മാത്യൂസ് അമ്പാട്ട് നിര്യാതനായി

Obituary

ഡാളസ്: പത്തനംതിട്ട അയിരൂര്‍ അമ്പാട്ട് തുണ്ടിയില്‍ എ.ടി അബ്രഹാമിന്റെ പുത്രനും ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകാംഗവും ആയ മാത്യൂസ് അമ്പാട്ട് (കൊച്ചുമോന്‍ 43) നിര്യാതനായി.

കുവൈറ്റില്‍ ജനിച്ചു വളര്‍ന്ന പരേതന്‍ ഡാളസില്‍ വാള്‍മാര്‍ട്ട് കമ്പനിയില്‍ ഫാര്‍മസി മാനേജരും, ബെസ്റ്റ് ഫാര്‍മസിസ്റ്റിനുള്ള അവാര്‍ഡ് ജേതാവും ആയിരുന്നു.

കൊല്ലം കടപ്പാക്കട ചക്കനാട്ട് ജോയിഭവനില്‍ സനീഷ വര്‍ഗീസ് ആണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അരുണ്‍, അന്ന എന്നിവര്‍ മക്കളും ഡോ.ജോമോള്‍ എബി (കൊട്ടാരക്കര), ഡോ.ജോയിസ് രാജു (കൊല്ലം) എന്നിവര്‍ സഹോദരികളുമാണ്.

ഡിസംബര്‍ 22 ശനിയാഴ്ച്ച വൈകിട്ട് 6 മുതല്‍ 9 മണി വരെ ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍ (3760, 14th St, Plano, Tx 75074) വെച്ച് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്കാരം അയിരൂര്‍ ചായല്‍ മാര്‍ത്തോമ്മപള്ളി സെമിത്തേരിയില്‍ 26 ബുധനാഴ്ച്ച ഉച്ചക്ക് 2 മണിക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ കൊച്ചുമ്മന്‍: 214 809 4267.

ഷാജി രാമപുരം

Share

Leave a Reply

Your email address will not be published. Required fields are marked *