Tuesday, December 11, 2018
Home > Sliders > മെല്‍ബണില്‍ ഓ.ഐ.സി.സി യുടെ പ്രൗഢഗംഭീരമായ നെഹൃ ജയന്തി പി.ടി. തോമസ് എംഎല്‍എ ഉല്‍ഘാടനം ചെയ്തു

മെല്‍ബണില്‍ ഓ.ഐ.സി.സി യുടെ പ്രൗഢഗംഭീരമായ നെഹൃ ജയന്തി പി.ടി. തോമസ് എംഎല്‍എ ഉല്‍ഘാടനം ചെയ്തു

മെല്‍ബണ്‍: ഓ.ഐ.സി.സി ഓസ്‌ടേലിയായുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ പ്രധമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനുസ്മരണം വളരെ വിപുലമായി നടത്തപ്പെട്ടു. ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഓ.ഐ.സി.സി ഓസ്‌ട്രേലിയ പ്രസിഡന്റ് ഹൈനസ്സ് ബിനോയി അദ്ധ്യക്ഷനായിരുന്നു. നെഹ്‌റു ജയന്തിയാഘോഷം മുന്‍ കെ.എസ്. യു പ്രസിഡന്റും തൃക്കാക്കര MLAയുമായ അഡ്വ. പിടി. തോമസ് ഉല്‍ഘാടനം ചെയ്തു.

ഈ കാലഘട്ടത്തില്‍ നെഹ്‌റുവിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും വളരെ പ്രസക്തമാണ് എന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ പിടി. തോമസ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഓ. ഐ. സി.സി.യുടെ വെബ് സൈറ്റ് തൃത്താല യുവ ങഘഅ വി.ടി. ബല്‍റാം ഉല്‍ഘാടനം ചെയ്തു. നെഹ്‌റു ജയന്തിയില്‍ ധാരാളം കുട്ടികള്‍ ചാച്ചാ നെഹ്‌റുവിന്റെ വേഷത്തില്‍ ഇന്ത്യന്‍ പതാകയുമായി വേദി നിറഞ്ഞപ്പോള്‍ സദസ്സ് ഹര്‍ഷാരവത്തോടെ അവരെ സ്വാഗതം ചെയ്തു. ഇവരായാരിക്കും നെഹ്‌റു ചിന്തകളുടെ വളരുന്ന സാക്ഷികളെന്ന് വി.ടി.ബല്‍റാം ങഘഅ പറഞ്ഞു. കഒചഅ ,കൃപാ ഹെല്‍ത്ത് എന്നിവര്‍ പ്രായോജകരായിരുന്നു .

ചടങ്ങിന് ഓ.ഐ.സി.സി വിക്ടോറിയാ പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസ് സ്വാഗതവും അരുണ്‍ ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. ഓം ഐ.സി.സി. ഗ്ലോബല്‍ കമ്മറ്റിയംഗം ബിജു സ്കറിയ, ഓ. ഐ. സി.സി. സ്ഥാപക പ്രസിഡന്റ് ജോസ് എംജോര്‍ജ്, ജൂബി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. മറ്റ് സംഘടനകളുടെ പ്രാധിനിത്യം പ്രത്യേകം ചടങ്ങിന് കൊഴുപ്പേകി.നെഹ്‌റു ജയ ന്തിയോടനുബന്ധിച്ച് ഓസ്‌ട്രേലിയായില്‍ വിവിധ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച ബിജോ കുന്നും പുറത്ത് ( CEO -IHNA)ഡോ. സജീവ് കോശി (OAM), ഡോ. രാഘവന്‍ ഉണ്ണി (ഓര്‍ത്തോ പീഡിക് സര്‍ജന്‍), സജി മുണ്ടയ്ക്കല്‍ (ചെയര്‍മാന്‍ എന്റെ ഗ്രാമം) എന്നിവരെ അഡ്വ പിടി. തോമസും വി.ടി.ബല്‍റാമും പൊന്നാടയണിക്കുകയും അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങില്‍ പീ കോക്ക് ഇവന്റ്‌സ് ഒരുക്കിയ തട്ടുകട പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മനോജ് ഗുരുവായൂരിന്റെ നേതൃത്വത്തില്‍ വളരെ അടുക്കും ചിട്ടയോടും കൂടെ ഒരുക്കിയ കലാമേളകള്‍ ചടങ്ങിന് കൊഴുപ്പേകി.

ജോസ് എം. ജോര്‍ജ്

Share

Leave a Reply

Your email address will not be published. Required fields are marked *