ഡോ. കെ.ആര്‍. നാരായണന്റെ ജീവിത മൂല്യങ്ങള്‍ ഇന്നും പ്രസക്തം: ഉമ്മന്‍ ചാണ്ടി

Sliders USA

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലുള്ള 14ാമത് ഡോ. കെ.ആര്‍. നാരായണന്‍ അനുസ്മരണ പ്രഭാഷണം ബഹു. കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ഡോ.കെ.ആര്‍ നാരായണനുമായി 1973 മുതല്‍ വ്യക്തി ബന്ധം ഉണ്ടായിരുന്നതായി അദേഹം അനുസ്മരിച്ചു. ഡോ. കെ.ആര്‍ നാരായണന്‍ ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന വ്യക്തി മൂല്യങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിലും പ്രസക്തമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യൂ സ്വാഗതവും, പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി ആമുഖ പ്രസംഗവും, സന്തോഷ് നായര്‍ ( യു.എസ്.എ) ആശംസയും, അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍ കൃതജ്ഞതയും അറിയിച്ചു.

പ്രസ്തുത യോഗത്തില്‍ കഴിഞ്ഞ 2 കാലഘട്ടങ്ങളിലായി 6 വര്‍ഷം കോളേജിന്റെ അലുംമ്‌നി പ്രസിഡന്റായി പ്രവര്‍ത്തിച്ച ഫ്രാന്‍സീസ് കിഴക്കേക്കൂറ്റിനെ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ പേരില്‍ കോളേജിനു വേണ്ടി ഉമ്മന്‍ ചാണ്ടി പൊന്നാട അണിയിച്ച് ആദരിച്ചു.
സ്റ്റീഫന്‍ ചെട്ടിക്കന്‍ അറിയിച്ചതാണിത്.

Share

Leave a Reply

Your email address will not be published. Required fields are marked *