ഇന്റർ നാഷണൽ പ്രയർലൈനിൽ വികാരി ജനറൽ റവ.സി.കെ കോശി പ്രസംഗിക്കുന്നു

USA

ഡിട്രോയിറ്റ്‌: ഇന്റർ നാഷണൽ പ്രയർ ലൈനിൽ 2019 ജനുവരി ഒന്ന് ചൊവ്വാഴ്ച്ച വൈകിട്ട് 9 മണിക്ക് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ വികാരി ജനറൽ വെരി.റവ.സി.കെ.ജേക്കബ് പുതുവർഷ സന്ദേശം നൽകുന്നു.

സഭാ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും അൽപസമയം പ്രാർത്ഥിക്കുവാനും, ധ്യാനിക്കുവാനും എല്ലാ ചൊവ്വാഴ്ചയും ന്യുയോർക്ക് സമയം വൈകിട്ട് 9 മണിക്കാണ് ഓൺലൈനിലൂടെ ഇതിന് വേദി ഒരുക്കുന്നത്.

ഹ്യുസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ പ്രയർലൈനിൽ ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകർ ആണ് പങ്കെടുക്കുന്നത്. വിവിധ സഭകളിലെ ബിഷപ്പുമാർ, വൈദീകർ, അത്മായ നേതാക്കൾ എന്നിവരാണ് ഓരോത്തവണയും വചനദൂത് നൽകുന്നത്.

1-641-715-0665 Access Code 530464# എന്ന ഫോൺ നമ്പറിൽ ഏവർക്കും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
ടി.എ മാത്യു (ഹ്യുസ്റ്റൺ) – 713 436 2207
സി.വി സാമുവേൽ (ഡിട്രോയിറ്റ്‌) – 586 216 0602

ഷാജി രാമപുരം

Share

Leave a Reply

Your email address will not be published. Required fields are marked *