എബ്രഹാം പടനിലം നിര്യാതനായി

Obituary

ഡാളസ്: റാന്നി ചിറ്റാർ പടനിലത്ത് എബ്രഹാം (കുഞ്ഞുമോൻ 73) നിര്യാതനായി. ഡാളസ് സെന്റ്.തോമസ് മലങ്കര ഓർത്തഡോക്സ് ഇടവാംഗവും, അമേരിക്കയിൽ കുടിയേറിയ ആദ്യകാല മലയാളികളിൽ പ്രധാനിയും, ഡാളസിലെ സാമൂഹിക സാസ്കാരിക രംഗത്ത് നിറസാന്നിധ്യവും ആയിരുന്നു പരേതൻ.

മുണ്ടക്കയം പടിഞ്ഞാറേപറമ്പിൽ ശോശാമ്മ എബ്രഹാം ആണ് ഭാര്യ. ജൂജിൻ എബ്രഹാം (ഡാളസ്), നവീൻ എബ്രഹാം (ചിക്കാഗോ), ഷൈൻ കുര്യൻ (ഹ്യുസ്റ്റൺ) എന്നിവർ മക്കളും, ദിവ്യ, റാണി, റവ.ഫാ.ജയിക്ക് കുര്യൻ (വികാരി, സെന്റ്.സ്റ്റീഫൻസ് ഓർത്തോഡോക്സ് ചർച്ച്, ഹ്യുസ്റ്റൺ) എന്നിവർ മരുമക്കളും, ഹന്നാ, ജോനാ, ഇസബൽ, അബ്രി, എഫ്രയിം എന്നിവർ കൊച്ചുമക്കളും ആണ്.

ഡിസംബർ 28 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഡാളസ് സെന്റ്.തോമസ് മലങ്കര ഓർത്തോഡോക്സ് ഇടവകയിൽ (9414, Shiloh Rd, Dallas, Tx – 75228) വെച്ച് പൊതുദർശനവും, 29 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഡാളസ് സെന്റ്.തോമസ് ഓർത്തോഡോക്സ് ഇടവകയിൽ വെച്ച് സംസ്കാര ശ്രുശ്രുഷയും തുടർന്ന് സംസ്കാരം കോപ്പൽ റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (400 Freeport Pkwy, Coppell, Tx -75019) നടത്തുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: അലക്സ് 469 688 5278.

ഷാജി രാമപുരം

Share

Leave a Reply

Your email address will not be published. Required fields are marked *