ വെട്ടുകല്ലേലും (ലാസ്‌വേഗസ്) തെരഞ്ഞെടുക്കപ്പെട്ടു. ഡോ. സ്മിത തോട്ടം ന്യൂയോര്‍ക്ക് (വൈസ് പ്രസിഡന്റ്), റോണി ആന്റണി വാണിയപുരയ്ക്കല്‍ സാന്‍ അന്റോണിയ (ജോയിന്റ് സെക്രട്ടറി), ഷാന്റി അലക്‌സ് കോട്ടൂര്‍ (ട്രഷറര്‍), ലിജി സന്തോഷ് മേക്കര കാനഡ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. അപര്‍ണ്ണ ജയ്‌മോന്‍ വള്ളിത്തോട്ടത്തില്‍ (ഫിലാഡല്‍ഫിയ), സിമി മനോജ് താഴത്ത് (മയാമി) എന്നിവരാണ് റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍. രണ്ടുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധി. പ്രസിഡന്റ് ഡോ. ബീന ഇണ്ടിക്കുഴി കെ.സി.സി.എന്‍.എ. റീജിയണല്‍ വൈസ്പ്രസിഡന്റ്, ചിക്കാഗോ കെ.സി.വൈ.എല്‍. ഡയറക്ടര്‍, വിമന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ് സ
ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്കാരങ്ങള്‍ സമ്മാനിച്ചു

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്കാരങ്ങള്‍ സമ്മാനിച്ചു

Sliders
കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഭിമാനസംരംഭമായ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്കാരങ്ങള്‍ ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു . ബോള്‍ഗാട്ടി പാലസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങിലാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത് . മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച എട്ടു പേര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കി. മാധ്യമശ്രീ പുരസ്കാരത്തിന് അര്‍ഹനായ ജോസി ജോസഫ് ആദര്‍ശ് ഭവന കുഭകോണം, കോമണ്‍ വെല്‍ ത്ത് അഴിമതി , 2ജി സ്‌പെക്ട്രം കേസിലെ അനില്‍ അം മ്പാനി പോലെയുള്ളവരുടെ പങ്ക്, പാര്‍ലമെന്റ് അംഗങ്ങളുടെ ലീവ് ട്രാവല്‍ അഴിമതി എന്നിവ പുറം ലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകനാണ് .അദ്ദേഹം നടത്തിയ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഗ്രൂപ്പ് കമ്മാന്‍ഡര്‍ ആബ്ദുല്‍ മജീദുമായുള്ള അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു.ഒരു ലക്ഷം രൂപയും പ്രശംസാ
ഡാളസില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു

ഡാളസില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു

Sliders 1, USA
ഇര്‍വിംഗ്: ഇന്ത്യയുടെ എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ഇര്‍വിംഗ് മാഹാത്മ ഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.മഹാത്മാഗാന്ധി മെമ്മോറിയല്‍ നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങുകളില്‍ പ്രസിഡന്റ് ഡോ പ്രസാദ് തോട്ടക്കുറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റാവു കല്‍വാല സ്വാഗതം ആശംസിച്ചു. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര സമരങ്ങളുടെ ഫലമായി സ്വാതന്ത്ര്യം നേടിയതിന് ശേഷം ഡോ ബി ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ പണ്ഡിത് ജവഹര്‍ലാല്‍ നെഹറു, ഡോ ബാബു രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാന അബ്ദുള്‍ കലാം ആസാദ്, ശ്യാം പ്രസാദ് മുക്കര്‍ജി എന്നിവര്‍ മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കിയതാണ് ഇന്നത്തെ ഭരണഘടനയെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ പ്രസാദ് പറഞ്ഞു. 2019 ജനുവരി 12 ന് നടന്ന അവസാന ഭരണ ഘടനാ അമന്റ്‌മെ