Tuesday, December 11, 2018
Home > Cinema > അവർക്കൊപ്പം മുവി കേരളത്തിൽ റിലീസ് ചെയ്തു

അവർക്കൊപ്പം മുവി കേരളത്തിൽ റിലീസ് ചെയ്തു

വളരെ വ്യത്യസ്തമായ പ്രമേയത്തിൽ പുർണ്ണമായും അമേരിക്കൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന അവർക്കൊപ്പം എന്ന സിനിമ ഇന്ന് കേരളത്തിൽ റിലീസ് ചെയ്തു. അമേരിക്കയിൽ സെപ്റ്റംബർ 20 ന് റിലീസ് ചെയ്തിരുന്നെങ്കിലും കേരളത്തിൽ ഏകദേശം 20 തിയറ്റുകളിലോളം ഇന്നാണ് റിലീസ് ചെയ്തത്. അമേരിക്കയിലുള്ള മലയാളികൾ തന്നെയാണ് ഈ മൂവിയുടെ എല്ലാ മേഘലകളിലും പ്രവർത്തിച്ചിരുന്നത്.

കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗണേശ് നായർ ആണ്. പ്രവാസി മലയാളികൾ ആയ അജിത് എൻ.നായർ ആണ്തിരക്കഥയും , കൊച്ചുണ്ണി ഇളവൻ മഠം (എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ) , മനോജ് നമ്പ്യാർ (ഡയറക്ടർ ഫോട്ടോഗ്രാഫി ), ലിൻസെൻറ് റാഫേൽ (എഡിറ്റിംഗ് ) ഷാജൻ ജോർജ് ( അസിസ്റ്റന്റ്റ് ഡയറക്ടർ ) , ശ്രീ പ്രവീൺ ( അസിസ്റ്റന്റ്റ് ഡയറക്ടർ ) , അവർക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാർട്ടിൻ മുണ്ടാടനൊപ്പം റെജി ഫിലിപ് ,എബി ജോൺ ഡേവിഡ് എന്നിവരാണ് . പാർത്ഥസാരഥി പിള്ള (കാസ്‌റ്റിങ് ഡയറക്ടർ ) , ചിത്രത്തിന്റെ മീഡിയ ലൈസൻ , ജയരാജ് ഋഷികേശൻ നായർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ ഈ ചിത്രത്തിന്റെ അണിയറയിൽ കലാപാടവം തെളിയിച്ചിരിക്കുന്നു.

അമേരിക്കൻ മലയാളികളുടെ അഭിമാനമാണ് അവർക്കൊപ്പംഎന്ന മൂവി .വ്യത്യസ്താമായ ഒരു കഥകൊണ്ടു വേറിട്ട് നിൽക്കുന്ന അവർക്കൊപ്പം നൂതന അവതരണത്തിലൂടെ നമ്മുടെ സംസ്‌കാരം നമുക്ക് കാണിച്ചുതരുന്നു. ചിത്രത്തിന്റെ ഓരോ സീനുകളും കലാഹൃദയമുള്ളവരെ കീഴടക്കുന്നു. ഇന്ത്യയിൽ നിന്നും അമേരിക്കയിൽ എത്തിയ ഒരു അമ്മയുടെ കഥയാണ് അവർക്കൊപ്പം എന്നമൂവിയിലൂടെ ഗണേഷ് നായർ പ്രേക്ഷകരിൽ എത്തിക്കുന്നത്. സിനിമയുടെ ഗതി തിരിക്കുന്നത് സ്‌നേഹത്തിലൂടെ ഈ അമ്മയിലുണ്ടാകുന്ന ഒരു മാറ്റമാണ് .

ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരൻമാർക്ക് മാത്രമേ യഥാര്‍ത്ഥ കലാകാരനാകാനാകൂ എന്ന് അവർക്കൊപ്പം എന്ന ചിത്രങ്ങളില്‍ കൂടി നമുക്ക് മനസിലാക്കാം. കാരണം ഈ ചിത്രത്തിൽ ഉടനീളം വര്‍ണ്ണങ്ങളിൽ ലാളിച്ച ഒരു ദൈവിക സ്പര്‍ശം കാണാം. ഒരു പുതുമുഖത്തിന്റെ സിനിമ നിറഞ്ഞ സദസിൽ കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തത് നമുക്ക് അഭിമാനിക്കാം.റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും നിറഞ്ഞ സദസിൽ ആണ് ഷോകൾ നടന്നത്. വരുന്ന ആഴ്ചകളിലും കേരളത്തിലെ മിക്ക തിയറ്ററുകളിലും അവർക്കൊപ്പം എന്ന സിനിമ കാണാവുന്നതാണ്.

ശ്രീകുമാർ ഉണ്ണിത്താൻ

Share

Leave a Reply

Your email address will not be published. Required fields are marked *