അല്‍മാസ് 2018 റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

Kerala USA

ഉഴവൂര്‍ : ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അല്‍മാസിന്റെ വാര്‍ഷിക പൊതു സമ്മേളനം ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച കൂട്ടായ്മയില്‍ എല്ലാ മുന്‍കാല അധ്യാപകരും മുന്നൂറിലധികം പ്രതിനിധികളും പങ്കെടുത്തു.

അലുമ്‌നി പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി സ്വാഗതവും സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യൂ റിപ്പോര്‍ട്ടും, ട്രഷറര്‍ പ്രൊഫ. ബിജു തോമസ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സിസ് സിറിയക്ക് ഇ , ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് എന്നീ മുന്‍അധ്യാപകര്‍ ആശംസകളര്‍പ്പിച്ചു. 199295 ഇക്കണോമിക്‌സ് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ചാരിറ്റി ഫണ്ട് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി ഏറ്റുവാങ്ങുകയും, അര്‍ഹരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യ അതിഥി റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഈ തുക കൈമാറുകയും ചെയ്തു. അലുമ്‌നി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ചാഴികാടന്റെ നന്ദി പ്രകാശനത്തിനു ശേഷം, വിവിധ അസോസിയേഷനുകളില്‍ നിന്നുള്ള ഭാരവാഹികളേയും കേന്ദ്രകമ്മറ്റിയംഗങ്ങളേയും തെരഞ്ഞെടുക്കുന്നതിലേയ്ക്ക് അസ്സോസിയേഷനുകള്‍ യോഗം ചേര്‍ന്നു. അസോസിയേഷന്‍ പ്രതിനിധികളായി കേന്ദ്ര കമ്മറ്റിയിലേക്ക് എത്തിയവരില്‍ നിന്നും അലുംമ്‌നി പ്രസിഡന്‍റായി ശ്രീ ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍ , ജനറല്‍ സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യു, ജോയിന്റ് സെക്രട്ടറി ഫ്രിലോമിനാ സെബാസ്റ്റ്യന്‍, ട്രഷറാര്‍ പ്രൊഫ. ബിജു തോമസ് എന്നിവരേയും തെരഞ്ഞെടുത്തു.

മൂന്നാം തവണയും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി പൂച്ചെണ്ടു നല്‍കി അനുമോദിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share

Leave a Reply

Your email address will not be published. Required fields are marked *