Tuesday, December 11, 2018
Home > USA > സാമ ഭാരവാഹികളെ തെരഞ്ഞെടുത്തു

സാമ ഭാരവാഹികളെ തെരഞ്ഞെടുത്തു

സ്റ്റാഫോര്‍ഡ്: സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (സാമ) സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഹാളില്‍ കൂടിയ യോഗത്തില്‍ വച്ചു 2019-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജിജി ഓലിക്കനും, സെക്രട്ടറിയായി ജോജി ജോസഫും, ട്രഷററായി ജിജി പുഞ്ചത്തലയ്ക്കലും തുടരുവാന്‍ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍: ഡോ. അഡ്വ. മാത്യു വൈരമണ്‍ -ലീഗല്‍ അഡൈ്വസര്‍, ജിജു കുളങ്ങര -ഇവന്റ്‌സ്, റോയി തീയാടിക്കല്‍, ജേക്കബ് ബേബി ചാക്കോ – കള്‍ച്ചറല്‍, അനില്‍ ആറന്മുള – പി.ആര്‍.ഒ, രാജന്‍ പിള്ളയും ദാനിയേലും – മെമ്പര്‍ഷിപ്പ്, എബി ഈശോ – ചാരിറ്റി & മെഡിക്കല്‍, കിരണ്‍ & കെവിന്‍ – യൂത്ത് അഫയേഴ്‌സ്.

സാമയുടെ ന്യൂ ഇയര്‍ & ഫാമിലി നൈറ്റ് ജനുവരി അഞ്ചിന് ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചു. അതോടനുബന്ധിച്ച് നടത്തുന്ന പൊതുയോഗത്തില്‍ ഫോര്‍ബെന്റ് കൗണ്ടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജിനേയും, ജഡ്ജ് ജൂലി മാത്യുവിനേയും ആദരിക്കുന്നതാണ്. മലയാളികളുടെ ആസ്ഥാനമായ സ്റ്റാഫോര്‍ഡിലെ ഏക മലയാളി സംഘടനയാണ് സാമ.

മാത്യു വൈരമണ്‍

Share

Leave a Reply

Your email address will not be published. Required fields are marked *