ചിക്കാഗോ സെന്റ് മേരിസിലെ ക്രിസ്മസ് ആഘോഷം പ്രൗഢഗംഭീരം

USA

ചിക്കാഗോ :മോര്‍ട്ടണ്‍ഗ്രോവ് സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 24 ന് നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഫാദര്‍ തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ ഫാ.ബിന്‍സ് ചേത്തലില്‍ , ഫാ.ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വി.കുര്‍ബാനമധ്യേ നേറ്റിവിറ്റി ദൃശ്യാവതരണവും തീയൂഴ്ച കര്‍മ്മവും നടത്തപ്പെട്ടു. തുടര്‍ന്ന് ബാലികമാരുടെ നേതൃത്തില്‍ നൃത്തച്ചുവടുകളാല്‍ അവതരിപ്പിച്ച തിരുപ്പിറവിയുടെ സന്ദേശവും ക്രിസ്മസ് പാപ്പായുടെ സദസ്സിലേക്കുള്ള രംഗപ്രവേശവും ഏവരിലും ഏറെ കൗതുകമുണര്‍ത്തി. മനോഹരമായ പുല്‍കൂട് നിര്‍മാണത്തിനും ക്രിസ്മസ് ട്രീ ദീപാലങ്കാരത്തിനും ശ്രീ ജോണി തെക്കേപ്പറമ്പിലിന്റെയും, സിസ്റ്റര്‍ ജോവാന്റെയും നേതൃത്വത്തിലുള്ള ടീമംഗങ്ങള്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ആയിരക്കണക്കിന് ജനങ്ങള്‍ അന്ന് നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വണങ്ങി നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തു. കൂടാരയോഗതലത്തില്‍ നടന്ന വിവിധ മത്സരങ്ങള്‍ക്കുള്ള സമ്മാനദാനവും തദവസരത്തില്‍ നടത്തപ്പെട്ടു.

ഏറ്റവും കൂടുതല്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച കൂരാരയോഗത്തിനുള്ള സമ്മാനങ്ങള്‍ സെ. ജെയിംസ്, സെ.ആന്‍റണി , സെ.പീറ്റര്‍ ആന്‍ഡ് പോള്‍ കൂടാരയോഗങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും നല്ല ക്രമീകരണത്തോടെ നടത്തിയ കരോള്‍ ഒരുക്കങ്ങള്‍ക്കുള്ള ഒന്നാം സ്ഥാനം സെ. ആന്‍റണിയും രണ്ടാം സ്ഥാനം സെ. ജെയിംസും നേടി. സ്‌പെഷ്യല്‍ അവാര്‍ഡിന് സെ. സേവ്യര്‍ കൂടാരയോഗം അര്‍ഹമായി. നല്ല ഭവന ഡെക്കറേഷന്‍ ഉള്ള ഒന്നാം സെ. ജെയിംസ് കൂടാരയോഗത്തില്‍ നിന്നും , രണ്ടാം സ്ഥാനം ലൂര്‍ദ് മാതായില്‍ നിന്നും നേടി. ഏറ്റവും നല്ല ക്രിസ്മസ് പാപ്പായെ അവതരിപ്പിച്ചതിനുള്ള ഒന്നാം സ്ഥാനം സെ.ആന്‍റണിയും, രണ്ടാം സ്ഥാനം സെ. ജോസഫും നേടി. ഏറ്റവും നല്ല പുല്‍ക്കൂട് അലങ്കരിച്ചതിനുള്ള ഒന്നാം സ്ഥാനം സെ. സേവ്യര്‍ നേടുകയും രണ്ടാംസ്ഥാനം സെ. ജെയിംസും , സെ. ആന്‍റണിയും പങ്കിട്ടു. സ്‌നേഹദൂത് 2018 എന്ന ക്രിസ്മസ് കരോള്‍ പ്രോഗ്രാമില്‍ യുവജന സഹകരണത്തിനുള്ള പ്രോത്സാഹന സമ്മാനം മികച്ച പ്രകടനം കാഴ്ചവെച്ച ഐസക് വാക്കേല്‍ കരസ്ഥമാക്കി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.

Share

Leave a Reply

Your email address will not be published. Required fields are marked *