ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റ്

USA

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുംമ്‌നി അസോസിയേഷന്റെ 2018 -2021 വര്‍ഷത്തേക്കുള്ള പ്രസിഡന്‍റായി നിലവിലെ പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ വീണ്ടും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പു നടന്നു.

നിലവിലെ പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റിനെതിരെ ഉഴവൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായ ങഇ കുര്യാക്കോസ് മത്സര രംഗത്തെത്തി. 18 ല്‍ 14 വോട്ടും കരസ്ഥമാക്കി ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് പ്രസിഡന്റ് അയി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

ഫൊക്കാന ചിക്കാഗോ മിഡ് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ്, ചിക്കാഗോ കെ സി എസ് മുന്‍ ട്രഷറാര്‍, ചിക്കാഗോ ഡഉഎ കണ്‍വീനര്‍, ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചിന്റെ സ്ഥാപക സമയത്തെ പേഴ്‌സണ്‍ ഗ്യാരന്റര്‍, കഴിഞ്ഞ 8 വര്‍ഷമായി പാരീഷ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനം ചെയ്തു വരുന്നു. ഭാര്യ : സാലി, മക്കള്‍: ഫിഫി അഖില്‍, ടോണി, ലിസാ.

സ്റ്റീഫന്‍ ചെട്ടിക്കന്‍ അറിയിച്ചതാണിത്.

Share

Leave a Reply

Your email address will not be published. Required fields are marked *